കോവിഡ് പ്രതിരോധം : വലിയപറമ്പ പഞ്ചായത്ത്-പിന്നിട്ട ഏഴ് ഘട്ടങ്ങൾ
എം.ടി. അബ്ദുൾജബ്ബാർ
പ്രസിഡണ്ട്
വലിയ പറമ്പ ഗ്രാമ പഞ്ചായത്ത്
ഇൻഫെക്ഷനിൽ നിന്ന് കോൺടാക്ടിലേക്കും, കോൺടാക്ടിൽ നിന്ന് എപിഡെമിക്കിലേക്കും, എപിഡെമിക്കലിൽ നിന്ന് പാൻഡമിക്കിലേക്കും പടർന്നു കയറി കോറോണ നോവൽ വൈറസ് "കോവി ഡ് 19"എന്ന പേര് സമ്പാദിച്ചു സംഹാര താണ്ഡവമാടുകയാണല്ലോ ? വൈറസിൻ്റെ വ്യാപ്തി മനസ്സിലാക്കി നമ്മുടെ രാജ്യവും, സംസ്ഥാനവും
മുൻ കരുതൽ നടപടിയുമായി മുന്നോട്ടു വന്നപ്പോൾ വലിയ പറമ്പ ഗ്രാമ പഞ്ചായത്തും ജാഗരൂകരായി സർക്കാരിനൊപ്പം നിലയുറപ്പിച്ചു.
*ഒന്നാം ഘട്ടം*
കാസർകോട് ജില്ലയിലെ മറ്റിതര പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്ഥമായി വലിയ പറമ്പ പഞ്ചായത്തിന് പ്രത്യേക മുൻ കരുതൽ എടുക്കേണ്ടി വന്നു. ട്യൂറിസ്റ്റ് പഞ്ചായത്ത് എന്ന് വലിയപറമ്പിനൊരു പേരുണ്ടായിരുന്നു. വിദേശ സഞ്ചാരികൾ അടക്കം വലിയ പറമ്പിലെ ഹോം സ്റ്റേ കളിലും, റിസോർട്ടുകളിലും തങ്ങുന്നത് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ എന്നിൽ ഒരു ഭാരമായി തീർന്ന ഘട്ടം !.
രോഗം പകരുന്നത് സഞ്ചാരികളിൽ നിന്നാണെന്ന് കാരണമുണ്ടായിട്ടോ, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലൊ ജനങ്ങൾ വിശ്വസിച്ചിരുന്നു ! ടൂറിസ്റ്റുകള നിയന്ത്രിക്കാൻ ഉടനടി എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിർബ്ബന്ധിതാവസ്ഥയിൽ ആയിരുന്ന ഞാൻ ആരോഗ്യ പ്രവർത്തകരെയും , പഞ്ചായത്തിലെ സഹപ്രവർത്തകരെയും കൂട്ടി അത്തരം ഇടങ്ങളിൽ
ബോധവൽക്കരണം നടത്തി. CRZ ൻ്റെ ചില തടസ്സങ്ങൾ ഉണ്ടെങ്കിൽ പോലും
സഞ്ചാരികളെ ഇരു കരങ്ങളും കൂട്ടി സ്വീകരിക്കണമെന്ന പോളിസിയുമായി മുന്നോട്ട് പോയതിൻ്റെ പേരിൽ "ടൂറിസ്റ്റ് പ്രസിഡണ്ട് "എന്ന പേര് സമ്പാദിക്കാൻ കഴിഞ്ഞതിൽ അഭിമാനിച്ചിരുന്ന ഞാൻ
ടൂറിസ്റ്റുകളെ ഒഴിവാക്കണമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകി.
സ്വന്തം പോളിസിക്ക് "കണ്ഠകോടാലി" വെച്ചു കൊണ്ട് ഈ നീക്കം നടത്തുമ്പോൾ മനസ്സ് ഏറെ പിടഞ്ഞു പോയിട്ടുണ്ട്. !കെട്ടിപ്പൊക്കി കൊണ്ടു വന്ന ഒരു പദ്ധതി നശിച്ചു പോകയാണല്ലൊ എന്ന നിരാശയും, ഷോക്കും ഇപ്പോഴും പിടി മുറുക്കുന്നു.! പക്ഷേ നാടിൻ്റെ കരുതലിന് വേണ്ടി ഇതിനപ്പുറവും നാം ചെയ്തേ മതിയാകൂ !.
*രണ്ടാം ഘട്ടം*
രണ്ടാം ഘട്ടം എന്ന നിലയിൽ വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്തും, അപരിചതരിൽ നിന്നും, പുതുതായി നാട്ടിൽ എത്തിച്ചേരുന്ന വരിൽ നിന്നും സാമൂഹ്യ അകലം സ്ഥാപിക്കാൻ ജനങ്ങളെ ബോധവൽക്കരിച്ചു. പഞ്ചായത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലെല്ലാം അതാത് പ്രദേശത്തെ ജന പ്രതിനിധികളും നാട്ടുകാരും ചേർന്ന് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു കോവിഡിനെ തുരത്താനുള്ള ജാഗ്രത പാലിച്ചു.
*മൂന്നാം ഘട്ടം*
മൂന്നാം ഘട്ടം കുറച്ച് കൂടി ശ്രമകരമായ ദൗത്യമായിരുന്നു. ബോംമ്പെയിൽ നിന്നും പടന്നക്കടപ്പുറം സ്വദേശി കൾ നാട്ടിലെത്തുകയാണ് എന്ന വിവരം അവിടുത്തെ സാമൂഹ്യ പ്രവർത്തകരായ വി.എം. ബാലൻ മാസ്റ്റർ, സി. നാരായണൻ എന്നിവർ എന്നെ അറിയിച്ചപ്പോൾ അവർക്ക് വേണ്ടി സ്ക്കൂൾ ഐസൊലേഷൻ ക്യാമ്പാക്കി മാറ്റാം എന്ന ഒരാശയം ഞാൻ അവതരിപ്പിച്ചു. പിന്നീട് അവരെയും മറ്റ് വേണ്ടപ്പെട്ട വരെയും ചേർത്ത് നിർത്തി പഞ്ചായത്തിൻ്റെ സന്നാഹങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിലെ ആദ്യത്തെ " *പഞ്ചായത്ത്* *സ്പോൺസേർഡ്* *ഐസൊലേഷൻ ക്യാമ്പ് * സജ്ജീകരിച്ചു.
തനത് ഫണ്ടിൻ്റെ അപര്യാപ്തയിൽ ഇത്തരത്തിലൊരു ക്യാമ്പ് അസാദ്ധ്യമാകുമോ എന്ന ഭയം ഞങ്ങളിൽ വർദ്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി റാഷിദും, എച്ച്.സി. ഷാജിയും , മറ്റ് പഞ്ചായത്ത് ജീവനക്കാരും , ജനപ്രതിനിധികളും കഠിനമായി പ്രയത്നിച്ചു. ഏവരുടെയും സഹകരണത്തോടെ ഫണ്ടിന് വഴി കണ്ടെത്തിയപ്പോൾ സ്ക്കൂൾ വിട്ടു കിട്ടുന്ന കാര്യത്തിൽ തടസ്സങ്ങൾ നേരിട്ടു. അവസാനം ബഹുമാനപ്പെട്ട കളക്ടർ ഡി.സജിത്ത് ബാബു കാര്യമായി ഇടപെട്ടു. സമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്ക്കൂൾ എച്ച്.എം, പി.ടി.എ അനുവാദത്തോടെ സ്ക്കൂൾ വിട്ടു തന്നു . പ്രതീക്ഷതിലേറെ അംഗങ്ങൾ ക്യാമ്പിലെത്തിയപ്പോൾ സ്വന്തം വീട് വിട്ടു നൽകി വ്യാപാരിയായ കെ.വി. അമ്പൂഞ്ഞി കാണിച്ച മാതൃക മഹത്തരമായിരുന്നു.
ക്യാമ്പിലെ 56 പേരുടെ നിരീക്ഷണ ചുമതല സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാധവനെ ഏൽപിച്ചു. വലിയ പറമ്പ PHC യിലെ ഡോക്ടർ ഷമീമിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ക്യാമ്പിലെ നിരീക്ഷണം കുറ്റമറ്റതാക്കി. എം.എൽ.എ. ശ്രീ എം.രാജഗോപാലൻ അവർകളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ *മുഖ്യമന്ത്രി ശ്രീ.പിണറായി* *വിജയൻ* *ഇത്* *കേരളത്തിന്* *മാതൃകയാണെന്ന്* *പറഞ്ഞു വലിയ പറമ്പ്* *പഞ്ചായത്തിനെ* *അഭിനന്ദിച്ചു.*
*നാലാം ഘട്ടം*
പിന്നെയും ഭീതി വർദ്ധിച്ചു വന്നു. പ്രവാസി കൾ കൂടുതലായി നാട്ടിലെത്താൻ ആരംഭിച്ചതോടെ ഹോം ക്വാറന്റയിൻ സംവിധാനം പഞ്ചായത്തധികൃതരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ശക്തിപ്പെടുത്തി.
പി.എച്ച്.സി.യിലെ തിരക്ക് വർദ്ധിച്ചതോടെ നാട്ടുകാരി കൂടിയായ വനിതാ ഡോ: ടി.എം.സി. സുമൈഷയുടെ സേവനം പഞ്ചായത്ത് ഏർപ്പെടുത്തി. ഹെൽത്ത് ഇൻസ്പെക്ടർ മാരായ ജയറാം , സുഗതൻ, സ്വപ്ന
എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള വരെ സന്ദർശിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ക്യാമ്പിലും, വീട്ടിലുമായി 156 പേരെ നിരീക്ഷണ വിധേയമാക്കിയ ആരോഗ്യ പ്രവർത്തകൻമാരുടെ ആദ്യ ഉദ്യമം വി ജയിച്ചിരിക്കുന്നു. വലിയ പറമ്പ പഞ്ചായത്തിൽ കോവിഡ് പൊസിറ്റിവ് കേസ് ഉണ്ടായില്ല. നിരീക്ഷണത്തിലുണ്ടായവർ അവരുടെ കോഴ്സ് പൂർത്തിക്കിയിരിക്കുന്നു. വലിയ പറമ്പ പ്രത്യക്ഷത്തിൽ കോവിഡ് മുക്ത പഞ്ചായത്തായി.
*അഞ്ചാം ഘട്ടം*
വലിയ പറമ്പ പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബദ്ധശ്രദ്ധരായി പ്രവർത്തിച്ചു. അവർ താമസിക്കുന്ന ഇടങ്ങൾ മാർക്കു ചെയ്യുകയും, സർവ്വേ നടത്തി 105 പേരെ കണ്ടത്തു കയും ചെയ്തു.
*ആറാം ഘട്ടം*
കമ്യൂണിറ്റി കിച്ചൻ ഏർപെടുത്തിയോ കിറ്റുകൾ വിതരണം ചെയ്തോ ഇവരുടെ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തിൻ്റെ വശം തനത് ഫണ്ട് ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിൽ പൊതുജനങ്ങളോടായി പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ നടത്തിയ സഹായ അഭ്യർത്ഥന ഫലം കണ്ടു. എൻ്റെ സ്വന്തം കുടുംബ കൂട്ടായ്മ അടക്കം മാവിലാകടപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും സന്നദ്ധ - സ്പോർട്സ് സംഘങ്ങൾ മുന്നോട്ട് വന്ന് സാമ്പത്തിക സഹായം ചെയ്തു. ജനപ്രതിനിധി എം.കെ.എം. അബ്ദുൾ ഖാദറിൻ്റെ നേതൃത്വത്തിൽ അവർക്കാവശ്യമായ കിറ്റുകൾ വിതരണം നടത്തി.
ഒരു രൂപയുടെ ഫണ്ടും കാണാതെ ഭയത്തോടെയാണ് അതിഥി തൊഴിലാളികളുടെ ഭക്ഷണ ഉത്തരവാദിത്വം നാം ഏറ്റെടുത്തത്. എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് മനോഹരമായ സംഭാവനയാണ് പൊതുജനങ്ങൾ സമർപ്പിച്ചത്. എത്ര ഹൃദയഹാരിയായ സഹകരണം !!!
പഞ്ചായത്തിലെ പി.എച്ച്.സി. സ്റ്റാഫും , മാടക്കാലിലെ ആയുർവേദാശുപത്രി ജീവനക്കാരും , ആശാവർക്കർ മാരും കാഴ്ച വെച്ച സേവനം തങ്കലിപികളാൽ എഴുതപ്പെടേണ്ടതാണ്. അവരെ മാന്യമായി ആദരിക്കണമെന്ന് പഞ്ചായത്തിന് തോന്നി. തികച്ചും വ്യതിരിക്തമായ അനുമോദന ചടങ്ങിലൂടെ പഞ്ചായത്ത് അത് കാഴ്ച വെച്ചു. വിഷു കൈനീട്ടമായി എം.എൽ.എ. ശ്രീ എം രാജഗോപാലനിൽ നിന്നും പഞ്ചായത്ത് സമ്മാനിച്ച *ഫ്രൂട്ട് ബാസ്ക്കറ്റ്* അവർ ഏറ്റുവാങ്ങി. ഈ ഭയാനകതയുടെ മൂകതയിൽ മനസ്സിനെ ആനന്ദിപ്പിച്ച മനോഹരമായ മുഹൂർത്തമായിരുന്നു അത്.
Good job jabbarka
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteGood work MT
ReplyDeleteവലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. അബ്ദുൾ ജബ്ബാറിെന്റെ ഇത്തരം പ്രവർത്തനങ്ങെളെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അഭിനന്ദിച്ചു എന്നത് ഏെറെ അഭിമാനകരമാണ്.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteGreat Job MT Abdul Jabbar Saheb
ReplyDeleteGreat job
ReplyDeleteതീരെ വരുമാനമില്ലാത്ത നമ്മുടെ പഞ്ചായത്ത് പരിമിതിയിൽ നിന്ന് കൊണ്ട് സാദ്ധ്യമായതും അതിനപ്പുറവും ചെയ്തു.നമ്മുടെ പ്രസിഡന്റിന്റെ കൂടെ കയ്യും മെയ്യും മറന്ന് മുഴുവൻ നാട്ടുകാരും ഒത്ത് ചേർന്നപ്പോൾ എല്ലാം സാദ്ധ്യമായി. ജബ്ബാർ സാഹിബിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
ReplyDeleteAbdul nasar.PKC. Valiya Paramba
ReplyDeleteതീരെ വരുമാനമില്ലാത്ത നമ്മുടെ പഞ്ചായത്ത് പരിമിതിയിൽ നിന്ന് കൊണ്ട് സാദ്ധ്യമായതും അതിനപ്പുറവും ചെയ്തു.നമ്മുടെ പ്രസിഡന്റിന്റെ കൂടെ കയ്യും മെയ്യും മറന്ന് മുഴുവൻ നാട്ടുകാരും ഒത്ത് ചേർന്നപ്പോൾ എല്ലാം സാദ്ധ്യമായി. ജബ്ബാർ സാഹിബിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
'ശരിയെന്നു തോന്നുന്ന കാര്യം ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ ഭീരുത്വം' എന്ന വാക്യം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് ഒരു വ്യക്തി എന്ന രീതിയിൽ താങ്കളെ വ്യത്യസ്ഥനാക്കുന്നത്. ശരികൾ ശരികളായി തന്നെ എന്നെന്നും നിലനിൽക്കും. പകരം വയ്ക്കലുകളില്ലാത്ത ഒത്തിരി നല്ല കാര്യങ്ങൾ താങ്കളിലൂടെ ഇനിയും ഈ സമൂഹത്തിന് ലഭിക്കുകതന്നെ ചെയ്യും. അഭിനന്ദനങ്ങൾ......
ReplyDelete'ശരിയെന്നു തോന്നുന്ന കാര്യം ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ ഭീരുത്വം' എന്ന വാക്യം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് ഒരു വ്യക്തി എന്ന രീതിയിൽ താങ്കളെ വ്യത്യസ്ഥനാക്കുന്നത്. ശരികൾ ശരികളായി തന്നെ എന്നെന്നും നിലനിൽക്കും. പകരം വയ്ക്കലുകളില്ലാത്ത ഒത്തിരി നല്ല കാര്യങ്ങൾ താങ്കളിലൂടെ ഇനിയും ഈ സമൂഹത്തിന് ലഭിക്കുകതന്നെ ചെയ്യും. അഭിനന്ദനങ്ങൾ...... (രാേജേഷ് ഒരിയര)
ReplyDeleteGreat job👏👏🤝🤝
ReplyDeleteഅഭിനന്ദനങ്ങൾ നേുന്നു
ReplyDeleteProud of you dear president
ReplyDeleteമാതൃക പ്രവർത്തനം...
ReplyDeleteKareyangaludha gouravem manasilake pravaryhicha presidanttum team angallum abinnannanam areikunnu keep it up as good team work
ReplyDelete