Wednesday, April 29, 2020

സരസ്വതിയുടെയും ഹൈമവതിയുടെയും കഥ






       പുരാണങ്ങളിൽ ഒരു കഥ വായിച്ചിട്ടുണ്ട്. പ്രാവിനെ ഇരയാക്കാൻ കൊതിച്ച പരുന്തിൻ്റെ വായിൽ നിന്ന് പ്രാവിനെ രക്ഷിക്കാൻ സ്വന്തം ശരീരത്തിൽ നിന്ന് മാംസം മുറിച്ച് പരുന്തിന് നൽകിയ ശിബി മഹാരാജാവിൻ്റെ മഹാത്യാഗത്തിൻ്റെ കഥ.

      ഇത് കഥയായിരിക്കാം , വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. എന്നാൽ വെറുമൊരു കഥയല്ലാത്തൊരു കഥയാണ് സരസ്വതിയുടെയും ഹൈമവതിയുടെയും.

       കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ചെന്തളത്ത് താമസിക്കുന്ന ആർ.സരസ്വതി തൻ്റെ ഒരു മാസത്തെ വിധവാ പെൻഷൻ തുകയും, ശ്രീമതി പി ഹൈമവതി ബീഡി വർക്കർമാർക്ക് വിഷുവിന് അഡ്വാൻസായി ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാനവ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായി. നാട് കോവിഡ്-19 ബാധിച്ച് ഉലയുമ്പോൾ അവർക്ക് വെറുതെയിരിക്കാനായില്ല. പഞ്ചായത്തിലെത്തി തുക പ്രസിഡണ്ട് ശ്രീ സി കുഞ്ഞിക്കണ്ണനെ ഏൽപ്പിക്കുകയായിരുന്നു.

          കോവിഡ്- 19 പ്രതിരോധ ചരിത്രത്തിൽ സരസ്വതിയുടെയും ഹൈമവതിയുടെയും പോലെയുള്ളവരുടെ പേര് രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പ്.

രേഷ്മ
കോടോംബേളൂർ TA

No comments:

Post a Comment