Sunday, May 31, 2020

സേവന നിവൃത്തരാകുന്നവക്ക് ആശംസകൾ

JOSEPH C A
ASSISTANT SECRETARY
ലോകം പുതിയൊരു ജീവിത ക്രമത്തിലേക്ക് എടുത്തെറിയപ്പെട്ട ആധുനിക സാഹചര്യത്തിൽ അതിജീവനവും സഹജീവനവുമാണ് ഏറ്റവും സുപ്രധാന വിഷയങ്ങൾ.കോവിഡ് 19 എന്ന വൈറസ് വിതച്ച മഹാമാരി ലോക ചലനം തന്നെ നിയന്ത്രിക്കുകയാണിന്ന്.പോരാട്ടത്തി ലാണിന്ന്മനുഷ്യ ജനത.പ്രതിരോധത്തിലും അതിജീവന യത്നത്തിലും ലോകത്തിനു മാതൃക തീർക്കുകയാണ് നമ്മുടെ കൊച്ചു കേരളം.കേരളത്തിനൊരു പുതു രീതി ശാസ്ത്രം തീർത്തിരിക്കുകയാണ് ഈ കാസർകോട് ജില്ല.പോരാട്ടത്തിന്റെ ആ പുതു മാതൃകയുടെ പോരാളികളാണു നമ്മൾ പഞ്ചായത്തുകാർ. രാപ്പകൽ വിശ്രമമില്ലാതെ പ്രതിഷേധങ്ങളില്ലാതെ സ്വജീവനേക്കാൾ സമൂഹത്തിന്റെ സുരക്ഷയും  കരുതലുമാണ് ഈ കാലഘട്ടം ഏൽപ്പിച്ച ദൗത്യമെന്ന് മനസ്സിൽ ആവർത്തിച്ച് .....മുന്നോട്ടു നീങ്ങുന്ന കാവലാളുകൾ.....
VATSALA P
FTS
അഭിമാനമാണ് നിങ്ങളെല്ലാവരും.....വകുപ്പിനും പൊതു സമൂഹത്തിനും സർക്കാരിനും ...ഈ പോരാളികളിൽ മൂന്നു പേർ ഇന്നു സേവനത്തിൽ നിന്നു വിരമിക്കുന്നു....വലിയ യാത്രയയപ്പ് യോഗങ്ങൾ ഈ കോവിഡ് കാലത്ത് സാധിക്കില്ല എന്നതിൽ പ്രയാസമുണ്ട്.പക്ഷെ ലോകം ആവശ്യപ്പെട്ട ഏറ്റവും സുപ്രധാനമായ ദൗത്യം നിറവേറ്റിയുള്ള ഈ വിരമിക്കൽ വീരോചിതമാണ്. അഭിമാനിക്കണമതിൽ .......നിങ്ങളുടെ വിലപ്പെട്ട സേവനം വകുപ്പിനു എന്നും മുതൽക്കൂട്ടായുണ്ടാകും ഇനിയും വിശ്രമമില്ലാതെ സമൂഹത്തിനു വേണ്ടി സേവന സന്നദ്ധരാകണമെന്നഭ്യർത്ഥിക്കുന്നു സന്തോഷവും സമാധാനവും നന്മയും നിറഞ്ഞ ഒരു റിട്ടയർമെന്റ് ജീവിതംആശംസിക്കുകയാണ്..

P MADHU SOODHANAN CLERK

എല്ലാവിധ സ്നേഹാശംസകളും അർപ്പിക്കുന്നു.

കെ.കെ.റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

1 comment:

  1. സർവിസ് ജീവിതത്തിൽ നിന്നും വിരമിച്ച പ്രിയ സഹപ്രവർത്തകർക്ക് സക്രിയമായ ആരോഗ്യ സമ്പുഷ്ടമായ retirement ജീവിതം ആശംസികുന്നു
    കള്ളാർ ഗ്രാമ പഞ്ചായത്ത് ഇൽ നിന്നും വിരമിച്ച നവ മാധ്യമങ്ങളിൽ സജീവസാനിധ്യമായ പ്രിയ സഹോദരൻ മധുവിനും എല്ലാ മംഗള ആശംസകൾ

    ReplyDelete