Saturday, May 2, 2020

മൊഗ്രാൽ പുത്തൂരിൽ അവസാനത്തെ രോഗിയും നെഗറ്റീവ്

മൊഗ്രാൽ പുത്തൂർ ഇപ്പോൾ കോവിഡ് രോഗികൾ ഇല്ലാത്ത പഞ്ചായത്ത്
അവസാനത്തെ രോഗിയും നെഗറ്റീവ് ആയി.!!!

ജില്ലയിൽ രണ്ടാമത്തെ കോവിഡ് കേസ് റിപ്പോർട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ കോവിഡ് 19 രോഗികൾ ഇല്ല.

റിപ്പോർട്ട് ചെയ്ത് 15 രോഗികളുടേയും സ്രവപരിശോധന ഫലം നെഗറ്റീവ് ആയി വീട്ടിൽ വിശ്രമിക്കുന്നു.

284 പേരുടെ സ്രവ പരിശോധനയാണ്  ഇതുവരെ നടത്തിയത്.ഇതിൽ 30 പേരുടെ ഫലം കിട്ടാനുണ്ട്.

പഞ്ചായത്തിൽ സമൂഹ വ്യാപനം നടന്നതായി ആരോഗ്യ വകുപ്പ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയിട്ടില്ല.

ഇതുവരെയായി 280 പേരാണ് ഗൾഫിൽ നിന്നും എത്തിയിട്ടുള്ളവർ.ഇവരുടെ ക്വാറന്റയിൻ പിരിഡ് അവസാനിച്ചു.
കോവിഡ് സ്ഥിരികരിച്ച 15 പേരുടേയും പ്രൈമറി,സെക്കന്ററി സമ്പർക്കം ഉള്ളവർ അടക്കം 791 പേരാണ് ക്വാറന്റയിനിൽ ഉണ്ടായിരുന്നത്.ഇപ്പോൾ 19 പേർ മാത്രമാണ് നിരീക്ഷണത്തിൽ ഉള്ളത്.മെയ് 3 കഴിഞ്ഞാൽ ഇവരുടെ നിരീക്ഷണ കാലാവധി കഴിയും. ഇതോടെ കോവിഡ് നിരീക്ഷണത്തിൽ ഇല്ലാത്ത പഞ്ചായത്തായി മൊഗ്രാൽ പുത്തൂർ മാറും.

കൊറോണ ആദ്യം റിപ്പോർട്ട്  ചെയ്ത പഞ്ചായത്ത് എന്ന നിലയിൽ കേരളം ഏറെ ചർച്ച ചെയ്തതും നാം കണ്ടതാണ്.

പ്രൈമറി,സെക്കന്ററി സമ്പർക്കം ഒരാളു പോലും ഇല്ലാതെ ഞങ്ങൾക്ക് റൂട്ട മാപ്പ്പ്പോലും യ്യാറാക്കാൻ കഴിയാത്ത ഒരു രോഗി നമ്മുടെ പഞ്ചായത്തിൽഉണ്ടായിരുന്നു എന്നതിൽ അഭിമാനം തോന്നുന്നു.ചേരങ്കെ സ്വദേശിയായ അദ്ദേഹത്തെ  സല്യൂട്ട് ചെയ്യുന്നു.!

മാർച്ച് 5 ന് ഗൾഫിൽ നിന്ന് എത്തിയ 5 മൊഗ്രാൽ പുത്തൂർ സ്വദേശികൾ കയറിയ വിമാനത്തിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിക്ക് കോവിഡ് സ്ഥിരികരിച്ചത് ഏറെ ആശങ്ക ഉണ്ടാക്കിയ ദിവസങ്ങളായിരുന്നു.
ഇവരെ ക്വാറന്റയിനിൽ ആക്കാൻപ്പെട്ട പെടാപാടും പ്രശ്നങ്ങളും ഇവടെ വിവരിക്കുന്നില്ല.കാര്യത്തിന്റെ ഗൗരവം അവർക്ക് ഇപ്പോൾ മനസ്സിലായി കാണും.

മാർച്ച് 10 മുതൽ ഇന്ന് വരെ വിശ്രമയില്ലാത്ത ജോലിയായിരുന്നു.വീട്ടിലെത്തുമ്പോൾ രാത്രി12,ഉംഒരു മണിവരെ ആയ ദിവസങ്ങൾ ഉണ്ട്.രാവിലെ 6 ന് ആരംഭിക്കും.മൊബൈലിന് ഒരിക്കലും വിശ്രമം ഉണ്ടായിട്ടില്ല.
ചെവിവേദന അനുഭപ്പെട്ട് ഇ. എൻ ടി ഡോക്ടറെ കാണേണ്ടതായും വന്നിട്ടുണ്ട്.

മൊഗ്രാൽപുത്തൂർ,ചെങ്കള ഗ്രാമപഞ്ചായത്തുകളിലെ ചുമതലയ്ക്ക് പുറമേ റയിൽവ്വേ സ്റ്റേഷനിൽ കൊറോണ അസി: നോഡൽ ഓഫീസറായും,കാസർകോട് ഐസ്വലേഷൻ ലോഡ്ജുകളുടെ മേൽനോട്ടവും,പോലീസുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷേൻ,ബഹു: ജില്ലാ മെഡിക്കൽ ഓഫീസർ അപ്പപ്പോൾ നിർദ്ദേശിക്കുന്ന ജോലികളും അങ്ങിനെ എണ്ണിയാൽഒതുങ്ങാത്ത ജോലിഭാരം.ഹെൽത്ത് ഇൻസ്പെക്ടർ ആയതിൽ ഏറെ അഭിമാനം തോന്നിയ നാളുകൾ...

നാട്ടുക്കാരുടെ പരാതികളും,പ്രശ്നങ്ങളും എല്ലാത്തിനും പരിഹാരം കാണാൻ ഹെൽത്ത് ടീം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്

ആയിടയ്ക്കാണ് എന്റെ ടീമിലെ 2ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് തൊണ്ടവേദനയും ചുമയും തുടങ്ങിയത്.പകച്ചുപോയ നിമിഷം.സ്രവ പരിശോധന നടത്തി കാത്തിരുന്നു.പൊസിറ്റീവ് ആയാൽ പി.എച്ച്.സി അടച്ചിടേണ്ടിവരും...
രക്ഷപ്പെട്ടു ഫലം നെഗറ്റീവ്.

രോഗ വ്യാപനം ഇല്ലാതാക്കാൻ സഹായിച്ചത് പുറത്ത് ഇറങ്ങാതെ ഇതുവരെ വീട്ടിലിരുന്ന ജനങ്ങളാണ്.

കോവിഡിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.
ഓരോ ദിവസവും ബഹു: മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിക്കുമ്പോൾ നമ്മുടെതായിരിക്കല്ലെ എന്നാണ് പ്രാർത്ഥന!!
ഉടനെ ജില്ലാ മെഡിക്കൽ ഓഫീസിൽ വിളിച്ച് അല്ലെന്ന് ഉറപ്പുവരുത്തും.

ഇനി നമ്മുടെ ദൗത്യം നാട്ടിലെത്തുന്ന പ്രവാസി സുഹൃത്തുക്കളെ നന്നായി പരിചരിച്ച് ക്വാറന്റയിനിൽ ആക്കുക എന്നതാണ്.
രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി മികച്ച ചികിത്സ നൽകുകയും വേണം.

അതിനുള്ള തയ്യാറെടുപ്പുകൾ ഗ്രാമപഞ്ചായത്തും, ആരോഗ്യ വകുപ്പും നടത്തി വരുന്നു.
നാട്ടിൽ തിരിച്ചുവരുന്ന പ്രവാസികളുടെ വാർഡ് തല ത്തിലുള്ള വിവരശേഖരണവും നടന്നുവരുന്നു.

ലോകത്ത് കൊറോണ ഭീതി ഇല്ലാതായാൽ മാത്രമെ നമുക്ക് സമാധാനമുള്ളൂ...അതിനുള്ള കാത്തിരിപ്പ് നീളും...
അതുവരെ തമ്മളും സ്വാതന്ത്ര്യം ഹനിക്കേണ്ടി വരും.
സന്തോഷയുള്ള ദിനങ്ങൾക്കായി കാത്തിരിക്കാം.

ബി.അഷറഫ്
ഹെൽത്ത് ഇൻസ്പെക്ടർ
മൊഗ്രാൽ പുത്തൂർ

No comments:

Post a Comment