Tuesday, May 12, 2020

ലോക നേഴ്സ് ദിനം .........








കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണി പോരാളികളായ നെഴ്സുമാർക്കൊരു ദിനം.

ആരാണ് യഥാർത്ഥ ദീനബന്ധു എന്ന് അറിയണമെങ്കിൽ ആശുപത്രിയിലെ ഈ മലാഖമാരെ കാണണം. ആശുപത്രിയിൽ പ്രവേശിക്കപെട്ട ഒരു രോഗിയുടെയും കൂടെ നിൽക്കുന്നവരുടെയും പ്രത്യേക മാനസികാവസ്ഥയാണ്.ശാരീരികവും,മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾക്കിടയിൽ ഉഴലുന്ന രോഗികൾക്ക് മുന്നിൽ ആശ്വാസത്തിൻ്റെ തിരിനാളവുമായി ഒരു ചെറുപുഞ്ചിരിയോടെ തൂവെള്ള വസ്ത്രം ധരിച്ച് അവർ എത്തുന്നു.

ചേട്ടാ, അപ്പച്ചാ, അമ്മേ, മോളേ എന്നൊക്കെയുള്ള അവരുടെ സംബോധനയും കരുതലും അധികം താമസിയാതെ തന്നെ അവർ രോഗികളുടെ അസ്വസ്ഥ ഭരിതമായ അന്തരാളങ്ങളിൽ കരുണയുടെ നിറ ദീപമായി ഇടം പിടിക്കുന്നു .

ആശുപത്രികളിലെ ഡോക്ടർമാർക്ക് രോഗികളുമായി ഇടപെടുന്നതിന് പരിമിതികളുണ്ട് എന്നാൽ നേഴ്സുമാരാണ് മുഴുവൻ സമയവും അവരുമായി ഇടപെടുന്നതും അവരോട് കൂടുതൽ അടുക്കുന്നതും.


കേരളത്തിലെന്നല്ല ലോകത്തിൻ്റെ ഓരോ കോണിലും വ്യാപിച്ചിരിക്കുകയാണ് നേഴ്സിംഗ് ജോലി ചെയ്യുന്ന മലയാളികൾ.മലയാളി നേഴ്സുമാരുടെ സാന്ത്വന സ്പർശമേൽക്കാത്ത ആശുപത്രികൾ ലോകഭൂപടത്തിൽ ചുരുങ്ങും.കോവിഡ് മഹാമാരി ലോകവ്യാപകമായിരിക്കുന്ന ഈ വേളയിൽ ഈ കണക്കുകൾ നമ്മേ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.കേരളം ഫലപ്രദമായി കോവിഡിനെ നേരിടുന്നു എന്നുള്ളകാര്യം ഈ കണക്കുകളെ ഏറെ വിസ്മയിപ്പിക്കുന്നു.

കോവിഡ് പോരാട്ടം നിർണ്ണായക ഘട്ടത്തിലെത്തിയിരിക്കുന്ന ഈ അവസരത്തിൽ നേഴ്സുമാരെ ഈ  എങ്ങിനെ ഓർക്കാതിരിക്കും ?

കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണമായും മാറി നിന്ന് മുലയൂട്ടുന്ന മക്കളെ പോലും കാണാനാകാതെ ദിവസങ്ങളോളം അപകടകരമായ സാഹചര്യങ്ങളിൽആശംസകൾ, അഭിവാദ്യങ്ങൾ.
ജോലി ചെയ്യുന്ന നഴ്സുമാർക്ക്

യുദ്ധകാലത്ത് അതിർത്തി കാക്കുന്ന പട്ടാളക്കാർക്കു സമാനമായ പ്രവർത്തനമാണ് അവർ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നിശ്ശബ്ദം അവർ കർമ്മനിരതരാണ്.

ഈ മഹാമാരിയെ തുരത്തുന്നതിൽ നിങ്ങൾക്കൊപ്പം ഞങ്ങളെല്ലാവരുമുണ്ട്.നിങ്ങളുടെ പരിചരണം ലോകത്തെ ആരോഗ്യ പൂർണ്ണമാക്കട്ടെ ...... 

No comments:

Post a Comment