Friday, May 1, 2020

പൊതു സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേസ് ചാർജ് ചെയ്യും പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.തുണികൊണ്ടുള്ള മാസ്ക്,തോർത്ത് കർചീഫ് എന്നിവ ഉപയോഗിക്കാം.

1. മാസ്കുകൾ ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് താഴ് ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ഭാഗത്തെ കെട്ടും ചെവിക്ക് മുകളിലൂടെ രണ്ടാമത് താഴ്ഭാഗത്തെ കെട്ട് ഇടുക

2. അഴിച്ചുമാറ്റുമ്പോള്‍ ആദ്യം കീഴ്ഭാഗം കെട്ടും,പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും നീക്കം ചെയ്യുക അഴിച്ചു മാറ്റിയശേഷം നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ നശിപ്പിക്കുകയോ അണുനശീകരണം നടത്തുകയോ വേണം

3. നനവുണ്ടായാലോ മാസ്‌ക് വൃത്തിഹീനമാണെന്ന് തോന്നിയാലോ ഉടന്‍ മാറ്റണം ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേയ്ക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.

4. കോട്ടണ്‍ തുണികൊണ്ട്മാത്രമേ തുണി മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ പാടുളളൂ

5. പുറത്ത് നിന്നും വാങ്ങിക്കുന്ന തുണി മാസ്‌കുകള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക

6. ഒരാള്‍ ഉപയോഗിച്ച മാസ്‌കുകള്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.

7. മാസ്ക് ധരിക്കുന്നതിന് മുമ്പും അഴിച്ചു മാറ്റിയതിന് ശേഷവും കൈകൾ സോപ്പം വെള്ളവും ഉപയോഗിച്ച് കഴുകണം.

8. മാസ്കുകൾ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയാൻ പാടില്ല.കത്തിച്ച് കളയുകയോ ബ്ലീച്ചിംഗ് ലായനിയിലിട്ട് അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യണം.

No comments:

Post a Comment