Saturday, April 18, 2020

ANNUAL PLAN 2020-21 -GUIDELINES

"കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും വാർഷിക പദ്ധതി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്.വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകുന്ന മാർഗ്ഗ നിർദ്ദേശം ............. "


ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മികച്ച പ്രവർത്തനം കൊണ്ട് 2020-21 വാർഷിക പദ്ധതിക്ക് മാർച്ച് 31 നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയെടുക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്

2019-20 വാർഷിക പദ്ധതി നിർവ്വഹണത്തിലും സംസ്ഥാന തലത്തിൽ തന്നെ മികച്ച നേട്ടം (ആറാം സ്ഥാനം) കൈവരിക്കാൻനമുക്ക് സാധിച്ചിട്ടുണ്ട്. ലോക്ക് ഡൌൺമൂലം മാർച്ച് മാസത്തിലെ അവസാനത്തെ 10 പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇതിലും മികച്ച നേട്ടം കൈവരിക്കാന്നമുക്ക് സാധിച്ചേനെ


2019-20 വാർഷിക പദ്ധതി നിർവ്വഹണത്തിലും 2020-21 വാർഷിക പദ്ധതി ദുരന്ത നിവാരണ പ്ലാൻ സഹിതം സംസ്ഥാനതലത്തിൽഒന്നാമതായി തയ്യാറാക്കി ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്ത് ഭരണ സമിതി അംഗങ്ങളെയും പ്രിയ ജീവനക്കാരെയും എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥരെയും ഹാർദവമായി അഭിനന്ദിക്കുന്നു


2020-21 വാർഷിക പദ്ധതി നിർവ്വഹണത്തിലും നമുക്ക് ഈ മികവ് തുടരേണ്ടതുണ്ട്.

    
   കൊവിഡ് രോഗ പശ്ചാത്തലത്തിൽസംസ്ഥാന സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിന്ധികൾക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടിൻ്റെയും മെയിൻ്റനൻസ് ഗ്രാൻ്റിൻ്റെയും ഒന്നാം ഗഡു സർക്കാർ അനുവദിച്ചിട്ടുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ടതാണ്.

   ഈ സാഹചര്യത്തില്ജില്ലയിലെ  ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കേണ്ട തുടർ നടപടികൾ ചുവടെ ചേർക്കുന്നു.

വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽപ്രൊജക്ടുകളുടെ മുൻഗണന നിശ്ചയിച്ച് വെറ്റിംഗ് പൂർത്തീകരിച്ച് നിർവ്വഹണ നടപടികള്ആരംഭിക്കേണ്ടതാണ്.

ആശുപത്രികൾ, സ്കൂളുകൾ, അംഗന്വാടികൾ ഉൾപ്പെടെയുള്ള ഘടക സ്ഥാപനങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകേണ്ടതാണ്.അതുപോലെ ഭക്ഷ്യോൽപാദന വർദ്ധനവിനും ഭക്ഷ്യ സംസ്ക്കരണത്തിനുമുള്ള പ്രൊജക്ടുകൾക്കും മുൻഗണന നൽകേണ്ടതാണ്.

31.03.2020 ലെ സ.(കൈ) നമ്പർ.59/2020/തസ്വഭവ ഉത്തരവ് പ്രകാരം അടിയന്തിര പ്രാധാന്യമുള്ള പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിന് നടപടി ക്രമങ്ങളിൽഇളവ് അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽതയ്യാറാക്കുന്ന പ്രൊജക്ടുകൾ പിന്നീട് വാർഷിക പദ്ധതിയുടെ ഭാഗമാക്കി 2020-21 ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് തുക കണ്ടെത്തേണ്ടതാണ്.

സ്പിൽഓവർ പ്രൊജക്ടുകൾ പൂർത്തിയാക്കുന്നതിന് ലഭിക്കാവുന്ന അധിക വിഹിതം കഴിച്ചുള്ള സ്പിൽഓവർ ബാധ്യതയും 2020-21 വിഹിതത്തിൽ നിന്ന് കണ്ടെത്തേണ്ടതുണ്ട്. ടി സാഹചര്യത്തിൽഇവയ്ക്കുള്ള വിഹിതം ഏതൊക്കെ പുതിയ പ്രൊജക്ടുകൾ ഉപേക്ഷിച്ചാണ് കണ്ടെത്താൻകഴിയുക എന്നത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി ചേർന്ന് നിർവ്വഹണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ധാരണയാക്കേണ്ടതാണ്. ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടുകളുടെ നിർവ്വഹണം തത്ക്കാലം ആരംഭിക്കേണ്ടതില്ല.

കൊവിഡിൻ്റെ പശ്ചാത്തലത്തിൽഅടിയന്തിര സ്വഭാവമുള്ള പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിന് നടപടി ക്രമങ്ങളില്ഇളവ് അനുവദിച്ച് കൊണ്ട് 31.03.2020 ലെ സ.(കൈ) നമ്പർ.59/2020/തസ്വഭവ ഉത്തരവ് പ്രകാരം അനുമതി നല്കിയതിനാൽ താഴെ പറയുന്ന അടിയന്തിര പ്രൊജക്ടുകൾ കൂടി ഏറ്റെടുക്കേണ്ടതാണ്.

a) ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ പ്രവർത്തകർക്ക് ഗംബൂട്ട്,ഗ്ലൌസ്,മാസ്ക് എന്നിവ വാങ്ങൽ

b)ഹരിത കർമ്മസേനക്ക് ഗംബൂട്ട്,ഗ്ലൌസ്,മാസ്ക് എന്നിവ വാങ്ങൽ.

c) ഹരിത കർമ്മസേനക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് ആറ് മാസത്തേക്ക് ദീർഘിപ്പിച്ച് നല്കുന്നതിനുള്ള പ്രൊജക്ട്.
    
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഗ്രാമപഞ്ചായത്തുകൾ ഇതിനുള്ള പദ്ധതികൾ തയ്യാറാക്കേണ്ടതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകൾക്ക് വെറ്റിംഗ് നിർബന്ധമാണ്. എന്നാൽജില്ലാ ആസൂത്രണ സമിതിയുടെ മുൻകൂർ അനുമതി ആവശ്യമില്ല. വാർഷിക പദ്ധതി പരിഷ്ക്കരിക്കുന്ന സമയത്ത് വിഹിതം കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കണം.

ലോക് ഡൌൺ  പശ്ചാത്തലത്തിൽ‍  ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി  കിച്ചനുകളിലൂടെലഭ്യമാക്കുന്ന സൌജന്യ ഊണിന്  ബ്ലോക്ക് പഞ്ചായത്തിൽനിന്നും ജില്ലാ പഞ്ചായത്തിൽനിന്നും ഊൺ ഒന്നിന് 5 രൂപയിൽ അധികരിക്കാത്ത തുക ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്നതിന് സൂചന (3) ഉത്തരവ് പ്രകാരം അനുമതി നല്കിയിട്ടുണ്ട്. ടി തുക ലഭ്യമാകുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പ് വരുത്തേണ്ടതാണ്.

വാർഷിക പദ്ധതിക്ക് അംഗീകാരം നേടി നിർവ്വഹണ നടപടികൾ ആരംഭിക്കുകയാണെങ്കിലും എല്ലാ ഗ്രാമപഞ്ചായത്തുകളും സ്പിൽ ഓവർ പ്രൊജക്ടുകളും അടിയന്തിര സ്വഭാവമുള്ള പ്രൊജക്ടുകളും ഉൾപ്പെടുത്തി വാർഷിക പദ്ധതി ക്രമീകരിക്കേണ്ടതാണ്.

എല്ലാ ഗ്രാമപഞ്ചായത്തുകളും മാർച്ച് 31 ന് നിർവ്വഹണം പൂർത്തിയാകാത്ത പ്രൊജക്ടുകളുടെ നിലവിവുള്ള അവസ്ഥ പരിശോധിച്ച് ഏതൊക്കെ പ്രൊജക്ടുകൾ തുടർന്ന് നടപ്പിലാക്കേണ്ടതുണ്ട് എന്നത് സംബന്ധിച്ച ഭരണ സമിതി തീരുമാനം എടുക്കേണ്ടതാണ്.

ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച അന്തിമ വാർഷിക പദ്ധതിയിലെ ഭൌതികവും സാമ്പത്തികവുമായി നിർവ്വഹണം പൂർത്തീകരിക്കാത്ത പ്രൊജക്ടുകളെ സ്പിൽഓവർ പ്രൊജക്ടുകളായി നിശ്ചയിക്കാവുന്നതാണ്.നിർവ്വഹണ നടപടികൾ ആരംഭിക്കാത്ത പ്രൊജക്ടുകളിൽ നടപ്പിലാക്കേണ്ടതില്ലെന്ന് കണ്ടെത്തുന്നവ ഒഴിവാക്കാം.ഭാഗികമായി പൂർത്തീകരിച്ച പ്രൊജക്ടുകളുടെ നിർവ്വഹണം പാഴ്ചെലവ് വരാത്ത രീതിയിൽഅവസാനിപ്പിക്കാവുന്നതുമാണ്.

നിർബന്ധമായും തുടരേണ്ടതുണ്ടെന്ന് കണ്ടെത്തുന്ന പ്രൊജക്ടുകളിൽ ഭേദഗതി ആവശ്യമില്ലാത്തവ ഭരണസമിതി തീരുമാന പ്രകാരം തുടർന്ന് നടപ്പിലാക്കാവുന്നതാണ്. ഭേദഗതിയില്ലാത്ത സ്പിൽ ഓവർ പ്രൊജക്ടുകളുടെ നിർവ്വഹണം തുടരുന്നതിന് വെറ്റിംഗ് ഓഫീസറുടെയോ ജില്ലാ ആസൂത്രണ സമിതിയുടെയോ അംഗീകാരം ആവശ്യമില്ല. ഇത്തരത്തിൽനിർവ്വഹണം തുടരുന്ന എല്ലാ പ്രൊജക്ടുകളുടെയും വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽസുലേഖ സോഫ്റ്റ് വെയർ ഉപയോഗിച്ച് തയ്യാറാക്കേണ്ടതും വാർഷിക പദ്ധതി പരിഷ്ക്കരിക്കുന്ന സമയത്ത്  പദ്ധതിയുടെ ഭാഗമാക്കേണ്ടതുമാണ്.

സ്പിൽ ഓവറായി തുടരേണ്ട പ്രൊജക്ടിൻ്റെ പ്രവർത്തനങ്ങളിലോ അടങ്കൽ തുകയിലോ ഭേദഗതി അനിവാര്യമാണെന്ന് കാണുകയാണെങ്കിൽ അത് ഭേദഗതി ചെയ്ത് ഭരണസമിതി അംഗീകരിച്ച ശേഷം ബന്ധപ്പെട്ട വെറ്റിംഗ് ഓഫീസറുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും സ്പിൽഓവർപ്രൊജക്ടുകൾ കൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി പരിഷ്ക്കരിക്കുന്ന സമയത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടേണ്ടതുമാണ്. ഇപ്രകാരം വാർഷിക പദ്ധതിയുടെ ഭാഗമാക്കി വെറ്റിംഗ് ഓഫീസറുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും അംഗീകാരം നേടിയതിന് ശേഷം മാത്രമേ തുടർ നിർവ്വഹണം നടത്താനും പേയ്മെൻ്റ് നടത്താനും പാടുള്ളു.

2019-20 ലെ വാർഷിക പദ്ധതിയിലെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ഏപ്രിൽ‍ 18 വരെ സമർപ്പിക്കുന്ന ബില്ലുകളുടെ തുക കൂടി കണക്കിലെടുത്താണ് സ്പിൽ ഓവർ പ്രൊജക്ടുകൾക്ക് അധിക തുക എത്രയെന്ന് നിശ്ചയിക്കുക.

കേരള ജല അതോറിറ്റിക്ക് വാട്ടർ ചാർജ്ജ്, അംഗൺവാടി വർക്കർമാരുടെയും ഹെല്പ്പർമാരുടെയും വേതനം തുടങ്ങിയ ഇനങ്ങളിൽ സാമ്പത്തിക വർഷം സ്രോതസ്സിൽനിന്ന് കുറവ് ചെയ്ത തുക വാർഷിക പദ്ധതിയിലെ ചെലവ് തുകയായി രേഖപ്പെടുത്തുന്നതിന് പര്യാപ്തമാകുംവിധം അടിയന്തിര പ്രാധാന്യമുള്ള പ്രൊജക്ടുകളുടെ പ്രത്യേക ക്രമീകരണം ഉപയോഗിച്ച് ചെലവ് രേഖപ്പെടുത്തേണ്ടതാണ്.

No comments:

Post a Comment