Saturday, April 18, 2020

കോടോം ബേളൂർ വിശേഷങ്ങൾ

"മലകയറുന്ന കോവിഡിനെ തുരത്തി- കോടോം ബേളൂർ
അതിജീവനത്തിന്റെയും സമത്വത്തിന്റെയും ഈസ്റ്റർ വിഷു ദിനങ്ങളിലൂടെയാണ് യാത്ര - ശ്രീ കെ വി രാജീവ് കുമാർ പെർഫോർമൻസ് ഓഡിറ്റ് സൂപർവൈസർ വിഷു തലേന്ന് എഴുതിയ യാത്രാവിവരണം..........."




വേനൽ മഴ പെയ്തു നനഞ്ഞ സംസ്ഥാന പാതയിലൂടെ 60 കി.മി സ്പീഡിൽ ആഞ്ജനേയൻ ആൾട്ടോകാർ സമർത്ഥമായി നിയന്ത്രിക്കുന്നു.

ഇന്നലെ ഈസ്റ്റർ..ത്യാഗത്തിൻ്റെയും അതിജീവനനത്തിന്റെയുംസ്നേഹസന്ദേശംകൈമാറിയദിവസം..നാളെയുടെവിഷുപുലരിയിലേക്ക്  ഏതാണ്ട് 20 മണിക്കൂർ ദൂരം...

ആഞ്ജനേയൻ്റെ കീശയിൽനിന്നു ഭാര്യ നൽകിയ സാധങ്ങളുടെ പട്ടിക ഇടയ്ക്കിടെ പുറത്തു വന്നു. പകലുംരാത്രിയും തുല്യമായ ദിവസമാണ് വിഷു.അതുകൊണ്ടാണോ  എന്തോ വിഷുവിൻ്റെ  സംസ്‌കൃതാർത്ഥവും  തുല്യത എന്നാണ്.

കോവിഡ് 19 നു മുന്നിൽ പകച്ചു നിൽക്കുന്ന ലോകത്തിനു മുന്നിൽ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം പോലും അനിശ്ചിതത്വത്തിലാണെന്ന വാർത്തയാണ് ഓർമ്മ വന്നത്.1962 ലെ യുദ്ധകാലത്തൊഴികെ  പൂരമൊരു വർഷവും നിന്നിടെ നാട്ടിലെ കുട്ടികളുടെ കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങളിലൂടെയുള്ള വിഷുപ്പടക്കം എവിടെ?

ട്ടില്ലപോലും.അപ്പോൾനമ്മു

വിശപ്പറിയുന്ന പുതിയ ലോകം ചരിത്രത്തിൻ്റെ പുതു പരീക്ഷണമാണോ ?

വളവു തിരിവുകളേറെയുള്ള പാതയിൽ പതിവുപോലെ ബാരിക്കേഡും പരിശോധനയുമായി നാളെ വിഷുക്കണിയൊരുക്കേണ്ട വനിതാ പൊലീസുകാരടക്കമുള്ളവർ നേരത്തെ തന്നെ ജോലിയിൽ വ്യാപൃതരാണ് .

പഞ്ചായത്തുകാരെ പോലെ ഈസ്റ്ററും വിഷുവും താറിട്ട റോഡിൻ്റെ കൊടും ചൂടിൽ അമരുന്ന സങ്കല്പങ്ങളാണ്, കുറച്ചു ദിവസങ്ങളായി അവർക്കും.

അമ്പലത്തിൻ്റെ കമാനത്തിനടിയിലൂടെയുള്ള ചെറു റോഡിലേക്ക് കയറിയപ്പോൾ മനസ്സിലായി കോടോം ബേളൂർ പഞ്ചായത്താഫീസ് എത്തിയെന്ന്. മലയോര പഞ്ചായത്തുകളിലെ കോവിഡ് 19 പ്രവർത്തനങ്ങൾ നേരിട്ട് കാണാനും പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനുമാണിന്നത്തെ യാത്ര.


വിഷുത്തലേന്നിൻ്റെ  തിരക്കുകൾ ചില കടകളിൽ കണ്ടത് ഞങ്ങളിൽ ആശങ്കയുണർത്തി.ലോക്ക്ഡൗൺനാളെയാണവസാനിക്കേണ്ടത്.എങ്കിലും ജില്ലയുടെ ആശങ്കയുടെ സാഹചര്യം ഒട്ടും മാറിയിട്ടില്ല.ജാഗ്രതയുടെ നാളുകൾ നീളുമെന്നുതന്നെയെന്നാണ് സൂചനയും.

എന്നിട്ടും ജനങ്ങളിൽ കണ്ട ലാഘവത്വം അപകടമാകില്ലേ...മനസ്സിലെ ചില ചിന്തകൾ ആത്മഗതമായി പുറത്തു വന്നു.

ജില്ലയിൽ ഏ റ്റവും കൂടുതൽ പട്ടിക വർഗ്ഗ കോളനികളുള്ള  (125 )പഞ്ചായത്തുകളിലൊന്നാണ് കോടോം, ബേളൂർ എന്നീ 2 വില്ലേജുകൾ ചേരുന്ന കോടോം ബേളൂർ.

മൂന്നു മാസത്തിലധികമായി നാട്ടിൽപോകാതെ രാപ്പകൽ ഓഫീസിലുള്ള സെക്രട്ടറിസനിൽകുമാർ, അക്കൗണ്ടൻറ് ഷൈജു ,അബ്ദുൽ റസാഖ് ,പ്രഭാകരൻ,ടി.എ ,ഡാറ്റാഎന്ററി ഓപ്പറേറ്റർ, ബാലകൃഷ്ണൻ  എല്ലാവരുംഅകത്തുണ്ട്.

കുശലസംഭാഷണത്തിനിടയിൽപ്രസിഡണ്ട്ശ്രീ.കെ.കുഞ്ഞിക്കണ്ണൻ എത്തി.നികുതിപിരിവിലെ മുന്നേറ്റത്തിന് പ്രത്യേക അഭിനന്ദനം നൽകി ജീവനക്കാരെ പ്രോത്സാഹിപ്പിച്ചപ്പോൾ,അതിലൊരു വലിയ പങ്ക് പ്രസിഡന്റിനു  നൽകാൻ  ഒട്ടും പിശുക്കു കാട്ടിയില്ല.

ചായയും ചെറുപഴവുമായി തൃപ്തി കുടുംബശ്രീയിലെ സ്ത്രീ കടന്നു വന്നപ്പോൾ പ്രസിഡണ്ട് പറഞ്ഞു “വിഷുവും ഈസ്റ്ററുമൊന്നുമില്ലാതെ പഞ്ചായത്തിന് തൊട്ടുള്ള സാമൂഹ്യ അടുക്കളയിൽ സേവന നിരതരാണിവർ മൂന്നുപേരുമെന്ന്”.സാമൂഹ്യ അടുക്കളയിൽകണിയൊരുക്കിയതുപോലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.കുടുംബശ്രീ,ജെഎൽജി ഗ്രൂപ്പുകളിൽ നിന്നാണവയിൽ അധികവും സമാഹരിച്ചത്.

300 തേങ്ങ പഞ്ചായത്ത് കോമ്പൗണ്ടിൽ നിന്നു പറിച്ചു നൽകിയതും ഓരോ ദിവസവും .100..പേർക്ക് ഭക്ഷണം നൽകുന്നു.75. അതിഥി തൊഴിലാളികൾക്ക് കിറ്റ് നൽകി സംരക്ഷിക്കുന്നു.

കോളനികളിലെല്ലാം ഭക്ഷണമോ സാധനസാമഗ്രികളോ എത്തിച്ചിട്ടുണ്ട്.19 വാർഡുകളിലും കുടിവെള്ളവിതരണത്തിനും നടപടിയെടുത്തു.നാളെ വിഷുവിനു പായസം കൂടിയുണ്ട്,സാമൂഹ്യ അടുക്കളയിൽ..ഈസ്റ്ററിന്റെ ഇന്നലെയോ വിഷുവിന്റെ നാളെയോ പോകാതെ ഇന്നവിടെ പോയതിൽ തെല്ല് നിരാശയായി  ഞങ്ങൾക്ക്.

എല്ലാം മറന്ന് ഞങ്ങളുടെ ഈസ്റ്ററും വിഷുവും ഇവിടെയാണെന്നവർ ഒറ്റക്കെട്ടായി വ്യക്തമാക്കിയപ്പോൾ വളരെ ചെറുതാവുന്നതായി സ്വയം തിരിച്ചറിയുകയായിരുന്നു.

കോവിഡിന്റെ വലിയ ഭീഷണികളൊന്നും ഇല്ലാതിരുന്നിട്ടും അവർ കാട്ടുന്ന കരുതലും ജാഗ്രതയും ദീർഘവീക്ഷണവും പറഞ്ഞറിയിക്കാവുന്ന തലത്തിൽനിന്നും എത്രയോ ഉയരത്തിലാണ്.

ഇറങ്ങുമ്പോഴാണ് ഡി ഡി പി റെജികുമാർ സാറിന്റെ ഫോൺ ...ഭക്ഷണം കഴിച്ചോ എന്ന കരുതലാണ്.അദ്ദേഹവും എ ഡി പി ധനീഷ് സാറും കുടുംബത്തിൽ നിന്നകന്ന് ദിവസങ്ങളായി രാപ്പകൽ ജീവനക്കാർക്കൊപ്പം നിന്ന് യുദ്ധം നയിക്കുന്നു.

വിഷുവും ഈസ്റ്ററും ഓഫീസിൽ തന്നെ.എന്നും വീട്ടിലെത്തുന്ന ഞങ്ങൾ വീണ്ടും എത്രയോ ചെറുതാവുന്നു വലിയ മാതൃകകൾക്കു മുന്നിൽ.

No comments:

Post a Comment