കോവിഡ് 19 - രണ്ടാം ഘട്ട ക്യാമ്പയിൻ്റെ ഭാഗമായി തുപ്പല്ലേ തോറ്റു പോകും എന്ന പേരിൽ വിപുലമായ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആരംഭിക്കുന്നു.
ക്യാമ്പയിൻ്റെ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കിയ കൈ കഴുകി വൈറസ്സ് വ്യാപനത്തിൻ്റെ കണ്ണികൾ പൊട്ടിക്കുന്നതിനുള്ള പ്രവർത്തനം വൻ വിജയമായിരുന്നു.ക്യാമ്പയിൻ്റെ ആദ്യ ദിനങ്ങളിൽ നിന്ന് ഇത് വ്യക്തികളിലേയ്ക്കും ഓഫീസുകളിലും ബാങ്കുകളിലും പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകളിലും വിജയകരമായി നടപ്പിലാക്കി.ഇന്നും കുറച്ചു നേരത്തേക്കെങ്കിലും തുറക്കുന്ന കടകളിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി വച്ചിട്ടുള്ള സാനിറ്റൈസറും ഹാൻറ് വാഷും ജനഹൃദയങ്ങളിൽ ഇത് എത്രത്തോളം ഇറങ്ങി ചെന്നിട്ടുണ്ട് എന്നതിനുള്ള നിദർശനമാണ്.എന്തിനേറെ വീട്ടു മുറ്റത്തുവരെ ഇന്ന് സോപ്പും കൈകഴുകുന്നതിനുള്ള വെള്ളവും സ്ഥിരം കാഴ്ചയായിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിന് ഈ യജ്ഞം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് വൈവിദ്ധ്യങ്ങളായ ഘടകങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് " തുപ്പല്ലേ തോറ്റുപോകും " എന്ന പേരിൽ രണ്ടാം ഘട്ട "ബ്രേക്ക് ദ ചെയിൻ" ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. പൊതു സ്ഥലങ്ങളിൽ തുപ്പരുതെന്ന് പല ഘട്ടങ്ങളിലും നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ഒരു ഘട്ടത്തിൽ സർക്കുലറിലുടെ ഓഫീസുകൾ മാതൃക കാണിക്കണമെന്നും ഇത് സംബന്ധിച്ച് പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നും പൊതുജനങ്ങൾ വരുന്ന ഓഫീസുകളിൽ തുപ്പുന്നതിനുള്ള വാഷ് ബേസിനും വെള്ളത്തിൻ്റെ ലഭ്യതയും ഉണ്ടാകണമെന്ന് നിഷ്കർഷിച്ചിരുന്നു.ഇന്നിപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്ന ഈ ഘട്ടത്തിൽ പൊതു ഇടങ്ങളിൽ തുപ്പുന്ന പ്രവണത രോഗവ്യപനത്തിന് കാരകമായേക്കാം.
ആവശ്യത്തിന് തുപ്പുന്നവരും അത് ഒരു ശീലമായി കൊണ്ടു നടക്കുന്നവരും നമുക്കിടയിലുണ്ട്.വൃത്തി കേടുകൾ കണ്ടാൽ അതിലേയ്ക്ക് തുപ്പുന്നത് ശീലമാക്കിയവരുമുണ്ട്.ടൈറ്റാനിക്കിലെ കാമുകീകാമുകന്മാരുടെ തുപ്പൽ മത്സരം ആര് ഏറ്റവും ദൂരേയ്ക്ക് തുപ്പുന്നു എന്നതിലായിരുന്നു.കൃത്യമായ സ്ഥലത്ത് തുപ്പലിനെ എത്തിച്ച് തുപ്പുന്ന കഴിവുറ്റ തുപ്പലുകാരുമുണ്ട്.തലക്കെട്ടിൽ സൂചിപ്പിക്കുന്ന പ്രകാരം തുപ്പുന്ന ശീലം തോൽവിയുടെ ലക്ഷണം തന്നെയാണ്.
രണ്ടാം ഘട്ടത്തിൽ കൂടുതൽ ഊന്നൽ നൽകുന്ന വിഷയവും ഇത് തന്നെ.ബാനറുകൾ പോസ്റ്ററുകൾ എന്നിവയോടൊപ്പം ബിറ്റ് നോട്ടീസ് റേഡിയോ പ്രാദേശിക ചാനലുകള്‍ എന്നിവ വഴിയും പരമാവധി ജനങ്ങളിലേക്ക് വീണ്ടും വീണ്ടും എത്തിക്കുന്നതിനും നിർദ്ദേശം സമൂഹം പിന്തുടരുന്നു എന്നുറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും ഉണ്ടാകും.
Soap / Sanitizer, Mask, Social Distance എന്നതിൻ്റെ ചുരുക്ക രൂപമായ SMS എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കും.
ഗ്രാമ പഞ്ചായത്തിലെത്തുന്ന ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ നാട്ടുകാർ ഉൾപ്പെടെ നിർദിഷ്ട രീതിയിൽ കൈ കഴുകാതെ പ്രവേശിക്കാനനുവദിച്ചു കൂടാ പ്രവേശനം അനുവദനീയ ഇടങ്ങളിലേക്ക് മാത്രമായി നിയന്ത്രിക്കേണ്ടതാണ്.
ഹരിത ചട്ടം പാലിച്ചു മാത്രമേ ഏതൊരു പ്രവർത്തനവും നടക്കുന്നുള്ളു എന്നും ഉറപ്പു വരുത്തും
ഇതു സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ എല്ലാവർക്കും കാണാനാവും വിധം എല്ലാ ഓഫീസുകളിലും പ്രദർശിപ്പിക്കണം
ഗ്രാമ പഞ്ചായത്താഫീസ് സന്ദർശിക്കുന്ന ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ആൾക്കാരുടെ വിശദാംശങ്ങൾ സമയം വെച്ച് രേഖപ്പെടുത്തി വെക്കണം
ഓഫീസും ഫർണിച്ചറുകളും വാഹനങ്ങളും ഇടക്കിടെ അണുനശീകരണം നടത്തണം ഇത്തരം നടപടികൾ ഉറപ്പുവരുത്തുന്നതിന് ചുമതല നിശ്ചയിച്ച് നൽകണം.
ചുമയ്ക്കുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക,പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക.മാസ്ക് ധരിയ്ക്കുക,മാലിന്യം വലിച്ചെറിയാതിരിക്കുക ഇതൊക്കെ ബ്രേയ്ക്ക് ദ ചെയിൻ രണ്ടാം ഘട്ടത്തിൻ്റെ വിവധ ഘടകങ്ങളാണ്.

No comments:
Post a Comment