കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് ശ്രീ ചന്ദ്രൻ കെ.കെ.ഇന്നുസേവനത്തിൽനിന്നു വിരമിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിയായ ഇദ്ദേഹം 1997 നവംബർ 19 നാണു കൊടുവള്ളി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നത്.2019 ആഗസ്ത് 20 നാണു കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായി പ്രൊമോഷൻ കിട്ടി എത്തുന്നത്.ഇതിനിടയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലും കോഴിക്കോട് അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിലും ക്ലാർക്കായി ജോലി ചെയ്തു.കൊണ്ടോട്ടി,കട്ടിപ്പാറ,കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളിൽ അക്കൗണ്ടൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ശ്രീമതി.ഗീത.എം.മക്കൾ ഗായത്രി,ഗൗതമി.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്ത കാലയളവിൽ ദിവസേന നൂറു കണക്കിനു കിലോമീറ്റർ താണ്ടി താമരശ്ശേരിയിൽ നിന്നു യാത്ര ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
തൻ്റെ പ്രവർത്തനത്തിലൊരു വിട്ടു വീഴ്ചയുമില്ലാതെ ജോലി ചെയ്ത അദ്ദേഹം പഞ്ചായത്തിൻ്റെ മികവുകൾക്ക് മികച്ച പിന്തുണയാണ് നൽകിയിരുന്നത്.
നികുതി പിരിവ്,പദ്ധതിച്ചെലവ്,നൂതന പദ്ധതികൾ എന്നിങ്ങനെ സമസ്ത മേഖലയിലും മുന്നിൽനിൽക്കുന്ന കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിനു കുറഞ്ഞ കാലയളവിലാണെങ്കിലും നല്ലരീതിയിൽ സേവനം നൽകാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ലോകം കോവിഡ് ഭീതിയിൽ വിറങ്ങലിച്ച സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയയപ്പ് ഇദ്ദേഹത്തിനു നൽകാൻ സാധിച്ചിട്ടില്ല.
അദ്ദേഹത്തിൻ്റെ രണ്ടര പതിറ്റാണ്ട് കാലത്തെ പഞ്ചായത്ത് സേവനം വകുപ്പിന് ഏറെ വിലമതിക്കത്തക്കതാണ്.ജനപക്ഷസേവനം നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഈ വേളയിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനുഷ്യത്വത്തിൻ്റെയും ഇടപെടലിലൂടെ ആയിരക്കണക്കിനു ജനങ്ങൾക്ക് സ്തുത്യർഹ സേവനം നൽകിയ ശ്രീ.ചന്ദ്രൻ കെ.കെ യ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു.
റിട്ടയർമെൻ്റ് ജീവിതവും കൂടുതൽ ജനസേവനപരവും ശ്രേഷ്ഠവുമാകട്ടെ എന്നാശംസിക്കുകയാണ്.ഭാവി ജീവിതത്തിൽ എല്ലാ വിധ നന്മകളും നേരുന്നു.
കെ.കെ.റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ.
ആശംസകൾ
ReplyDelete