കാസറഗോഡ് ജില്ലയ്ക്ക് വളരെ ആത്മവിശ്വാസത്തോടെത്തന്നെ ലോക്ക് ഡൌൺ മൂന്നാ ഘട്ടത്തിലേയ്ക്ക് നാളെ പ്രവേശിക്കാം. കേവലം 5 രോഗികൾ മാത്രമേ ചികിത്സയിലുള്ളൂ.ബാക്കിയെല്ലാവരും പരിശോധനയിൽ നെഗറ്റീവ് ആയിട്ടുണ്ട്.
തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കാസറഗോഡ് ജില്ലയിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചെങ്കള ഗ്രാമ പഞ്ചായത്തിൽ രണ്ടു പേരും,ചെമ്മനാട് ,ഉദുമ,അജാനൂർ ഗ്രാമ പഞ്ചായത്തുകളിലും കാസറഗോഡ് മുനിസിപ്പാലിറ്റിയിലും ഓരോ രോഗികൾ വീതമാണ് ഉള്ളത്.ഇതിൽ അഞ്ചു പേർ കാസറഗോഡും ഒരാൾ കണ്ണൂരിലും ആണ് ചികിത്സയിലുള്ളത്.
ഒരു ഘട്ടത്തിൽ അത്യന്തം അപകടാവസ്ഥയിലായിരുന്ന കാസറഗോഡ് വളരെ വേഗം പ്രതിസന്ധികളെല്ലാ തരണം ചെയ്ത് ആശ്വാസകരമായ ഘട്ടത്തിൽ എത്തയിരിക്കുന്നു.
ജില്ലയിലെ കാസറഗോഡ് മുനിസിപ്പാലിറ്റി,ചെങ്കള ചെമ്മനാട്,മുളിയാർ,മൊഗ്രാൽ പുത്തൂർ,ഉദുമ,അജാനൂർ ഇപ്പോൾ ഹോട്ട് സ്പോ്ടുകളാണ്.
ഹോട്ട് സ്പോട്ട് മേഖലയിൽ മെയ് നാലുമുതൽ ഓറഞ്ച് സോൺ ഇളവുകൾ ബാധകമല്ല.ഓറഞ്ച് സോണിൽ നേരത്തെ അനുമതി തന്നിട്ടുള്ള കടകൾക്ക് മാത്രമേ അനുമതി ഉള്ളൂ പുതിയ കടകൾക്ക് അനുമതി ഇല്ല എന്ന് ബഹു ജില്ലാ കളക്ടർ ഡോക്ടർ സജിത് ബാബു അറിയിച്ചു.
ഇതൊക്കെ വിരൽ ചൂണ്ടുന്നത് നമ്മൾ നേരായ വഴിയിലാണെങ്കിലും ഒരു പഴുതുമില്ലാത്ത ജാഗ്രതയാണ് ജില്ലാ ഭരണ കൂടം ഉദ്ദേശിക്കുന്നത് എന്നതാണ്.
No comments:
Post a Comment