കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷങ്ങളിൽ പ്രാദേശികസർക്കാറുകളുടെ മുഖച്ഛായ തന്നെ മാറിയിട്ടുണ്ട്.ജനകീയ പ്രശ്നങ്ങൾക്ക് അടിത്തട്ടിൽ നിന്നു തന്നെ പരിഹാരം കണ്ടെത്തുന്നതിനായി നിലവിൽവന്ന വികേന്ദ്രീകൃതആസൂത്രണപ്രക്രിയ ഗാന്ധിജിയുടെ " ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു " എന്ന ആശയത്തിൻ്റെ മൂർത്തീമദ്ഭാവമായി മാറിയിരിക്കുന്നു.ജനകീയഅടിത്തറയില്ലാത്ത ഏത് വികസന പ്രക്രിയയും സ്ഥായിയായിരിക്കില്ല എന്ന കാര്യം സംശയലേശമെന്യേ തെളിഞ്ഞിട്ടുള്ളതാണ്.
പ്രളയകാലത്തെ അനുഭവങ്ങൾ നമ്മെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്.ഏതൊരു ദുരന്ത ഭൂമിയിയെയും അടുത്തറിയുന്നത് അവിടുത്തെ പ്രാദേശികഭരണകൂടമാണെന്നിരിക്കെ ദുരന്തസാദ്ധ്യതകളെ മുന്നിൽ കാണുന്നിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനും ദുരന്തഭൂമിയിൽ ഇടപെടുന്നതിനും ദുരന്തങ്ങളുടെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും സർവ്വോപരി ദുരന്ത നിവാരണ പദ്ധതികൾ ഫലപ്രദമായി ആവിഷ്കരിക്കുന്നതിനും കഴിയുക പ്രാദേശിക സർക്കാറുകൾക്ക് തന്നെയാണ്.
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ ജില്ലാ അധികാരിയുടെ നിർദ്ദേശത്തിന് വിധേയമായി പ്രാദേശികസർക്കാറുകളിലെ ഉദ്യോഗസ്ഥർക്ക് ഡിസാസ്റ്റർ മാനേജ്മെൻറ് പരിശീലനം നൽകേണ്ടതുണ്ട്.ദുരന്ത സാദ്ധ്യതകളെ മുന്നിൽ കണ്ടു കൊണ്ട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിഭവങ്ങൾ യഥാസമയം ഉപയോഗത്തിനായി ലഭ്യമാകുന്നതരത്തിൽ തയ്യാറാക്കി വയ്ക്കുക പ്രാദേശിക സർക്കാറുകളുടെ പരിധിയിൽ വരുന്ന എല്ലാ നിർമ്മാണങ്ങളും കേന്ദ്ര സംസ്ഥാന ജില്ലാ ദുരന്ത നിവരണ പദ്ധതികൾക്ക് അനുപൂരകങ്ങളാകുന്നു എന്നും അവ ദുരന്ത സാദ്ധ്യതകളെ കുറയ്ക്കുന്നു എന്നും ഉറപ്പു വരുത്തുക സംസ്ഥാന ജില്ലാ പ്ലാനുകൾക്ക് അനുഗുണമായി രക്ഷാ,പുനരധിവാസ,പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നീ ഉത്തരവാദിത്വങ്ങൾ പ്രാദേശിക സർക്കാറുകളിൽ നിക്ഷിപ്തമാണ്
കേരളാ പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് ലെ മേഖാലാടിസ്ഥാനത്തിലുള്ള ചുമതലകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ പരിപാലിക്കുന്നതിനും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള പണികൾ നടത്തുക ആസ്തികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾപരിഹരിക്കുന്ന ജോലി അതതു പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ടതാണ്
"നമ്മൾ നമുക്കായ്" എന്നപേരിൽ ദുരന്ത നിവാരണ പദ്ധതി രൂപീകരണ ക്യാമ്പയിൻ പ്രാദേശിക തലത്തിൽ ആരംഭിച്ചപ്പോൾ അത് സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് കൈയ്യൊഴിയുകയാണെന്നും പ്രാദേശിക സർക്കാറുകൾക്ക് ഇത് ഒരു അധിക ചുമതലയായിരിക്കുമെന്നും വാദഗതികൾ ഉയർന്നു വന്നിരുന്നു.
കൊറോണ കാലം ഈ എല്ലാ വാദഗതികൾക്കും ഒരു മറുപടിതന്നെയാണ് വാർഡ് തല ജാഗ്രതാ സമിതികളുടെ ഏകോപനവും ആശുപത്രികളുടെ അടിസ്ഥാന സൌകര്യവും കമ്മ്യൂണിറ്റി കിച്ചൺ മുഖാന്തിരമുള്ള ഭക്ഷണ വിതരണവും കോവിഡ് കെയർ സെൻററുകളുടെ കണ്ടെത്തലും പരിപാലനവുംമരുന്നുകളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണത്തിനായി വളണ്ടിയർമാരുടെ ഏകോപനവും മറ്റും വിജയകരമായി നിർവ്വഹിച്ചത് പ്രാദേശികസർക്കാറുകളാണ്.
ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ ഷെൽറ്റർ ഹോമുകൾ കോവിഡ് കെയർ സെൻ്ററുകളായും റാപിഡ് റസ്പോൻസ് ടീം വളണ്ടിയർമാരുമായി രൂപപ്പെട്ടു ഒരു വിധത്തിൽ പറഞ്ഞാൽ കോവിഡ് കാലത്തിന് തൊട്ടു മുമ്പ് നടന്ന പരിശീലനങ്ങളും ദുരന്ത നിവാരണപദ്ധതി രൂപീകരണ പ്രക്രിയയും കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഒരു ഡ്രസ്സ് റിഹേഴ്സൽ തന്നെയായിരുന്നു.
ലോകചരിത്രം തന്നെ കോവിഡിന് മുമ്പ് കോവിഡിന് ശേഷം എന്നിങ്ങനെ രേഖപ്പെടുത്തുമെന്നതിനാൽ കോവിഡിന് ശേഷമുള്ള കാലത്ത് പ്രാദേശിക സർക്കാറുകളുടെ പ്രവർത്തനങ്ങളും പദ്ധതികളും പ്രകൃതി ദുരന്തങ്ങളും അതിജീവനവും എന്നിങ്ങനെയുള്ള പുതിയ വെല്ലുവിളികളെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരിക്കും.
No comments:
Post a Comment