Sunday, May 17, 2020

രാജ്യവ്യാപകമായി ലോക ഡൗൺ 31/05/2020 വരെ നീട്ടി.



18/05/2020 മുതൽ പ്രാബല്യം.

താഴെപ്പറയുന്നപ്രവർത്തനങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

വിമാനയാത്ര ( സുരക്ഷ,ചികിത്സ ആവശ്യത്തിന് എയർ ആംബുലൻസുകൾ ഉപയോഗിക്കാം)

മെട്രോ റെയിൽ സർവീസ്.

കോളേജ്, വിഭ്യാസ സ്ഥാപനങ്ങൾ, പരിശീലന,കോച്ചിങ് സ്ഥാപനങ്ങൾ ( വിദൂര വിദ്യാഭ്യാസ സംവിധാനം അനുവദനീയവും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.)

ഹോട്ടലുകൾ, റസ്റ്റാറൻ്റുകൾ, എന്നാൽ ബസ് സ്റ്റാൻ്റ്,റെയിൽവേ സ്റ്റേഷൻ എയർപോർട്ട് ക്യാൻറീനുകൾ,ഹോം ഡെലിവറി സ്ഥാപനങ്ങൾ നടത്താം.

സിനിമ ഹാളുകൾ ഷോപ്പിംഗ്മാൾ,ജിംനേഷ്യം ബാറുകൾ എന്നാൽ സ്പോർട്സ് കോംപ്ലക്സ്, സ്റ്റേഡിയം കാണികളില്ലാതെ തുറക്കാനനുവദിക്കും.

എല്ലാ സാമൂഹ്യ,രാഷ്ട്രീയ,സ്പോർട്സ്  വിനോദം അക്കാദമിക്ക് കൾച്ചറൽ മതപരമായ അവശ്യങ്ങൾക്ക് കൂട്ടം കൂടുന്നത്.

ആരാധനാലയങ്ങളിലെ  പൊതുജനങ്ങൾക്കുള്ള പ്രവേശനം.

മതപരമായ എല്ലാ ചടങ്ങുകളും

കണ്ടെയിൻമെൻറ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾ അനുവദനീയമാണ്.

സംസ്ഥാനങ്ങളുടെ പരസ്പരസമ്മതത്തോടെ കൂടി അന്തർസംസ്ഥാന
ബസ് സർവീസ്

റെഡ് ഗ്രീൻ ഓറഞ്ച് സോണുകളായി
ഓരോ സ്ഥലത്തെയും വേർതിരിക്കുന്നതിന് സംസ്ഥാനത്തിന് അധികാരം.

റെഡ് ഓറഞ്ച് സോണുകളെ കൺടെയിൻമെൻ്റ് ബഫർസോൺ എന്നിങ്ങനെ വേർതിരിക്കാൻ ജില്ലാ അധികൃതർക്ക് അധികാരം.

മറ്റ് വ്യവസ്ഥകൾ

കണ്ടെയിൻമെൻ്റ്  സോണുകളിൽ അവശ്യ സർവ്വീസ് മാത്രം.
അകത്തേക്കും പുറത്തേക്കും സഞ്ചാരം അനുവദിക്കുന്നതല്ല.

കൺടെയിൻമെൻറ് സോണുകളിൽ
പരിശോധനയും വീടുവീടാന്തരം ഉള്ള നിരീക്ഷണവും
ചികിത്സയും തീവ്രഗതിയിൽ

രാത്രികാലങ്ങളിൽ
വൈകുന്നേരം 7 മണി മുതൽ രാവിലെ 7 മണി വരെ  സഞ്ചാര നിയന്ത്രണം.

65 വയസ്സിന് മുകളിലുള്ള വരും ഗർഭിണികളും പത്തു വയസ്സിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങുന്നതിന് നിയന്ത്രണം.

ആരോഗ്യ സേതു ആപ്പ് എല്ലാ ഓഫീസ് ജീവനക്കാരും ഉപയോഗിക്കണം.

മെഡിക്കൽ പ്രൊഫഷണൽ,നേഴ്സുമാർ പാരാമെഡിക്കൽ സ്റ്റാഫ്,  ശുചിത്വ തൊഴിലാളികൾ ആംബുലൻസുകൾ എന്നിവയുടെ അന്തർസംസ്ഥാന നീക്കങ്ങൾ തടയാൻ പാടുള്ളതല്ല.

ഒഴിഞ്ഞ ട്രക്കുകളുടെയും,ചരക്കുകളുടെയും അന്തർസംസ്ഥാന യാത്ര അനുവദനീയമാണ്.

പൊതുഇടങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക്ക് നിർബന്ധം.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും തുപ്പുന്നത് ശിക്ഷാർഹം.

പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും സാമൂഹിക അകലം പാലിക്കണം.

വിവാഹ വേളകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 50 അതിഥികളെ മാത്രമേ ക്ഷണിക്കാൻ പാടുള്ളൂ.

ശവ സംസ്കാര ചടങ്ങുകളിൽ സാമൂഹിക അകലം പാലിക്കുച്ച് 20 പേരിൽ കൂടുതൽ പാടില്ല.

പൊതുഇടങ്ങളിൽ മദ്യം പാൻ പുകയില എന്നിവ സേവിക്കുന്നത് അനുവദിക്കുന്നതല്ല

ഷോപ്പുകളിൽ
വ്യക്തികൾ തമ്മിൽ ആറടി അകലം ഉണ്ടായിരിക്കുണം കൂടാതെ ഓരോ ഷോപ്പിലും 5 പേരിൽ കവിയരുത്.

കഴിവതും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണം.

പൊതു ഇടങ്ങളിൽ തെർമൽ സ്കാനിങ്ങും ഹാൻഡ് വാഷ് സാനിറ്ററി ഉപയോഗം ഏർപ്പെടുത്തണം.

ഓരോ ഷിഫ്റ്റുകൾ കഴിയുമ്പോഴും ഇടവേളകളിലും
മനുഷ്യരുമായി സമ്പർക്കത്തിൽ വരുന്ന ഇടങ്ങൾ അണുവിമുക്തമാക്കണം.

No comments:

Post a Comment