Friday, April 17, 2020

കള്ളാറിൻ്റെ വേറിട്ട പ്രവർത്തനം


"കള്ളാർ ഗ്രാമ പഞ്ചായത്ത് വളരെ വ്യത്യസ്ഥമായ രീതിയിലാണ് അതിഥി തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചത്.ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഇറ്റലിയിൽ നിന്ന് വന്നതും കള്ളാറാണ്" - പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ടി കെ നാരായണൻ എഴുതുന്നു .............


കള്ളാർ ഗ്രാമപഞ്ചായത്തിൽ കോവിഡ്‌ 19 ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

 പഞ്ചായത്ത് വൈസ് പ്രസിഡൻറും സെക്രട്ടറിയുടെയും നേതൃത്വത്തിൽ മാർച്ച് മാസം അവസാനമാണ് ഇത്തരം സന്ദർശനങ്ങൾ നടത്തിയത് ഇതിനുമുമ്പ് തന്നെ വാർഡ് തല ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇവരുടെ വിശദമായ കണക്കെടുപ്പ് നടത്തി പട്ടിക തയ്യാറാക്കിയിരുന്നു ഏകദേശം 150 അതിഥി തൊഴിലാളികളാണ് ഇങ്ങനെ കണ്ടെത്തിയത്

 സന്ദർശനത്തിന്റെ ഭാഗമായി ഇവരുടെ അടുക്കളയിൽ പരിശോധന നടത്തിയപ്പോൾ പലരുടെയും ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു പലരും പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു അത് അറിയാവുന്ന ഹിന്ദി ഭാഷയിലൊക്കെയായി അവരോടു സംസാരിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലായി ഇവരിൽ കോൺട്രാക്ട് മാരുടെ കീഴിലുളള തൊഴിലാളികളുടെ കാര്യങ്ങൾ അവർ ശ്രദ്ധിക്കാതെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗവൺമെൻറ് നും പഞ്ചായത്തിനും ആണെന്ന് മനോഭാവം അവർ വച്ചുപുലർത്തുമെന്നും മനസ്സിലായി

ഈ കോൺടാക്ട്ർ മാരെ ഫോണിൽ വിളിച്ചു അവരുടെ കീഴിലുള്ള തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം അവർക്ക് തന്നെയാണെന്നും അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുനൽകി

 ഫലം ഉടൻ തന്നെ വന്നു ഇവർ എല്ലാംവരും ഒന്നുകിൽ അവരുടെ കീഴിലുള്ള തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുകയോ അല്ലെങ്കിൽ പണം ഏല്പിക്കുകയോ അല്ലെങ്കിൽ അവരുടെ ഉത്തരവാദിത്വത്തിൽ കടകളിൽ പറ്റ് ഏർപ്പെടുത്തി നൽകുകയോ ചെയ്തു സ്വന്തം നിലയിൽ ജോലി ചെയ്യുന്ന പല തൊഴിലാളകൾക്കുംക്കും അവർ പണിയെടുത്ത സ്ഥലങ്ങളിൽനിന്നും പണിക്കൂലി ഇനത്തിൽ വലിയ തുകകൾ ലഭിക്കുന്നുണ്ടആയിരുന്നു ഇങ്ങനെ കൂലി നൽകാത്ത ആളുകളുടെ ഫോൺ നമ്പർ വാങ്ങി അവരെ വിളിച്ചു തൊഴിലാളികളുടെ കൂലി ഉടൻ തന്നെ നൽകണമെന്നും അല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചു ഉടൻ തന്നെ ഇവർ കുടിശ്ശികയായി നൽകാനുള്ള കൂലി തുക പലരും സെക്രട്ടറിയുടേയും, വൈസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ തൊഴിലാളികൾക്ക് നൽകി. കൂടാതെ അതിഥി തൊഴിലാളികൾ ആവശ്യ പെട്ടാൽ കടമായി ഭക്ഷണസാധനങ്ങൾ നൽകണമെന്നും പഞ്ചായതിൻ്റെ ഉത്തരവാദിത്വത്തിൽ ഈ തുക പിന്നീട് പലചരക്ക് കടകാർക്ക് നൽകാമെന്നും നിർദ്ദേശിച്ചത്തിൻ്റെ, അടിസ്ഥാനത്തിൽ പല കച്ചവടക്കാരും അതിഥി തൊഴിലാളികൾ കടമായി സാധനങ്ങൾ നൽകിവരുന്നുണ്ട്

ഇത്തരം നടപടികൾ സ്വീകരിച്ചതിനാൽ കള്ളാർ ഗ്രാമപ്പഞ്ചായതിന്റെ കമ്യൂണിറ്റി കിച്ചണിൽ നിന്നും ഒരു അഥിതി തൊഴിലാളിക്ക് പോലും സൗജന്യമായി ഭക്ഷണം നല്കേണ്ടി വന്നിട്ടില്ല ഇതുമൂലം പഞ്ചായത്തിൻറെ തനത് ഫണ്ട് ചെലവ് കുറക്കാൻ സാധിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിൽ ഇറ്റലിയിൽ ജോലി ചെയ്യുന്ന ആളുകൾ ഏറ്റവും കൂടുതലുള്ളതു കള്ളാർ ഗ്രാമപഞ്ചായത്തിലാണ്. ഇറ്റലിയിൽ കോവിഡ്‌ 19 പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 11 ആളുകൽ ഇറ്റലിയിൽ നിന്നും കള്ളാർ പഞ്ചായത്തിൽ എത്തുകയുണ്ടായി

ഇറ്റലിയിൽ നിന്നു വന്നതുപ്പടെ മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിനു പുറത്തു നിന്നും ജില്ലക്ക് പുറത്തുനിന് വന്നവരുടെ കൃത്യമായ പട്ടിക പഞ്ചായതിൻ്റെ നേതൃത്വത്തിൽ ആദ്യം തന്നെ തയ്യാറാക്കിയിരുന്നു. ഇതെ രീതിയിൽ തുടക്കത്തിൽ 407 ആളുകളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയുണ്ടായി

ഒരു മുൻകരുതൽ എന്ന നിലയിൽ പൂടങ്കല്ല് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടവും രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടവും കൊറോണ കെയർ സെൻറായി സജ്ജീകരിച്ചിരുന്നു കൂടാതെ രാജപുരം പയസ് കോളേജ് കെട്ടിടവും കൊറോണ കെയർ സെൻ്ററിനായി കണ്ടെത്തിവെച്ചിരുന്നു.

പഞ്ചായത്ത് ആരോഗ്യ വകുപ്പ് സമയബന്ധിതമായി ഇടപെട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ഈ 11 ആളുകൾ ഉൾപ്പെട്ടിട്ടുള്ള 407 ആളുകളുടെയും 28 ദിവസം ഹോം ഐസൊലേഷനിൽ ഇരുത്തുന്നതിനുസാധിച്ചു പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ ഇവർ കൃത്യമായി പാലിക്കുകയും ഈ കാലഘട്ടം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു

ഇറ്റലിയിൽ നിന്നും വന്ന ആളുകൾ കൊറോണ രോഗം പരത്തുമെന്ന വലിയ ആശങ്ക പടർന്നിരുന്നു എങ്കിലും ഇവരിൽ ആർക്കും രോഗം സ്ഥിരീകരിക്കാത്തത് തദ്ദേശവാസികൾക്ക് വലിയ ആശ്വാസമായി.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ആരോഗ്യ വകുപ്പിയും പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ നല്ല രീതിയിൽ മതിപുളവാക്കിയിട്ടുണ്ട് നിലവിൽ കേവലം 11 ആളുകൾ മാത്രമെ ഹോം ഐസൊലേഷൻ പഞ്ചായത്തിൽ അവശേഷിക്കുന്നുള്ളൂ.

അധികം താമസിയാതെ കള്ളാറിൻ്റെ പ്രവർത്തനങ്ങൾ പൂർണ്ണഫലം കാണുമെന്ന് പ്രതീക്ഷിക്കാം.

2 comments:

  1. മറ്റ് ഗ്രാമ പഞ്ചായത്ത് കൾക്ക് മാതൃക. പ്രത്യേകിച്ചും അതിഥി തൊഴിലാളികളുടെ ഭക്ഷണ പ്രശനം പരിഹരിച്ച രീതി.

    ReplyDelete
  2. വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരെയും മറ്റുള്ളവരെയും മാതൃകാപരമായി ഐസോലേഷൻ ചെയ്തത് അഭിനന്ദനാർഹം

    ReplyDelete