Saturday, April 25, 2020

ലോക്ക് ഡൗണിലല്ല വായന


ലോക് ഡൗൺ എന്ന വാക്ക് തന്നെ മാനസികമായി ഏറെ പിരിമുറുക്കം ഉണ്ടാക്കുന്നതാണ്.  ഓരോ വ്യക്തിയുടെയും ലോകം വീടിൻ്റെ ചുമരിനുളളിലേക്ക് ഒതുങ്ങുമ്പോൾ  മനസ് സംഘർഷഭരിതമാകാതിരിക്കാനുളള ശ്രമങ്ങൾ ഏറെ പ്രയാസകരമാണ്. വായന ഇതിനൊരു പ്രതിവിധിയാണ്. കാലത്തിൻ്റെയും ദേശത്തിൻ്റെയും അതിരുകളില്ലാതെ നമ്മളെ വ്യാപരിപ്പിക്കുവാൻ പുസ്തകങ്ങൾക്ക് കഴിയും.


    കൊറോണ വൈറസ് ഡിസീസ് ഭീതി പരത്തുന്ന ഈ കാലത്ത് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ നിവാസികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വായനയുമായി ജനങ്ങളെ കൂടുതൽ അടുപ്പിക്കുക എന്ന ആശയമാണ് പഞ്ചായത്ത് മുന്നോട്ട് വക്കുന്നത്.    പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്, ഗ്രന്ഥശാലാ പഞ്ചായത്ത് നേതൃസമിതിയുടെ സഹകരണത്തോടെ 'ലോക് ഡൗണിലല്ല വായന' എന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വായനശാലകളിൽ നിന്നും വായനക്കാർക്ക് വീടുകളിൽ പുസ്തകം എത്തിച്ച് നൽകുകയും വായന കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഓരോ വായനശാലയും മികച്ച വായന കുറിപ്പിന് സമ്മാനം നല്കുന്നു. പഞ്ചായത്ത് തലത്തിലും മികച്ച വായനകുറിപ്പ് തയ്യാറാക്കുന്ന പതിനഞ്ചോളം വായനക്കാർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു. വി ഇ ഒ ജിജേഷ് വി ശശീന്ദ്രൻ്റെ ' സ്വത്വവിപ്രസ്തിത' എന്ന നോവലും  പ്രോത്സാഹന സമ്മാനമായി നൽകുന്നു.

ലോക് ഡൗൺ കാലത്ത് പുസ്തകങ്ങളേക്കാൾ മികച്ച ചങ്ങാതി മറ്റൊന്നില്ലല്ലോ!

No comments:

Post a Comment