Sunday, April 26, 2020

പ്ലാസ്റ്റിക് ഉപയോഗം കൂടുന്നുവോ ?



കൊറോണക്കാലം ഒരു വഴിത്തിരിവിലെത്തിയിരിക്കുന്ന ഘട്ടത്തിൽ നമ്മുടെ ചിന്തകൾ ചില  കാതലായ വിഷയങ്ങളിലേയ്ക്ക് തിരിയേണ്ടത് അത്യാവശ്യമാണ്.

മാലിന്യങ്ങളാണ് ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത്.ഒരു രോഗം പടർന്നു പിടിച്ച ഇടം രോഗാണു മുക്തമാകേണ്ടതുണ്ട്.

കോവിഡ് കാലം നമുക്ക് പകർന്നു തന്ന ശുചിത്വ പാഠങ്ങൾ വിലമതിക്കാനാകാത്തതാണ്.വ്യക്തി ശുചിത്വത്തിലും പരിസര ശുചിത്വത്തിലും പലതും അറിഞ്ഞു കൊണ്ട് നാം അവഗണിക്കുന്ന കാര്യങ്ങൾ എത്രത്തോളം മാരകമായി ഭവിക്കുന്നു എന്നതിൻ്റെ തിരിച്ചറിയൽ കാലം കൂടിയാണ് ഇത്.

ഈ കാലഘട്ടത്തിൽ നമുക്ക് കൈവിട്ടു പോയ ഒരു കാര്യം പ്ലാസ്റ്റിക്ക് നിയന്ത്രണം തന്നെയാണ്.ജനുവരി ആദ്യം മുതൽ തന്നെ ഉപയോഗത്തിന് കർശന നിയന്ത്രണം കൊണ്ടു വരികയും പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു പകരം പ്രകൃതി സൌഹൃദ വസ്തുക്കൾ നാം ഉപയോഗിച്ചു ശീലിച്ച് വന്നതാണ്.എന്നാൽ കൊറോണയുടെ വിവശതയിൽ ഭക്ഷണ പൊതികളായും ഭക്ഷ്യ സാധനങ്ങളുടെ കെട്ടുകളായും പ്ലാസ്റ്റിക്ക്,മറ്റിതര പുനരുപയോഗത്തിന് സാദ്ധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം സർവ്വ സാധാരണമായി കണ്ടുവരുന്നു.

അൽപ്പം ബുദ്ധിമുട്ടാണെങ്കിലും ഏവരും വീണ്ടും വാഴയിലയിലേയ്ക്കും പേപ്പർ കവറുകളിലേയ്ക്കും തുണി സഞ്ചികളിലേയ്ക്കും തിരിച്ചു പോകുന്നതിനുള്ള ആത്മാർത്ഥമായ ഇടപെടൽ ഉണ്ടാവേണ്ടത് ആവശ്യമാണ്.

പുതിയ പാഠങ്ങളും തിരിച്ചറിവുകളുമായി ഒരുമയുടെയും മാനവികതയുടെയും അനശ്വരഗാഥ  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിൻ്റെയും കൂടി കഥപറയട്ടെ........

No comments:

Post a Comment