- കേരളത്തിലേക്ക് മടങ്ങുന്നവർക്ക് പണംകൊടുത്ത് ക്വാറൻ്റ യിനിൽ കഴിയാം.
- ടൂറിസം വകുപ്പ് ഓരോ ജില്ലയിലും 10 ഹോട്ടലുകൾ വീതം
- ഇതിനായി തയ്യാറാക്കി വയ്ക്കും.
- ഈ ഹോട്ടലുകളിൽ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.
- ഹോട്ടലുകളുടെ പട്ടിക നോർക്ക സൈറ്റിൽ പ്രസിദ്ധീകരിക്കും.
- സംസ്ഥാനത്തെ തിരിച്ചെത്തുന്നവരെ വിജ്ഞാപനം ചെയ്യപ്പെട്ട കോവിഡ് സെൻററിൽ എത്തിച്ചേരേണ്ടതും പരിശോധനകൾക്ക് ശേഷം സ്വന്തം ചിലവിൽ അവർ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോകാവുന്നതാണ്
- ഇതിനകം ക്വാറന്റയിനിൽ ഉള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
- (ജി.ഒ ( ആർ ടി ) നമ്പർ 1492/2020 ജി എ ഡി തീയതി 12/05/2020)
പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങൾ സിവിൽ സ്റ്റേഷനുകൾ കളക്ടറേറ്റു കൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും ജീവനക്കാർക്ക് ഓഫീസിൽ എത്തുന്നതിനും തിരിച്ചു പോകുന്നതിനു ജീവനക്കാരുടെ എണ്ണം നിശ്ചയിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ശാരീരിക അകലം പാലിക്കണമെന്ന് വ്യവസ്ഥയിൽ ലോക്ഡൗൺ കാലഘട്ടത്തിലേക്ക് മാത്രമായി സർവീസുകൾ ആരംഭിക്കുവാൻ കെഎസ്ആർടിസിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു -ജി.ഒ (ആർ ടി ) നമ്പർ 140 /2020 ടി ആർ എ എൻ എസ് തീയതി 12/05/ 2020
ഉത്തർപ്രദേശിലേയ്ക്ക് അതിഥി തൊഴിലാളികളെ കൊണ്ടു പോകുന്നതിനായി ട്രെയിൻ 15/05/2020 ന് 5 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടും.ഓരോ പഞ്ചായത്തിൽ നിന്നും ഉൾപെടുത്താവുന്ന പരമാവധി എണ്ണം അതാതു പഞ്ചായത്തുകളെ അറിയിച്ചിട്ടുണ്ട്.ഇതിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപെടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സർവീസ് പെൻഷനർ മാരുടെ ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
2020 മെയ് മാസത്തെ ഗ്രോസ് പെൻഷൻ അടിസ്ഥാനമാക്കിയാണ് ഒരു മാസത്തെ പെൻഷൻ തുക കണക്കാക്കേണ്ടത്
പെൻഷൻ തുകയിൽ നിന്നും കുറവ് ചെയ്യണമെന്ന് എഴുതിക്കൊടുക്കുന്ന തുക പരമാവധി അഞ്ച് തവണകളായി കുറവ് ചെയ്യുകയാണ് വേണ്ടത്
ഗഡുക്കൾ 2020 മെയ് മാസത്തെ പെൻഷൻ തുകയിൽനിന്ന് മുതൽ കുറവ് വരുത്താവുന്നതാണ്
ഉത്തരവ് നോടൊപ്പം സമ്മത പത്രത്തിൻറെ മാതൃക ഉൾപ്പെടുത്തിയിട്ടുണ്ട്
സർക്കാർ ഉത്തരവ് (ആർ ടി ) നമ്പർ 2980 /2020 ധന തീയതി O8/05/2020
സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ ലഭിക്കാത്ത ഓരോ ബിപിഎൽ എ എ വൈ കുടുംബത്തിനും സാമ്പത്തികസഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു
സാമ്പത്തിക സഹായം സ്വീകരിക്കുന്നവരുടെ അർഹത സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം (നോൺ ടെക്നിക്കൽ) ആകസ്മിക പരിശോധന നടത്തുന്നതായിരിക്കും സർക്കാർ ഉത്തരവ് നമ്പർ (സാ ധാ) നമ്പർ 2947/2020 തീയതി O5/05/ 2020
No comments:
Post a Comment