Tuesday, May 5, 2020

സ്വദേശികളെ സ്വീകരിക്കാൻ ഒരുങ്ങി കിനാനൂർ കരിന്തളം


പ്രിയരെ,
                         മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ യുദ്ധം ആരംഭിക്കുന്നു

അതീവ കൊവിഡ് സാന്ദ്രത മേഖലകളായ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സംബന്ധിച്ച വിവരങ്ങൾ ഉടൻ ആരോഗ്യ വകുപ്പിൽ വാർഡ് നിരീക്ഷണ കമ്മിറ്റി /ഹെൽത്ത് ഇൻസ്പെക്ടർ/ ജെ .പി .എച്ച് .എൻ /ആശാ പ്രവർത്തകർ/വാർഡ്മെമ്പർ വഴി അറിയിക്കണം.

28 ദിവസം വീട്ടിൽ ബാത്ത് റൂം സൗകര്യമുള്ള മുറിയിൽ തനിച്ചിരിക്കണം

വീട്ടിലെ 60 കഴിഞ്ഞവർ സാദ്ധ്യമെങ്കിൽ ബന്ധുവീട്ടിലേയ്ക്ക് മാറണം

 'ഭാര്യ വീട്ടിലേക്കും തിരിച്ചും ഷട്ടിൽ സർവീസ് പാടില്ല എവിടെയെങ്കിലും ഒരിടത്ത് മാത്രം,,,

വീട് പൂർണമായും ഒഴിഞ്ഞ് കൊടുക്കാൻ കഴിഞ്ഞാൽ ഉത്തമം
നിരീക്ഷണത്തിലെ വ്യക്തിയെ വിളിക്കുമ്പോൾ അയാൾ തന്നെ എടുക്കണം
ഫോൺ കൈമാറരുത്

പത്രം നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ചാൽ റൂമിൽ തന്നെ വക്കണം

വസ്ത്രങ്ങൾ ഒരു ലിറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ ലയിപ്പിച്ച ലായനിയിൽ മുക്കിയ ശേഷം സോപ്പ് ഉപയോഗിച്ച്  കഴുകുക,

അവിടെ ഇങ്ങിനെ ഒന്നുമില്ല എന്ന മുൻ വിധി പാടില്ല ഇവിടെ ഇങ്ങനെയാണ്
സഹകരിക്കുക,,,

നിരീക്ഷണ കാലത്ത് പുറത്ത്, റോഡിൽ, ടൗണിൽ കണ്ടാൽ, സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി 10000 രൂപ പിഴയും കേസും സമ്മാനിക്കും.
(ഒരു ദയയും ഉണ്ടാകില്ല)

വാർഡ് മെമ്പർ / ജെ. പി എച്ച് .എൻ/ഹെൽത്ത് ഇൻസ്പെക്ടർ,
ആരോഗ്യ വകുപ്പ്
ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ /നിരീക്ഷക സമിതി അംഗങ്ങൾ
വിളിച്ചെന്നിരിക്കും......

സംയമനത്തോടെ മറുപടി നൽകണം

പോലീസുൾപെടുന്ന സംഘവും വീട്ടിൽ അന്വേഷണത്തിന് വരും.

ഇനി ചുമ, ജലദോഷം തൊണ്ടവേദന ലക്ഷണം വന്നാൽ നിങ്ങൾക്ക് നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരിലും ,1056 ലും വിളിച്ച് വിവരം നൽകിയ ശേഷം മാത്രം ആശുപത്രിയിലെത്തണം',

അല്ലാതെ ആശുപത്രി സന്ദർശനം കുറ്റകരമാണ്.

ചിലപ്പോൾ 108 ആംബുലൻസ് വന്നാകും സ്രവ പരിശോധനക്ക് കൊണ്ടു പോകുന്നത് ഭയപ്പെടേണ്ട,


ഓർക്കുക,, നിങ്ങളടെ അടുത്ത സുഹൃത്തും ബന്ധുവും ആരോഗ്യ വകുപ്പിൻ്റെയും സുഹൃത്തുക്കളാണ്,,,


നമുക്ക് ഒരുമിച്ച് നേരിടാം സർക്കാർ ഒപ്പമുണ്ട്

ഓർക്കുക

ലോകത്തിലെ ഏറ്റവും സുശക്തമായ കൊവിഡ്
പ്രതിരോധ സേനയുള്ള കഴിഞ്ഞ നാലു ദിവസങ്ങളായി പുതിയ കേസില്ലാത്ത ഇനി കേവലം മൂന്നു രോഗികൾ മാത്രം രോഗ മുക്തി നേടാനുള്ള ജില്ലയിലേയ്ക്കും , ഇതുവതെ കോവിഡിനെ കടത്തിവിടാത്ത പഞ്ചായത്തിലേയ്ക്കുമാണ് നിങ്ങൾ തിരികെ എത്തിയിരിക്കുന്നത്.ഇത് ഇന്നത്തെ സാഹചര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്.

അത് നിലനിർത്തേണ്ടത് നിങ്ങളുടെ  കൂടി ചുമതലയാണ്.

No comments:

Post a Comment