Wednesday, April 29, 2020

കാർഷിക മേഖലയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പുതുക്കിയ നടപടിക്രമം



 നടപ്പ് സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ നെൽകൃഷി പച്ചക്കറി കൃഷി തുടങ്ങിയ ആവർത്തന സ്വഭാവമുള്ള പ്രൊജക്ടുകൾ     മുൻവർഷത്തെ ഗുണഭോക്തൃ പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും വരുത്തി നടപ്പിലാക്കാം.

ഒഴിവാക്കലിന് സമ്മത പത്രവും കൂട്ടിചേർക്കലിന് അപേക്ഷയും ഇലക്ട്രോണിക് മാർഗങ്ങൾ  സ്വീകരിക്കാം.

ആവർത്തന സ്വഭാവമില്ലാത്ത പ്രൊജക്ടുകൾക്ക്  പുതിയ അപേക്ഷ സ്വീകരിക്കണം.

ഉത്തരവാദിത്വം നിർവ്വഹണ ഉദ്യോഗസ്ഥനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിയോഗിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനും

മുൻഗണനാ പട്ടിക സ്റ്റിയറിംഗ് കമ്മിറ്റി പരിശോധിച്ച് ഭരണ സമിതിയ്ക്ക് അംഗീകാരത്തിനായി നൽകും.

സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ഇല്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ ഒരംഗത്തെ യോഗത്തിലേയ്ക്ക് ക്ഷണിക്കണം.

ഗുണഭോക്തൃ പട്ടിക നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും നവ മാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണം.

പട്ടിക ആദ്യം ചേരുന്ന ഗ്രാമ സഭയിൽ അവതരിപ്പിക്കണം.

ഉത്തരവ് വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ.

" കാസറഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇതേ വിഷയം പഞ്ചായത്ത് ഡയറക്ടറുടെ ശ്രദ്ധയിൽ  പെടുത്തിയിരുന്നു.കാസറഗോഡ് ജില്ലയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷം പ്രകടിപ്പിക്കുകയും ഇത് പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനും കാർഷിക മേഖലയിലെ പ്രൊജക്ടുകൾ കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിനും അതുമൂലം കാർഷിക മേഖലയിൽ ഉണർവ്വ് ഉണ്ടാക്കാനും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു."

1 comment:

  1. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീ വിനോദ് -

    ഈ ഉത്തരവ് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ നെൽകൃഷി പച്ചക്കറി കൃഷി തുടങ്ങിയ ആവർത്തന സ്വഭാവമുള്ള പ്രൊജക്ടുകൾ മുൻവർഷത്തെ ഗുണഭോക്തൃ പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും വരുത്തി നടപ്പിലാക്കാവുന്നതാണ്. കോവിഡ് 19 ഉണ്ടാക്കിയ പ്രശ്നങ്ങൾ ഭാവിയിൽ ഭക്ഷ്യക്ഷാമം വരെ ഉണ്ടാക്കാമെന്നതിനാൽ അതിനെ മറി കടക്കുന്നതിനായിട്ടു കൂടി നിർവഹണ നടപടി വേഗത്തിലാക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം.

    നമുക്കു ചെയ്യാവുന്നത്

    1. വെറ്റിങ് ബാക്കിയുള്ളവ ഇന്ന് തന്നെ പൂർത്തീകരിക്കുക. ( work from home ചെയ്യാവുന്നതാണ്).

    2. കഴിഞ്ഞ വർഷത്തെ ഗുണഭോക്തൃ പട്ടിക ഓൺലൈനിൽ ലഭ്യമായിരിക്കും. അതിൽ എത്ര പേർ ഗുണഭോക്താക്കളായി തുടരും എന്ന് നിർവഹണ ഉദ്യോഗസ്ഥക്ക് /ന് ഏകദേശ ധാരണ ഉണ്ടാവും എന്നതിനാൽ (ആ പട്ടിക ഉത്തരവ് തീയതി മുതൽ പ്രാബല്യത്തിലായി എന്നതിനാൽ ) ഇന്ന് തന്നെ നിർവഹണ നടപടികൾ തുടങ്ങാവുന്നതാണ്.

    3. ഒഴിവാക്കലിന് സമ്മത പത്രവും കൂട്ടിചേർക്കലിന് അപേക്ഷയും ഇലക്ട്രോണിക് മാർഗങ്ങൾ വഴി സ്വീകരിക്കാം എന്ന് ഉത്തരവിൽ പറയുന്നു. അതിനുള്ള നടപടി , ഓൺലൈനായി ഇന്ന് തന്നെ തുടങ്ങാനാവുന്നതാണ്.

    4. പുതിയ അപേക്ഷ ലഭിച്ചാൽ പ്രാഥമികമായി അർഹത പരിശോധിക്കുന്നതിന്റെ
    ഉത്തരവാദിത്വം നിർവ്വഹണ ഉദ്യോഗസ്ഥനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിയോഗിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനും ആണ്. ( ഇലക്ട്രോണിക്കായി സ്വീകരിക്കുന്ന അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ആവശ്യപ്പെടാൻ മറന്നു പോകരുത്. Google earth ഉം ഉപയാഗപ്പെടുത്താം). ആ അധിക ഉദ്യോഗസ്ഥനെ ചെയർ പേഴ്സൺ / ചെയർമാൻ / പ്രസിഡന്റ് ഇന്ന് തന്നെ നിശ്ചയിച്ച് ആ രേഖപ്പെടുത്തൽ നിർവഹണ ഉദ്യോഗസ്ഥന് ഓൺലൈനായി അയച്ചു കൊടുത്താൽ ബാക്കി അവർ ചെയ്തു കൊള്ളും.

    5. അവർ തയ്യാറാക്കുന്ന കരട് മുൻഗണനാ പട്ടിക ( കഴിഞ്ഞ വർഷത്തെ പട്ടികയിൽ കൂട്ടി ചേർക്കലും ഒഴിവാക്കലും നടത്തി - വോട്ടർ പട്ടിക ഘടന സ്വീകരിക്കാവുന്നതാണ് ) ഉത്തരവ് പ്രകാരം സ്റ്റിയറിംഗ് കമ്മിറ്റി പരിശോധിച്ച് ഭരണ സമിതിയ്ക്ക് നൽകണം. ഇങ്ങനെ പരമാവധി 10 ദിവസത്തിനകം ( അതായത് മെയ് 10 നകം ) ഭരണ സമിതി അംഗീകാരം നേടി ഗുണഭോക്തൃ പട്ടിക തയ്യാറാക്കൽ നടപടി പൂർത്തിയാക്കാം.
    ഗുണഭോക്തൃ പട്ടിക നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും നവ മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കാൻ മറക്കരുത്. പട്ടിക ഇനി ആദ്യം ചേരുന്ന ഗ്രാമ സഭയിൽ അവതരിപ്പിക്കുകയും ചെയ്യണം..

    6. ഗുണഭോക്തൃ പട്ടിക തയ്യാറാക്കൽ ഒഴികെയുള്ള മറ്റു നിർവഹണ നടപടികളും സമാന്തരമായി സാധാരണ ഗതിയിൽ മെയ് 10 നകം പൂർത്തിയാക്കാൻ സാധിക്കുന്നതാണ്.

    7: മെയ് 11 മുതൽ നമുക്ക് പ്രൊജക്ടിനെ കർഷകരിലെത്തിച്ച് നിർവഹണം ആരംഭിക്കാനാവും.


    ഓർക്കുക. കോവിഡ് 19 മുതലുള്ള കാലഘട്ടത്തിൽ Physical meeting, presence കഴിയുന്നത്ര കുറക്കേണ്ടതുണ്ട്. അതിനാൽ എന്തൊക്കെ ഇലക്ട്രോണിക് ആയി ചെയ്യാമോ അതൊക്കെ നമുക്ക് അങ്ങനെ ചെയ്യാം. ( wa ഉൾപ്പെടെയുള്ള ഗ്രൂപ്പിലെ ചർച്ചകളും തീരുമാനങ്ങളും പോലും സ്ക്രീൻ ഷോട്ടെടുത്ത് ഫയലിന്റെ ഭാഗമാക്കാവുന്നതാണ്.)

    (ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫയൽ നടപടികൾ പൂർണമായും ഇലക്ട്രോണിക് ആക്കുന്നതിനുള്ള ദീർഘ വീക്ഷണത്തോടെയുള്ള പ്രത്യേക ശ്രമം സർക്കാർ ചെയ്ത് വരികയാണ് എന്ന് മനസ്സിലാക്കുന്നു. മെയ് അവസാനത്തോടെ അതു സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് )

    ReplyDelete