Monday, May 4, 2020

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

1. ലോക ഡൗൺ മെയ് 17 വരെ

2. ഓറഞ്ച് സോണുകളിലെ
ഹോട്ട്സ്പോട്ട് കളിൽ നിലവിലെ ലോക ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്

3. ഗ്രീൻ ഓറഞ്ച് സോണുകളിൽ നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ തുടർന്നും പ്രവർത്തിപ്പിക്കാവുന്നതാണ് .

4. ഞായറാഴ്ച ദിവസങ്ങളിൽ
പൂർണമായ ലോക് ഡൗൺ ആയിരിക്കും.

5. പ്രായമായവർ കിഡ്നി ഹൃദ്രോഗം കാൻസർ തുടങ്ങിയ രോഗങ്ങൾ സാധിച്ചവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

6. വീട്ടുകാരെ ബോധവൽക്കരിക്കാൻ അതിന് എല്ലാ വീട്ടിലും വീഡിയോ സന്ദേശങ്ങൾ എത്തിക്കണം ആരോഗ്യ പ്രവർത്തകരുടെ ഗൃഹ സന്ദർശനവും ഉറപ്പാക്കണം

7. പ്രാദേശിക മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച്
അവയ്ക്ക് ചുമതലകൾ നിശ്ചയിക്കണം .

8. മോണിറ്ററിംഗ് സമിതിരൂപീകരിക്കണം. ഘടന - റസിഡൻസ് അസോസിയേഷൻ പ്രതിനിധി അല്ലെങ്കിൽ നാട്ടുകാരുടെ രണ്ട് പ്രതിനിധികൾ,പഞ്ചായത്ത് അംഗം,പോലീസ് എസ് ഐ വില്ലേജ് ഓഫീസർ
സന്നദ്ധപ്രവർത്തകരുടെ പ്രതിനിധി,അംഗൻവാടി ടീച്ചർ,കുടുംബശ്രീയുടെ ഒരു പ്രതിനിധി,പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി വാർഡിലെ ആശാവർക്കർ,തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ

9. മോണിറ്ററിങ് സമിതി പ്രായമായവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ എടുക്കണം

10. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ വിശദാംശങ്ങൾ ആസൂത്രണം ചെയ്യണം .

11. ടെലി മെഡിസിൻ  സംവിധാനത്തിൽ ഉൾപ്പെടുത്താവുന്ന ഡോക്ടർമാരെ കുറിച്ചുള്ള പൂർണ്ണവിവരം വീടുകളിൽ എത്തിക്കണം,ഡോക്ടർക്ക് രോഗിയെ കാണേണ്ട സാഹചര്യത്തിൽ വീട്ടിലേക്ക് പോകാൻ പി എച്ച് സി കൾ വാഹന സൗകര്യം ഒരുക്കണം.

12. ഓരോ പഞ്ചായത്തിലും ഒരു മൊബൈൽ ക്ലിനിക്ക് സംവിധാനം ഒരുക്കേണ്ടത് ആണ് .ഇതിൽ ഒരു ഡോക്ടർ,സ്റ്റാഫ് നേഴ്സ് , ഒരു പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഉണ്ടാകും.

13.മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച്-വിമാനത്താവളത്തിൽ നടക്കുന്ന സ്ക്രീനിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കാണുന്നവരെ അവരുടെ വീടുകളിൽ പോകാൻ അനുവദിക്കുന്നതാണ് പോകുന്ന വഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനും പാടില്ല

14. വീടുകളിൽ 14 ദിവസം ക്വാറൻ്റയിനിൽ കഴിയേണ്ടതാണ്.

15. പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-മടങ്ങി വരുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ ആവശ്യമായ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം.പ്രത്യേക മുറിയിൽ ബാത്റൂമും ടോയ്‌ലറ്റും ഉണ്ടായിരിക്കണം

16.സൗകര്യമില്ലാത്ത വീടാണെങ്കിൽ പഞ്ചായത്ത് ഒരുക്കുന്ന quarantine കെട്ടിടത്തിലേക്ക് അവരെ മാറ്റേണ്ടതാണ്.

17. വീട്ടിൽ പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുള്ള ആളുണ്ടെങ്കിൽ
അത്തരം വീട്ടിൽ താമസിക്കാൻ അനുവദിക്കരുത്

18. ഹോട്ടലിൽ പ്രത്യേക മുറിയിൽ താമസിക്കണമെന്ന് ഉണ്ടെങ്കിൽ അവരവരുടെ ചെലവിൽ അതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.

19. ഇത്തരക്കാരെ താമസിപ്പിക്കാൻ രോഗലക്ഷണം ഉള്ളവരെ പാർപ്പിക്കുന്ന  കെട്ടിടം അല്ലാതെ മറ്റൊരു കെട്ടിടം കണ്ടെത്തേണ്ടതാണ്

20.ഇവരെ ബന്ധപ്പെടുന്നത് മോണിറ്ററിംഗ് സംവിധാനം വഴിയായിരിക്കണം ടെലിമെഡിസിൻ മൊബൈൽ ക്ലിനിക് എന്നിവ ഇവർക്കും ബാധകമാകും വേണ്ടതാണ്

21. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കേരളീയർ സർക്കാർ ഒരുക്കിയിട്ടുള്ള ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ് .

22. ആരോഗ്യ പ്രശ്നം ഇല്ലാത്തവർക്ക് വിദേശത്തുനിന്ന് വന്ന പ്രവാസികളെ പോലെ തന്നെ നേരെ വീട്ടിലേക്ക് പോകാം 14 ദിവസം വീട്ടിൽ ക്വാൻ്റനിൽ കഴിയണം.

23. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.
കമ്മിറ്റിയിൽ പ്രതിപക്ഷനേതാവ്ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ,എംഎൽഎ,സ്റ്റേഷൻ ഹൗസ് ഓഫീസർ,വില്ലേജ് ഓഫീസർ, സെക്രട്ടറി,പി എച്ച് സി മേധാവി,സഹകരണ ബാങ്ക്പ്രസിഡണ്ട്,സാമൂഹ്യ സന്നദ്ധ സേനയുടെ ഒരു പ്രതിനിധി,കുടുംബശ്രീ പ്രതിനിധി, ആശാവർക്കർമാരുടെ പ്രതിനിധി,പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി എന്നിവർ ഉണ്ടായിരിക്കുന്നതാണ്.

24.കോവിഡ് ജാഗ്രതാ പോർട്ടലിൽ കേരളത്തിലേയ്ക്ക് വരുന്നതിന് രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ലഭ്യമാണ്.ഇത് പ്രിൻറ് എടുത്ത് പരിശോധിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

25 ബ്രേക്ക് ദ ചെയിൻ വ്യവസ്ഥകൾക്ക് വിധേയമായി ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കേണ്ടതാണ്.

No comments:

Post a Comment