Monday, April 6, 2020

ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ മെഡിക്കൽ ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമം


DR.P K JAYASREE IAS

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി അക്ഷീണം പ്രവർത്തിച്ചുവരുന്ന ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട പഞ്ചായത്ത് ഡയറക്ടർ  ഡോ.പി കെ ജയശ്രീ ഐ എ എസ്  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അഭ്യർത്ഥിച്ചു.
ഭക്ഷണ-ഭക്ഷ്യ ധാന്യ വിതരണം,വളണ്ടിർമാരുടെ മോണിറ്ററിംഗ്,വാർഡ് തല സമിതികളുടെ ഏകോപനം  എന്നീ പ്രവർത്തനങ്ങൾ സ്തുത്യർഹമായി നിർവ്വഹിച്ചു പോരുന്ന ജീവനക്കാർ ആദ്യ പട്ടികയിൽ ഉൾപ്പെടാതെ പോയതിൽ   കടുത്ത നിരാശയിലായ  സാഹചര്യത്തിൽ ബഹു ഡയറക്ടറുടെ  നടപടി ജീവനക്കാർക്ക്  ആശ്വാസം പകർന്നിട്ടുണ്ട്.


1 comment: