Thursday, April 16, 2020

അങ്ങനെ ഒരു വിഷുക്കാലം


*പടന്ന ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ഓരോ ദിവസവും വത്യസ്ത അനുഭവങ്ങൾക്കും അനുഭൂതികൾക്കും സാക്ഷ്യം വഹിക്കുകയാണ്.



കൊറോണക്കാലത്ത് നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നവർക്കുള്ള ഭക്ഷണം വിതരണം നടത്തുന്നതിൽ സുമനസുകളുടെ നന്മ നിറഞ്ഞ സഹായങ്ങളാണ് നേരിട്ട് അനുഭവിച്ചത്. വിവാഹ സൽക്കാരവും മരണാനന്തര ചടങ്ങുകളും പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൺ വഴി വിശക്കുന്നവരുടെ മുന്നിലെത്തിയപ്പോൾ ചടങ്ങുകൾക്ക് മാറ്റും കൂടി. 

വിഷു ദിവസം പഞ്ചായത്ത് ജീവനക്കാരുടെ സ്നേഹ പൊതിയായി നെയ്ച്ചോറും ചിക്കനും 350 ൽ അധികം പേർക്ക് വിരുന്നൂട്ടി. പഞ്ചായത്ത് ജീവനക്കാരെ പോലെ തന്നെ ഈ കോവിഡ് കാലത്ത് കൈ മെയ് മറന്ന് സേവനം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരുടെ ആത്മാർത്ഥയ്ക്ക് അഭിനന്ദന പൂക്കൾ.

സെക്രട്ടറി 
പടന്ന ഗ്രാമ പഞ്ചായത്ത്

No comments:

Post a Comment