Thursday, May 7, 2020

ORDER NO DCKSGD-1331/2020/K1 DATED 07-05-2020 OF DC KASARAGOD- NOTES PREPARED BY SRI VINOD KUMAR K SENIOR SUPTD ; DDP OFFICE KASARAGOD)

1.  ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവരുടെ വിവരം ഡെ. കളക്ടർ ( ഇലക്ഷൻ ) / National Informatics Officer എന്നിവർ അറിയിക്കുന്ന മുറക്ക് തുടർ നിരീക്ഷണത്തിനായി ഗ്രാ. പ തല മോണിറ്ററിംഗ് കമ്മിറ്റിക്കും അതത് വാർഡ് തല മോണിറ്ററിംഗ് / ജാഗ്രതാ കമ്മിറ്റികൾക്കും ഉടൻ കൈമാറേണ്ടതാണ്(ഖ. 1).

2. കേരളത്തിലേക്ക് വരുന്നവരുടെ വീട്ടിൽ ക്വാറൻ്റയിൻ സൗകര്യം ലഭ്യമാണോ അല്ലയോ എന്ന വിവരം അതത് സമയം തന്നെ കൃത്യമായി പരിശോധിച്ച് കോവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്.  തദ്ദേശ സ്ഥാപന വാർഡ് തല സമിതിയുടെ അഭിപ്രായം ഉടൻ തേടി എത്രയും പെട്ടെന്ന് വിവരം രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിലും നിരന്തര ശ്രദ്ധ വേണ്ടതാണ് ( ഖ.3).

3. മേൽ പ്രകാരം ക്വാറൻ്റയിനിൽ പ്രവേശിക്കുന്നവരെ ( വീട്, ലോഡ്ജ്, സർക്കാർ കേന്ദ്രം എന്നിവയിൽ എവിടെയായാലും ) അതതു വാർഡ് തല ജാഗ്രതാ സമിതി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

4. അവരവരുടെ ചെലവിൽ ലോഡ്ജ് മുറികളിൽ  ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കേണ്ടതാണ് (ഖ. 6).

5.  സർക്കാർ ക്വാറൻ്റയിനിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണം എത്തിച്ചു നൽകേണ്ടതാണ്.  ഇവർക്ക് ഭക്ഷണം നൽകുന്നതിന് ആളൊന്നിന് 60 രൂപ (കുട്ടികൾക്ക് 45 രൂപ) SDRF ൽ നിന്നും ലഭിക്കുന്നതാണ് (ഖ. 6).(ക്യാമ്പ് ചുമതലക്കാരുമായി ആശയവിനിമയം നടത്തണം)

6. ജില്ലാ ഭരണകൂടം ഒരുക്കുന്ന ക്വാറൻ്റയിൻ കേന്ദ്രങ്ങളിലെ ബാത്ത് റൂം ,ടോയ്ലറ്റ് എന്നിവ വൃത്തിയാക്കുന്നതിന് അവരവരുടെ പരിധിയിൽ വരുന്ന ഒരു കേന്ദ്രത്തിന് ഒരെണ്ണം വച്ച് പവർ പമ്പ് വാങ്ങി നൽകേണ്ടതാണ്.

7. അവരവരുടെ പരിധിയിലെ ക്വാറൻ്റയിൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവരെ സഹായിക്കാനായി സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്ത 20 വളണ്ടിയർമാരെ തെരെഞ്ഞെടുത്ത് നിയോഗിക്കേണ്ടതാണ്. DMO നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ നിയോഗിക്കാവൂ. അവരവരുടെ പരിധിയിൽ ജില്ലാ ഭരണകൂടം ക്യാറൻ്റയിൻ കേന്ദ്രം തുടങ്ങുന്ന മുറക്ക് മാത്രം സന്നദ്ധത്തിൽ ആവശ്യമായ എണ്ണം - പഞ്ചായത്ത് തലത്തിൽ പരമാവധി 20 ൽ കവിയരുത് -  വളണ്ടിയർമാരെ covid19jagratha website ൽ engage ചെയ്ത് നിയോഗിക്കാവുന്നതാണ്.

No comments:

Post a Comment