Friday, April 24, 2020

കുമ്പഡാജെ - ചില വേറിട്ട പ്രവർത്തനങ്ങൾ

" കോവിഡ് 19 ഭീതി അത്ര കണ്ട് ബാധിച്ചിട്ടില്ലാത്ത ഒരു പഞ്ചായത്താണ് കുമ്പഡാജെ.ഹോം ഐസൊലേഷൻ ഘട്ടം പഞ്ചായത്ത് ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.എന്നാൽ ഇതുമായി ബന്ധപ്പെട്ട അതിജീവന പ്രവർത്തനങ്ങൾ കൊണ്ട് പഞ്ചായത്ത് ശ്രദ്ധയാകർഷിക്കുകയാണ്.മിണ്ടാപ്രാണികളോടുള്ള പരിഗണന,കാർഷിക മേഖലയിലെ ഇടപെടലുകൾ,ഭക്ഷ്യ വസ്തുക്കൾ സ്വരൂപിക്കുന്നത്......സീനിയർ ക്ലാർക്ക് ശ്രീ ആർ മുരളീധരൻ്റെ റിപ്പോർട്ട്. "

കോവിഡ്- 19 ലോക രാജ്യങ്ങളിൽ എല്ലായിടത്തും സംഹാര താണ്ഡവമാടുന്ന ഈ വേളയിൽ പഞ്ചായത്ത്,ആരോഗ്യ, പോലീസ് വകുപ്പ് കൈകോർത്ത് ഒറ്റ കെട്ടായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഈ സമയത്ത് കുംബഡാജെ ഗ്രാമ പഞ്ചായത്തും തുടർ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. 


ഹോം ഐസൊലേഷനിൽ കഴിയുന്ന 119 ആളുകളുടെ വീടുകളിലെ വളർത്തുമൃഗങ്ങളുടെ സർവ്വെ ആശാ വർക്കർമാരും, ജെ എച്ച് ഐമാരും ചേർന്ന് നടത്തുകയും വളർത്തുമൃഗങ്ങൾക്കാവശ്യമായ, ഭക്ഷണവും, മരുന്നും, വെറ്റിനറി ഡോകടുമായി കൂടിയാലോചിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.



കൃഷി ഓഫീസുമായി ബന്ധപ്പെട്ട് 1095 ഹൈബ്രിഡ് മുരിങ്ങാ ചെടികളും, 1095 കറിവേപ്പില തൈകളും അതുപോലെ വീട്ടിലെ ആവശ്യത്തിന് പച്ചക്കറി എന്ന ആശയത്തിലൂന്നി പച്ചക്കറിവിത്തുകളും, ജനപ്രതിനിധികളുടെയും, കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ വീടുകളിൽ എത്തിച്ചു നൽകി.



കൂടാതെ 680 ടിഷ്യുകൾച്ചർ വാഴ കന്നുകൾ യഥാസമയം കൃഷി വാനിൽ എത്തിച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു.



നിലവിൽ നൂറിൽ പരം ആളുകൾക്ക് കമ്യൂണിറ്റി കിച്ചണിൽ നിന്ന് സ്ഥിരമായി ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്.

തനത് ഫണ്ട് വളരെ കുറഞ്ഞ പഞ്ചായത്തായ കുംബഡാജെ യിൽ സുമനസ്സുകളുടെ സംഭാവനയായി ലഭിക്കുന്ന ധാന്യങ്ങൾ, പച്ചക്കറികൾ മുതലായവ കൊണ്ട് ഭക്ഷണ വിതരണം മുടങ്ങാതെ നടക്കുന്നുണ്ട്.



മഹാമാരിയെ തുടച്ചു നീക്കാൻ രാജ്യത്തോടൊപ്പം കുംബഡാജെയുടെ പ്രവർത്തനവും നാളെ ചരിത്രത്തിൻ്റെ ഭാഗമാവട്ടെ.

No comments:

Post a Comment