Sunday, May 3, 2020

വാർഡ് വിഭജനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചു കൊണ്ടുള്ള  2020 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ഓർഡിനൻസ്,കേരള മുനിസിപാലിറ്റി ഭേദഗതി ഓർഡിനൻസ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചു കൊണ്ടുള്ള 2020 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ഓർഡിനൻസ്, കേരള മുനിസിപാലിറ്റി ഭേദഗതി ഓർഡിനൻസ് എന്നിവയിൽ ഗവർണ്ണർ ഒപ്പ് വെച്ചു. ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്തുകളിലെ  വാർഡുകളുടെ കുറഞ്ഞ എണ്ണം 14 ൽ നിന്ന് 13 ആയും കൂടിയ എണ്ണം 24ൽ നിന്ന് 23 ആയി കുറച്ചു കൊണ്ടും, ജില്ലാ പഞ്ചായത്തുകളിലെ  ഡിവിഷൻ കുറഞ്ഞത് 17 ൽ നിന്ന് 16ഉം കൂടിയ എണ്ണം 33 ൽ നിന്ന് 32 ആയും കുറച്ച് കൊണ്ടുള്ളതാണ് പഞ്ചായത്ത് രാജ് ആക്ടിലെ ഭേദഗതി.

മുൻസിപാലിറ്റികളിലെ കുറഞ്ഞ വാർഡുകളുടെ എണ്ണം 26 ൽ നിന്ന് 25 ആയും കൂടിയ വാർഡുകളുടെ എണ്ണം 53 ൽ നിന്ന് 52 ആയും. കോർപറേഷനുകളിലെ കുറഞ്ഞ ഡിവിഷനുകളുടെ എണ്ണം 56 ൽ നിന്ന് 55 ആയും കൂടിയ ഡിവിഷനുകളുടെ  എണ്ണം 101 ൽ നിന്നും 100 ആയും കുറച്ച് കൊണ്ടുള്ളതാണ് മുൻസിപ്പൽ ആക്ടിലെ ഭേദഗതി.

ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ തന്നെ തിരഞ്ഞടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷന് കഴിയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ജീവനകാരെ ഡീലീമിറ്റേഷൻ പ്രവർത്തനത്തിന് നിയോഗിക്കുന്നത് പ്രയാസകരമാവുമെന്ന് കണ്ട് കൊണ്ടും, തിരെഞ്ഞടുപ്പ് യഥാസമയം നടക്കുമെന്ന് ഉറപ്പാക്കുന്നതിനുമാണ്  ആക്ടുകളിൽ ഭേദഗതി വരുത്തി കൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.

No comments:

Post a Comment