Monday, May 4, 2020

കോവിഡ് 19 പരിമിതികളും ബദലുകളും

ജിതേഷ്
കോവിഡ് 19 രോഗവ്യാപനത്തെതുടർന്ന് രാജ്യത്തുടനീളം നടപ്പിൽ വരുത്തിയ ' അടച്ചുപൂട്ടൽ '  സാഹചര്യം വിശദമായ ആത്മ പരിശോധനക്കും ബദൽ അന്വേഷണത്തിനും ഉള്ള വലിയ സാധ്യതകളാണ് തുറന്നു തന്നിട്ടുള്ളത്.ഈ സാധ്യതകളുടെ ഉപയോഗക്ഷമത പരീക്ഷിക്കപ്പെടുന്ന ഒരു പുതിയ ലോകക്രമം സ്വാഭാവികമായി രൂപപ്പെട്ടു വരുന്നതിൻ്റെ  സാധ്യതകളാണ് ലോകമെങ്ങും  നിന്നുമുള്ള വർത്തമാനങ്ങൾ പൊതുവിൽ പങ്കുവെക്കുന്നത്.

ഇത്തരം ബദൽ അന്വേഷണങ്ങൾ വിരൽ ചൂണ്ടുന്നത് പ്രാദേശിക തലത്തിലെ സാമൂഹിക കൂട്ടായ്മകളിലൂടെ രൂപപ്പെടുത്തി വിജയിപ്പിക്കാനാവുന്ന സാമ്പത്തിക ക്രമത്തിലേക്കാണ്. ഗ്രാമങ്ങളെ പൂർണ്ണമായും സ്വയം പര്യാപ്തതയിലേക്ക് വളർത്തിയെടുക്കേണ്ടതിൻ്റെ അനിവാര്യതയിലേക്കാണ് കോവിഡ്  19 എന്ന മഹാവ്യാധി ലോകത്തെ എത്തിച്ചത് എന്നു പറയുന്നത് അതിശയോക്തിക്ക് ഇടയില്ലാത്ത വാസ്തവം മാത്രമാണ്.

അജാനൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനിടവന്നതാണ് ഇത്തരം പ്രാദേശിക സാമ്പത്തിക കൂട്ടായ്മകൾക്ക് ഗ്രാസ്സ് റൂട്ട് ലെവലിൽ നിർവഹിക്കാൻ കഴിയുന്ന ബദൽ സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ സഹായകമായത്.

പൂർണ്ണമായ അടച്ചുപൂട്ടൽ സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുള്ള സാമൂഹ്യ സാമ്പത്തിക ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പാകം ചെയ്ത ഭക്ഷണം എത്തിച്ചു നൽകുന്നതിലേക്കായും പ്രാദേശിക സർക്കാർ തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയായിരുന്നു സാമൂഹിക അടുക്കള എന്നത്.സർക്കാർ പ്രഖ്യാപനം വന്നതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ അജാനൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചു.

കേവലമായ അർത്ഥത്തിൽ സാമൂഹിക അടുക്കളയുടെ  പ്രവർത്തനം ആരംഭിച്ചുവെങ്കിലും അതിൻ്റെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച അനിശ്ചതത്ത്വം സാമൂഹിക അടുക്കളയുടെ മേൽനോട്ടം വഹിക്കുന്ന അംഗങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു. ഈ സന്ദർഭത്തിലാണ് അജാനൂർ  പഞ്ചായത്തിലെ C D S നു കീഴിൽ വരുന്ന കുടുംബശ്രീ അംഗങ്ങളിലേക്ക് സാമൂഹിക അടുക്കളയുടെ പ്രവർത്തനം സംബന്ധിച്ച ആശയം പങ്കുവെക്കപ്പെടുന്നത്.

അഭൂതപൂർവ്വമായ പ്രതികരണമായിരുന്നു കുടുംബശ്രീ പ്രാദേശിക കൂട്ടായ്മകളിൽ നിന്ന് സമൂഹ അടുക്കളയുടെ പ്രവർത്തനത്തിൽ ലഭിച്ചത് പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും കുടുംബശ്രീ കൂട്ടായ്മകളിൽ നിന്നും  ലഭിച്ച  സഹായങ്ങളും പിന്തുണയും സമാനതകളില്ലാത്ത വിധം പ്രയോജനപ്രദവും പ്രചോദിത പ്രദവും ആയിരുന്നു. 
                               
പക്ഷെ ഇത്തരം പ്രാദേശിക കൂട്ടായ്മകളുടെ  പരിമിതികൾ കൂടി അനാവൃതമാക്കുന്നതായിരുന്നു ഒരു മാസത്തിനപ്പുറം നീണ്ടു നിന്ന സാമൂഹിക അടുക്കളയുടെ പ്രവർത്തന ചരിത്രം. വലിയ രീതിയിലുള്ള വിഭവ സമാഹരണം അനിവാര്യമാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ എങ്ങനെ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകളെ കൂടുതൽ ശാക്തീകരിച്ച് പ്രയോജനപ്രദവും സാമ്പത്തിക സ്വാശ്രയ
ത്ത്വവും നേടുന്നതിന് അനുയോജ്യമായ വിധത്തിൽ മാറ്റിയെടുക്കാൻ സാധിക്കും എന്ന ചിന്തയ്ക്കാണ് തുടക്കത്തിൽ സൂചിപ്പിച്ച ബദൽ അന്വേഷണങ്ങൾ കൊറോണാനന്തര കാലം കൂടുതൽ ഊന്നൽ നൽകേണ്ടത്.

നമ്മുടെ ഗ്രാമങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ വിഭവശേഷി, അവരുടെ തന്നെ ജീവിതാനുഭവങ്ങളിൽ നിന്ന് ആർജിച്ചെടുത്ത അറിവ് എന്നിവ ഫലപ്രദമായി ഉപയോഗിച്ച് സാമൂഹിക, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാൻ സാധിക്കുന്ന ഒരു ബദൽ സമൂഹം തീർച്ചയായും സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്നതാണ്  കോവിഡ് 19 എന്ന മഹാവ്യാധി  നമ്മളെ ഓരോരുത്തരെയും പഠിപ്പിച്ച സാമൂഹ്യപാഠം.

ജിതേഷ്
ക്ളാർക്ക്
അജാനൂർ ഗ്രാമപഞ്ചായത്ത്

7 comments:

  1. യൂണിവേഴ്സിറ്റി കോളേജിലെ പഴയ sfi ക്കാരൻ പുനർജനിക്കുന്നു

    ReplyDelete
    Replies
    1. After all what I wrote lacks data and supplimenting ideas about the effective alternatives to be adopted at the grass roots level to bypass the existing limitations. I am well aware of it. But any way thanks for reading

      Delete
  2. ജിതേഷേ നന്നായിട്ടുണ്ട്

    ReplyDelete
  3. കൊള്ളാം, നന്നായിട്ടുണ്ട്

    ReplyDelete