Tuesday, April 28, 2020

മടിക്കൈയുടെ പ്രവർത്തന മികവിന് ഡി ഡി പി യുടെ പ്രത്യേക അഭിനന്ദനം

             

                 സംസ്ഥാനതലത്തിൽ മൂന്നാമതായും ജില്ലാ തലത്തിൽ രണ്ടാമതായും വാർഷിക ധനകാര്യ പത്രിക സമർപ്പിക്കുകയും മാർച്ച് 20നുള്ളിൽ 100 % വസ്തുനികുതി പിരിച്ചെടുക്കുകയും പദ്ധതി തുക ചെലവഴിക്കുന്നതിലും തൊഴിലുറപ്പ് പദ്ധതിയിലും, മാലിന്യനിർമ്മാർജനത്തിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുകയും ചെയ്ത മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരേയും ഭരണ സമതിയേയും  ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റെജികുമാർ പ്രത്യേകം അഭിനന്ദിച്ചു.

               ജീവിതത്തിൻ്റെ സമസ്ത മേഖലയേയും പിടിച്ചുലച്ച കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനുമായുള്ള പോരാട്ടത്തിൽ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളേയും മടിക്കൈ മാതൃകകളേയും പറ്റി പ്രസിഡണ്ട് ശ്രീ.സി. പ്രഭാകരനും സെക്രട്ടറി ശ്രീ. കെ.പി.ശശിധരനും ഡി ഡി പി യോട് വിശദീകരിച്ചു.

                അക്കൗണ്ടൻ്റ് തസ്തികയിൽ 3 വർഷമായി പ്രവർത്തിക്കുന്ന ശ്രീ. ബാബുവിൻ്റെ കഴിവ് ധനകാര്യ പത്രിക തയ്യാറാക്കുന്നതിന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പഞ്ചായത്തുകൾക്ക് സഹായകമാകുന്ന രീതിയിൽ താൽക്കാലികമായി വിട്ടു നൽകുന്നതിന് ബഹു ഡി.ഡി പി. നിർദേശിക്കുകയുണ്ടായി. ഇത് മടിക്കൈ ഗ്രാമ പഞ്ചായത്തിനും പ്രത്യേകിച്ച് അക്കൗണ്ടൻ്റ് ബാബുവിനും ലഭിക്കുന്നു പ്രത്യേക അംഗീകാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

                  ഡി ഡി പി യുടെ അനുമോദനത്തിനും ,ധനകാര്യ പത്രിക തയ്യാറാക്കുന്നതിന് സഹകരണം നൽകിയതിന് സെക്രട്ടറിയേയും ജീവനക്കാരേയും, പ്രസിഡണ്ട് , ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, ഭരണ സമിതിയംഗങ്ങൾ, ശ്രീ രാജീവ് കുമാർ . പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ,AlTE രമേശൻ , സിന്ധു എന്നിവർക്കും അക്കൗണ്ടൻ്റ് ബാബു നന്ദി രേഖപ്പെടുത്തി.

                  കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരേയും ഡി ഡി പി അഭിനന്ദിക്കുകയും ....... നല്ല നാളുകൾക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാമെന്നും മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിനു ശേഷം സർഗാത്മകതയുമായി നമുക്ക് വീണ്ടും ഒത്തു ചേരാമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾക്ക് ഊർജ്ജവും പ്രചോദനവുമായി

                  ഡിഡി പി ശ്രീ റെജി കുമാർ സാറിന്റെ കൂടെ എ ഡി പി ധനീഷ് സാർ പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ. രാജീവ് കുമാർ സാർ , ജൂനിയർ സൂപ്രണ്ട് ബിജു സാർ എന്നിവരുമുണ്ടായിരുന്നു.

മധു
അസിസ്റ്റൻ്റ് സെക്രട്ടറി

No comments:

Post a Comment