Friday, May 8, 2020

പുതിയ ഉത്തരവുകൾ .......


1. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിനായി സജ്ജമാക്കിയിട്ടുള്ള എല്ലാ കേന്ദ്രങ്ങളിലും അവശ്യ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയും സ്റ്റോക്കും ഉറപ്പുവരുത്തുന്നത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ബഹു പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. 

08/05/2020 ലെ പി എ എൻ/5524/2020-13 നമ്പർ കത്ത് 

2. മഴക്കാലപൂർവ്വ ശുചീകരണത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് ശുചിത്വ മിഷൻ വിഹിതമായി 10,000 രൂപയും എൻ എച്ച് എം വിഹിതമായി 10,000 രൂപയും തനത് ഫണ്ട് 5000 രൂപയും ചേർത്ത് 25000 രൂപ ചെലവഴിക്കാവുന്ന താണ്. ഫണ്ട് ലഭ്യമാകുന്നത് വരെ തനത് ഫണ്ടിൽ നിന്നും ശുചിത്വ മിഷനിൽ നിന്നും പ്രീ മൺസൂൺ ശുചീകരണ യജ്ഞത്തിൽ അനുവദിക്കപ്പെട്ടിട്ടുളള മുൻവർഷങ്ങളിലെ ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടിൽനിന്നും തുക മേൽ പരിധിയ്ക്ക് വിധേയമായി യഥേഷ്ടം വിനിയോഗിക്കുന്നതിനും ഫണ്ട് ലഭ്യമാകുന്ന മുറക്ക് മേൽ തുക അഡ്ജസ്റ്റ് ചെയ്യുന്നതിനും ഉത്തരവ് 

GO (Rt) നമ്പർ 844 /2020 എൽ എസ് ജി ഡി 2020 

3. കോവിഡ് 19- പശ്ചാത്തലത്തിൽ കരാറുകാരുടെ ലൈസൻസ് പുതുക്കുന്നതിനുള്ള സമയം 2020 മെയ് 15 വരെ ദീർഘിപ്പിച്ചു ഉത്തരവായി 

ജി ഒ (ആർ ടി ) നമ്പർ 402/2020 പിഡബ്ല്യുഡി തീയതി O7/04/2020

4. അതിഥി തൊഴിലാളികളെയും കൊണ്ട് മദ്ധ്യപ്രദേശിലേക്ക് പുറപ്പെടുന്ന തീവണ്ടി നാളെ കാഞ്ഞങ്ങാട് നിന്ന് പുറപ്പെടും.ഓരോ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്ന എണ്ണം ആൾക്കാരെ മാത്രമേ ബസ്സിൽ കയറ്റി വിടാൻ പാടുള്ളൂ. പരമാവധി എണ്ണത്തിൽ പരിമിതപ്പെടുത്തി കൊണ്ട് ആരെ വേണമെങ്കിലും പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്. 

തീരുമാനം ആകുന്നതോടെ പേര് വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ ചേർക്കേണ്ടതാണ് . അഞ്ചുവയസ്സിൽ താഴെയുള്ള ടിക്കറ്റ് വേണ്ടാത്ത കുട്ടികളുടെ വിവരങ്ങളും ഷീറ്റിൽ ഉൾപ്പെടുത്തേണ്ടതാണ് എന്നാൽ ഇവർ ആകെ എണ്ണത്തിൽ പരിഗണിക്കപ്പെട്ടില്ല. അവരുടെ പേരിനു നേരെ ടിക്കറ്റ്/സീറ്റ് ആവശ്യമില്ലാത്തവർ എന്ന് റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തിയാൽ മതിയാകുന്നതാണ്. 

യാത്രക്കാർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാണ് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ഓരോ പഞ്ചായത്തിലെയും പരമാവധി ആൾക്കാരുടെ എണ്ണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അറിയിക്കേണ്ടതാണ് അനുവദിച്ച എണ്ണത്തേക്കാൾ കുറവാണെങ്കിൽ വിടവ് നികത്തുന്നതിന് മറ്റു പഞ്ചായത്തുകളിൽ അധികമായി ആൾക്കാർ ഉണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം അറിയിക്കുന്നതാണ് 

5. കോൺട്രാക്ട് നിത്യ വേതന കാഷ്വൽ ജീവനക്കാർക്ക് ലോക്ക് ഡൗണിനെ തുടർന്ന് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം നികത്തുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ സമയപരിധി 17/05/2020 വരെ നീട്ടി ഉത്തരവായിരിക്കുന്നു ജി ഒ (പി) നമ്പർ 57/2020 തീയതി 8 5 2020

No comments:

Post a Comment