Saturday, April 25, 2020

ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവത്ത അനുഭവം Covid 19

" കാസറഗോഡ് ജില്ലയിലെ പൈവളിഗെ ഗ്രാമ പഞ്ചായത്ത്.ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ നാരായണ കന്നടയിൽ തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ മലയാള പരിഭാഷ."


ഫെബ്രുവരിയുo മാർച്ചും എല്ലാ ജീവനക്കാർക്കും ഏറ്റവും തിരക്ക് പിടിച്ച രണ്ട് മാസങ്ങളാണ് പ്രത്യേകിച്ച് പഞ്ചായത്ത് ജീവനക്കാർക്ക് പദ്ധതി ചിലവിൻ്റെയും 100 % നികുതി പിരിവിൻ്റെയും കൂടുതൽ തിരക്കുകൾ അനുഭവപ്പെടുന്ന പിരിമുറുക്കത്തിൻ്റെ മാസങ്ങൾ.

അപ്പോഴാണ് ബ്രേക്കിംഗ് ന്യൂസ് ...

അങ്ങ് ദൂരെ  ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഒരു രോഗം പടർന്നു പിടിച്ച കാര്യം...

രോഗം അങ്ങ് ചൈനയിലാണ് മരുന്ന് കണ്ട് പിടിച്ചിട്ടില്ലത്രെ  !

ലോകം മുഴുവനും എത്തിക്കൊണ്ടിരിക്കുന്നതായും സോഷ്യൽ മീഡിയയിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു.

പ്രശ്നം  ഗുരുതരമാണെന്നറിയിച്ചുകൊണ്ട്  പഞ്ചായത്ത് ഡയരക്ടറുടെ നിർദ്ദേശവും വന്നു. നിസ്സാരമായി മാത്രം കാണേണ്ട ഒന്നല്ല Cov id.19.
Co vid 19 നാം വിചാരിച്ചത് പോലെ നിസ്സാരനല്ല.

മുൻ കരുതലുകൾ ആവശ്യമാണെന്നും പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു സർക്കുലർ യന്ത്രങ്ങൾ കറങ്ങി.

അടുത്ത ദിവസങ്ങളിൽ തന്നെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റികൾ PEC പഞ്ചായത്ത് കമ്മറ്റി തുടങ്ങി എല്ലാ കമ്മറ്റികളിലും നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങളായി.

മഴക്കാലപൂർ വ്വ ശുചീകരണം തുടങ്ങിയ ഒരു പാട് കാര്യങ്ങൾ തീരുമാനിച്ചു നടപ്പിലാക്കിയതുപോലെ ഇതും ഏളുപ്പം നടപ്പിലാക്കാമെന്നായിരുന്നു എല്ലാവരും മനസ്സിലാക്കിയത്.

അപ്പോഴും  ഗൗരവ o മനസ്സിലാക്കിയില്ല.

മാർച്ചു രണ്ടാം വാരമാകുമ്പോൾ Covid ' 19 നമ്മുടെ കേരളത്തിലുമെത്തി അതോടെ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി.

LP UP സ്ക്കൂളുകളിലെ പരീക്ഷകൾ നിർത്തിവെക്കുന്നു ,ഒരുമിച്ചുകൂടൽ നിരോധിക്കുന്നു,പിന്നീടുള്ള രണ്ട് ദിവസം അതി ഭയാനകമായിരുന്നു.ഫ്ലാഷ് ന്യൂസുകളും ബ്രേക്കിംഗ് ന്യൂസുകളും മാറി മാറി ടെലിവിഷനിൽ തെളിഞ്ഞു കൊണ്ടിരുന്നു.

വുഹാനിൽ കണ്ട വൈറസ്  വിമാനമാർഗ്ഗം ഇന്ത്യയിലും കേരളത്തിലുമെത്തി കഴിഞ്ഞു. ജനങ്ങളുടെ ഇടയിൽ ചെറിയ പേടി കണ്ടു തുടങ്ങി.

ഇരുപതിന് പറഞ്ഞു ആരും പുറത്തിറങ്ങരുത് .

ആരാധനാലയങ്ങൾ തുറക്കരുത്,അതിർത്തികൾ അടക്കുന്നു ഓഫീസുകൾക്ക് അവധി പ്രഖ്യാപിക്കുന്നു .

എല്ലാo Lock down'. എല്ലാവരും വീട്ടിലിരുന്നു. സ്വയം രക്ഷ നേടുക ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും മണിക്കൂറിലൊരിക്കൽ രണ്ട് കൈയ്യും കഴുകി വൃത്തിയാക്കണം എല്ലാവരും മാസ്ക്  കൊണ്ട് മുഖാവരണം തീർക്കണം. ഇതൊക്കെ iകൊറോണ ഇഫക്ട്:

  എല്ലാം നിശ്ചലമായ നിമിഷം ഹോട്ടലുകളില്ല' കടകളില്ല ഒന്നുമില്ല 
സർക്കാറിൻ്റെ നിർദ്ദേശം വന്നു ഭക്ഷണമില്ലാതെ വിഷമിക്കുന്നവർ അതിഥി തൊഴിലാളികൾക്കടക്കം തദ്ദേശഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ മുഖാന്തന്തര o കമ്മ്യൂണിറ്റി കിച്ചൻ സ്ഥാപിച്ച് ഭക്ഷണം നൽകാൻ നിർദ്ദേശം.

 പഞ്ചായത്ത് ഓഫീസ് ഈ മഹാമാരിയോടെ പൊരുതാനുള്ള യുദ്ധക്കളമായി. സഹജീവികൾ വീട്ടിൽ കുടുംബവും മക്കളുമായി സസന്തോഷം വാഴുമ്പോൾ 'പഞ്ചായത്ത് സെക്രട്ടറി അസി.സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റൻ്റ് അക്കൗണ്ടൻ്റ്' ഗതാഗതം മുടങ്ങിയതിൽ നാട്ടിൽേ പോകാൻ പറ്റാത്ത ഒരു ക്ലാർക്ക് ഇത്രയും പേര്    മാത്രമായിരുന്നു  ഈ യുദ്ധഭൂമിയിലെ യോദ്ധാക്കൾ

ഏതായാലും ഉടനെ തന്നെ കുടുംബശ്രീയുമായി ബന്ധപ്പെട്ടു. കുടുംബശ്രീ അംഗങ്ങൾ   വളരെ ഉൽസാഹത്തോടെ മുന്നോട്ട് വന്നു.അങ്ങനെ ചേവാർ സ്കൂളിലും പൈവളികെ നഗർ സ്കൂളിലും കിച്ചനുകൾ ആരംഭിച്ചു.

ആദ്യ ദിവസം 150 ഓളം കിറ്റുകൾ നേരത്തെ തന്നെ തെരഞ്ഞെടുത്ത വളണ്ടിയർമാർ മുഖാന്തരം വിതരണം ചെയ്തു'. പക്ഷെ അന്ന് വൈകുന്നേരം തന്നെ കുടുംബശ്രീ പ്രവർത്തകർ പ്രസിഡണ്ടിൻ്റെ ചേമ്പറിൽ വന്നു അവരെ ഏൽപ്പിച്ച മാസ്കുകളും സാനിട്ടൈസറുമെല്ലാം തിരിച്ചേൽപ്പിച്ച് പറഞ്ഞു  ഞങ്ങൾക്ക് മതിയായി തുടരാൻ ഞങ്ങൾക്കാവില്ല' ''.


കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു. നമ്മുടെ പഞ്ചായത്തിലും. ഒരു കോറോണ കേസ് റിപോർട്ട് ചെയ്തിട്ടുണ്ട് വീ്ട്ടുകാർ ഞങ്ങളെ വിടുന്നില്ല. ഞൾക്ക് പേടിയാണ്.

എന്ത് ചെയ്യും ?

എന്നാലും ആത്മധൈര്യം കൈവിടാതെ സെക്രട്ടറി പറഞ്ഞു.
സാരമില്ല വയ്യാത്തവർക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കലല്ലെ :''കണ്ണൂരിൽ നിന്നും വന്ന ഞാനും ബേകൂറിലെ എ.എസ്സും' പാലക്കാടിൽ നിന്നും വന്ന ക്ലാർക്കും ജീവനും'  ചേർന്ന് എന്തെങ്കിലും ചെയ്യാം.

അങ്ങനെ പിറ്റെ ദിവസത്തെ ഭക്ഷണം ഒരുക്കാനായി സാമൂഹ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു .

അവരുടെ സഹകരണത്തോടെ ചേവാറിലും,ബായാറിലും, പൈവളികെയിലുമായി കിച്ചൻ അനസ്യൂതം തുടരുന്നു.എന്നാലും ഓരോ വാർഡിലും ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായിരുന്നു.

സൂക്ഷ്മ പരിശോധനയ്കെവിടെ സമയം.പഞ്ചായത്തിൽ ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവില്ല ഇവിടെ നടക്കുന്നതെല്ലാം മേലാ ഫീസുകളിലേക്ക് അപ്പപ്പോൾ റിപോർട്ട് ചെയ്യണം.24 മണിക്കൂറും കംപ്യൂട്ടറിൻ്റെ മുന്നിൽ നിന്ന് മാറാൻ പറ്റാതെ റിപോർട്ട് ൽകാൻ സുഷ്കാന്തി കാണിക്കുന്ന ഞങ്ങളുടെ TA യുടെ ആത്മാർത്ഥത എന്നും പ്രശംസനീയമാണ്.ജീവൻ  അതിൽ അഗ്രഗണ്യനുമാണ്.



വിവരശേഖരണാർത്ഥം SC,ST കോളനികൾ സന്ദർശിച്ചപ്പോൾ അവർ അന്നത്തിനായി വിഷമിച്ച പരാതികളൊന്നുമില്ലെങ്കിലും അവർ മദ്യം കിട്ടാത്തതിനാൽ ഒരാൾ  മനോരോഗിയായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

രണ്ട് ആഴ്ച കൊണ്ട് എല്ലാo ശരിയാകുമെന്ന് ആശ്വാസിപ്പിച്ച് ഞങ്ങൾ തിരികെ വന്നു.

വളണ്ടിയർ പാസ്സിന്ന് വേണ്ടിയുള്ള യുവാക്കളുടെ തിക്കും തിരക്കുമായിരുന്നു.  ഒരു പാട് അപേക്ഷകളും ശുപാർശകളും കിട്ടി.
ഒടുവിൽ പാസ് കൊടുക്കുമ്പോൾ അവർ ചോദിക്കുന്നു അത് എന്തിനാണെന്ന്.

'കിച്ചനുകൾ ഒരുക്കി ഭക്ഷണ വിതരണവും റൂട്ടിലായി സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോളാണ്  പഞ്ചായത്ത് അതിർത്തി ' കർണാടക സർക്കാർ അടച്ചു എന്ന വാർത്ത പ്രചരിക്കുന്നത്ത്

കർണാടക സർക്കാർ മണ്ണിട്ട് മൂടിയ സ്ഥലം പൈവളികെ പഞ്ചായത്ത് സ്ഥലമാണോ എന്നതായി ചോദ്യം .

 ഉടൻ റിപ്പോർട്ട്  സമർപ്പിക്കണം.

അറിയാനായി ഞങ്ങൾ പുറപ്പെടുന്നതിന്ന് മുമ്പായി സ്ഥത്തിൻ്റെ കാര്യമായതിനാൽ  വില്ലേജ് ഓഫീസറെ വിളിച്ചു.

ഞാൻ ഒരാഴ്ചയായി വീട്ടിൽ തന്നെ.മറുപടി കിട്ടി.

എന്നാലും കലക്ടർക്ക് റിപ്പോർട്ട് നൽകാതിരിക്കാനാവില്ലല്ലൊ

അങ്ങനെ ഞങ്ങൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകി.അപ്പോഴാണ് സർക്കാർ ഉത്തരവ് പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ കണക്കു നൽകാൻ 85 ചതുരശ്ര മീറ്ററിൽ കൂടുതൽ പരന്നു കിടക്കുന്ന പഞ്ചായത്തിൻ്റെ മുക്കിലും മൂലയിലുമുള്ള അതിഥി തൊഴിലാളികളുടെ കണക്ക് കൊടുക്കൽ അത്ര എളുപ്പമാണോ ?

വാർഡ് മെമ്പർമാരുടെയും മറ്റും സഹകരണത്തോടെ അവരെ കണ്ടെത്തി കണക്ക് തയ്യാറാക്കിയപ്പോൾ നിർദ്ദേശം വന്നു. പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ അരി എത്തിക്കാൻ  വാഹനം അനുവദിച്ചു. ഫോൺ നമ്പറിൽ ബന്ധപെട്ടു.


അരി വാങ്ങി നൽകാൻ പ്രസ്തുത വാഹനക്കാരനെ വിളിച്ചപ്പോൾ അയാൾ ഞാൻ കാഞ്ഞങ്ങാട് ആണ് ഉള്ളത് വാടക എങ്ങനെ തുടങ്ങിയ കാര്യം പറഞ്ഞു അസൗകര്യം അറിയിക്കുകയായിരുന്നു.

സാരമില്ലെന്ന് പറഞ്ഞു പഞ്ചായത്ത് വാഹനത്തിൽ സപ്ലൈ ഓഫീസിൽ പോയി അരി എത്തിച്ചു.
  
ഈ ധാന്യം അതിഥി തൊഴിലാളികൾക്ക് എത്തിക്കുമ്പോളാണ് പലരുടെയും വേദനകൾ നേരിൽ അറിയാൻ സാധിച്ചത്. പലരും വിശപ്പിൻ്റെ കാഠിന്യം അറിഞ്ഞു തുടങ്ങിയിരുന്നു.

അവരവരുടെ മുറിയിൽ ഒതുങ്ങി കൂടി എന്ത് ചെയ്യണമെന്നറിയാതെ ഇനി എന്ത് എന്ന് ചിന്തിച്ച് കൊണ്ടിരിക്കുന്നവർ .

സർക്കാർ അനുവദിച്ച അരിയുമായി ഞങ്ങൾ എത്തിയപ്പോൾ ഞങ്ങളോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ കണ്ണിൽ കാണപ്പെട്ട ദൈവ oപോലെ തൊഴാൻ ഒരുങ്ങുന്ന വിവിധ ഭാഷക്കാറും വേഷക്കാരും.



കൂട്ടത്തിൽ ചിലരെങ്കിലും പറയാതിരുന്നില്ല ഞങ്ങളുടെ  അടുത്ത് ഈ അരി മാത്രമാണുള്ളത് ഇത് ഞങ്ങൾ എന്ത് ചെയ്യും

പകച്ചു പോകുന്ന ചോദ്യങ്ങൾ എന്നാലും അറിയാവുന്ന ഭാഷകൾ കൂട്ടി ചേർത്ത് പറഞ്ഞു.

കുറച്ച് ഉപ്പ് വാങ്ങി കഞ്ഞി ഉണ്ടാക്കി കഴിക്കു .

കറിക്കും മറ്റും നിങ്ങൾക്കുള്ള കിറ്റുകൾ സർക്കാർ നൽകും.

 ആശ്വാസിപ്പിച്ചു തിരികെ വന്നെങ്കിലും രാത്രി കിടന്നുറങ്ങുമ്പോഴും  അവരുടെ ദയനീയ മുഖം മായുന്നില്ലായിരുന്നു.

പലർക്കും നാം നൽകുന്ന അരിയുടെ ചോറ് കഴിച്ച് ശീലമില്ലെങ്കിലും അവർ പൊരുത്തപ്പെടാൻ തയ്യാറാണ് .

അങ്ങനെ പിറ്റെ ദിവസം കാസറഗോഡ് ലേബർ ഓഫീസർ മുഖാന്തരം സർക്കാർ നൽകുന്ന എല്ലാ ആഹാര വസ്തുക്കളും അടങ്ങിയ കിറ്റുകളും അവരെ ഏൽപ്പിക്കാൻ കൂടെ പോയി ഏൽപ്പിച്ചപ്പോഴാണ്  സമാധാനമായത് .

ഈ കോറോണയ്ക്ക് എതിരെയുള്ള അതിഭീകരയുദ്ധത്തിൽ പഞ്ചായത്ത് അംഗങ്ങൾ , യൂത്ത് കോഡിനേറ്ററുടെ നേത്രത്വത്തിലുള്ള ഒരു സംഘം  പൈവളികെ നഗർ സ്കൂൾ PTA പ്രസിഡണ്ട്  തുടങ്ങിയവർ നമ്മുടെ പഞ്ചായത്തിൻ്റെ കർമ്മോൽസുകയായ വൈസ് .പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ രാവും പകലും അദ്ധ്വാനിക്കുമ്പോൾ ബാക്കിയുള്ളവർ Stay At Home.

 ഞങ്ങൾക്കുമുണ്ട് അച്ഛനമ്മമാരും കുടുംബവും 'ഭാര്യയും  മക്കളും.

 എന്നാലും ഈ കോറോണയെ തുരത്താനുള്ള ഭഗീരഥ പ്രയാണത്തിലാണ് ഞങ്ങൾ.

നമ്മുടെ പരിശ്രമം വിജയിക്കുക തന്നെ ചെയ്യും.

അതാണ് ഞങ്ങളുടെ വിശ്വസം .വിശ്വാസം അതല്ലെ എല്ലാം .......................

1 comment:

  1. ജനങ്ങൾ പഞ്ചായത്ത് ഇൽ വിശ്വാസിക്കുന്നു..
    നല്ല അനുഭവ കുറിപ്പ്,നാരായണക്ക് അഭിനന്ദനങ്ങൾ

    ReplyDelete