Saturday, May 9, 2020

ജോലിയും സംതൃപ്തിയും


അബ്ദുൽ ഹഫീൽ എസ്
ചില സന്ദർഭങ്ങളിലാണ് നമ്മുടെ ജോലിയിൽ അഭിമാനം കൊള്ളുന്നത് . സർക്കാർ ജോലി പൊതുജനങ്ങൾക്ക്  സേവനം നൽകലാണ്.

അത് നമ്മളിൽ നിന്ന് ഒരാൾക്കു കിട്ടി എന്ന് നമുക്ക് മനസ്സിലാക്കാൻ നമ്മുടെ മുന്നിൽ സേവനത്തിന് എത്തിയവരുടെ മുഖം നോക്കിയാൽ മതി.  ഏതായാലും ആ സുന്ദര നിമിഷം ഉണ്ടായ സന്ദർഭത്തിലേക്ക് കടക്കാം.

ഇന്നലെ ആണ് മധ്യപ്രദേശിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടുന്ന അറിയിപ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിൽ നിന്നും  ലഭിച്ചത്.നമ്മളെ പോലെ തന്നെ സദാ ജാഗരൂപരായവർ . തുടർന്ന് പഞ്ചായത്തിലെ മധ്യപ്രദേശിലേക്ക് പോകുന്നതിനു പേര് നൽകിയ അതിഥി തൊഴിലാളികളെ ബന്ധപ്പെടാൻ സെക്രട്ടറി നിർദ്ദേശിച്ചു .

ഹിന്ദി ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ പഞ്ചായത്ത് ഡ്രൈവറെ ആണ് ആശ്രയിക്കാറ് . എന്നാൽ ഇന്നലെ അദ്ദേഹത്തെ ഒഴിഞ്ഞ് കിട്ടാത്തതിനാൽ ദൌത്യം സ്വയം ഏറ്റെടുക്കേണ്ടി വന്നു. അത്  മുതൽ അവരെ  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക്   അയക്കുന്നത് വരെ ഉത്തരവാദിത്വത്തോടെ ജോലി നിർവഹിച്ചു.

അവർക്കുള്ള സൗകര്യം ഒരുക്കൽ , മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ , നല്ലവരായ സഹപ്രവർത്തകരുടെ സഹകരണത്തോടെ ഉച്ച ഭക്ഷണം നൽകൽ  എല്ലാം ഭംഗിയായി നിർവഹിക്കാൻ സാധിച്ചു .


അവസാനം ബസ്സ് എത്തി. വില്ലേജ് ഓഫീസർ എത്തിയപ്പോൾ ലിസ്റ്റും തുകയും കൈമാറി.സ്വന്തം  കുടുംബാംഗങ്ങളെ യാത്ര അയക്കുമ്പോലെ അവർക്ക് തോന്നിയത് കൊണ്ടാവാം വിടാം നേരത്ത് അവർ കൃതജ്ഞതയോടെ കൈ വീശി കാണിച്ചു പുഞ്ചിരിച്ചു.സംഘത്തിൻ്റെ കൂടെ ഉണ്ടായിരുന്ന ചെറിയ രണ്ട് മക്കളുടെ നിഷ്കളങ്കമായ  പുഞ്ചിരിയും.

ആ സന്തോഷത്തേക്കാളൊക്കെ  പിന്നെന്ത് ഈ ജീവിതത്തിൽ നേടാൻ ?



അബ്ദുൽ ഹഫീൽ എസ്
ടെക്നിക്കൽ അസിസ്റ്റന്റ്
പിലിക്കോട് ഗ്രാമപഞ്ചായത്ത്

No comments:

Post a Comment