ബഹു.മുഖ്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്......
1. നിലവിൽ സ്തുത്യർഹമായ പ്രവർത്തനമാണ് തസ്വഭ സ്ഥാപനങ്ങൾ ചെയ്തു വരുന്നത് അതു തുടരണം.
2. Hot Spot വരുന്ന ഇടങ്ങളിൽ സവിശേഷമായ ദുരന്ത പ്രതിരോധ പ്ലാൻ അതത് തദ്ദേശ സ്വയംഭരണ തലത്തിൽ രൂപപ്പെടുത്തണം.
3. ഇളവ് അനുവദിക്കപ്പെടുന്ന മുറക്ക് മാത്രം
a. ഇളവുകൾ അനുവദിക്കപ്പെടുന്ന സ്ഥലങ്ങളിൽ ( പൊതു സ്ഥലങ്ങൾ മുതൽ തൊഴിലിടങ്ങൾ - പരമാവധി 50 % തൊഴിലാളികൾ - വരെ) പ്രത്യേക നിരീക്ഷണവും നിബന്ധനകളുടെ ഉറപ്പാക്കലും ആവശ്യമായ അനുമതികൾ നൽകലും തസ്വഭ സ്ഥാപനങ്ങൾ ചെയ്യണം.
b. കാർഷിക വൃത്തികൾ, കാർഷികോത്പന്നങ്ങളുടെ വിപണനം, സംഭരണം എന്നിവ മുൻകരുതൽ സ്വീകരിച്ച് നടത്തണം.
c. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ. അക്ഷയ കേന്ദ്രം തുടങ്ങിയവ തുറന്ന് പ്രവർത്തിക്കണം.
d. തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കണം. മുൻകരുതൽ വേണം. ഒരു ടീമിൽ പരമാവധി 5 പേർ.
e. മഴക്കാല പൂർവ നടപടികൾ ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.
4. കമ്മ്യൂണിറ്റി കിച്ചനുകൾ അർഹർക്ക് മാത്രമായി നിജപ്പെടുത്തണം.
5. അതിഥി തൊഴിലാളികളെ ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂലി നൽകി ഉപയോഗിക്കുന്നത് ആലോചിക്കാവുന്നതാണ്.
6. ലൈഫ് ഭവന നിർമാണം മഴക്ക് മുമ്പ് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം. ഇവിടെയും അതിഥി തൊഴിലാളികളെ ഉപയോഗപ്പെടുത്താം.
7. കോവിഡ് ഐസൊലേഷൻ, ചികിത്സ എന്നിവക്കായ ഇടങ്ങൾ (സ്വകാര്യം ഉൾപ്പെടെ) ഏർപ്പെടുത്തണം.
മറ്റു പ്രധാന വാർത്തകൾ......
വാർഷിക ധനകാര്യ പത്രിക സമയബന്ധിതമായി നൽകുന്നതിന് തയ്യാറെടുപ്പ് നടത്തണം.
കിയോസ്കുകളിൽ വെള്ളം നിറയ്ക്കുന്നതിന് പുറമെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജി പി എസ് ഘടിപ്പിച്ച ടാങ്കർ വാഹനങ്ങളിൽ കഴിഞ്ഞവർഷം നിർണ്ണയിച്ച ടെണ്ടർ തുക അടിസ്ഥാനമാക്കി കുടിവെള്ള വിതരണം നടത്താം.
അടിയന്തിര പ്രാധാന്യമുള്ള അജണ്ടകൾ ഉൾപ്പെടുത്തി ഏറ്റവും ചുരുങ്ങിയ സമയക്രമത്തിൽ സാമൂഹിക അകലം പാലിച്ച് പഞ്ചായത്ത് യോഗങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
No comments:
Post a Comment