Thursday, April 30, 2020

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ബ്ലോഗിനെയും അഭിനന്ദിച്ച് ബഹു:മുഖ്യമന്ത്രി

സന്ദേശം

കോവിഡ് 19 പ്രതിരോധത്തിൽനിന്നും അതിജീവനത്തിലേക്കുള്ള യാത്രയിലാണിന്ന് സംസ്ഥാനം.നമ്മുടെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്.സർക്കാരിനൊപ്പം ഇന്നാട്ടിലെ ജനങ്ങളും പോലീസും ആരോഗ്യ പ്രവർത്തകരും ജില്ലാ ഭരണ കൂടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതിൻ്റെ പ്രതിഫലനമാണ് ഈ മികവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതലായി രോഗം ബാധിച്ച ജില്ലയാണ് കാസർകോട്. എന്നാൽ അതിശക്തമായ പ്രതിരോധത്തിലൂടെ ഏറ്റവും മികച്ച തിരിച്ചു വരവാണ് ജില്ല നടത്തുന്നത്.കേന്ദ്രവും ഈ ശ്രമങ്ങളെ ശ്ളാഘിച്ചിരിക്കുന്നു.ഇവിടെയും ആരോഗ്യ ആഭ്യന്തര വിഭാഗത്തോടൊപ്പം അതിശക്തമായ സാന്നിദ്ധ്യം തദ്ദേശ സ്ഥാപനങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.ഒട്ടേറെ ഉത്തരവാദിത്തങ്ങൾ ജനകീയതലത്തിൽ ചിട്ടയോടെ,സ്തുത്യർഹമായി നടപ്പാക്കുന്നതിൽ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും വലിയ പങ്കു വഹിക്കുന്നു.അതിജീവനപാതയിൽ ഇവയൊക്കെ പ്രധാന കയ്യൊപ്പുകളായി ചരിത്രം വിലയിരുത്തും.

കാസർകോടിൻ്റെ നല്ല മാതൃകകൾ പങ്കു വെച്ചും മലയാളം കന്നഡ ഭാഷകളിൽ സംവദിച്ചും പഞ്ചായത്ത് തയ്യാറാക്കിയ 'ബ്ലോഗ്' നല്ല ഉദ്യമമാണ്.നവ മാധ്യമങ്ങളെക്കൂടി കോവിഡ് പ്രതിരോധത്തിനു ഉപയോഗപ്പെടുത്തി നടത്തിയ ഈ നൂതന ശ്രമത്തിനു പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.തുടർന്നും സർക്കാരിനൊപ്പവും ജനങ്ങൾക്കൊപ്പവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പ്
പിണറായി വിജയൻ

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 
കാസറഗോഡ്



COVID 19 UPDATE


NUMBER OF COVID 19 CASES  UNDER TREATMENT -  12

NUMBER OF POSITIVE RESULTS LAST DAY - 01

CONFIRMED CASES (INCLUDING THOSE RECOVERED)

CHEMNAD  39 (03)

CHENGALA 25 (04)

MADHUR    13 (00)

MOGRAL PUTHUR 14 (00)

UDUMA       13 (01)

MULIYAR    08 (01)

PALLIKKARA  06 (00)

BADIYADKA 03 (00)

KUMBLA   03 (00)

AJANUR 02 (01)

PADANNA  01 (00)

PULLUR PERIYA O1 (00)

MEENJA 01 (00)

PAIVALIKE 01 (00)


NUMBER OF PERSONS ON HOME ISOLATION - 828

NUMBER -  COMPLETED HOME ISOLATION - 15726

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 00

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 44

FOOD PACKETS SUPPLIED PREVIOUS DAY - 4924

കോവിഡ് കാലത്ത് നൂറ് മേനി കൊയ്ത് കള്ളാറും മൊഗ്രാൽ പുത്തൂരും

പ്രതിസന്ധികൾ അതിജീവിച്ച് നൂറുമേനിയുടെ ഹാട്രിക് നേടിയ കള്ളാറിൻ്റെയും മൊഗ്രാൽ പുത്തൂരിൻ്റെയും  ഭടന്മാർക്ക് അഭിനന്ദനങ്ങൾ.

കോവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധം വേറിട്ട രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്താണു കള്ളാർ.ഇറ്റലിയിൽ നിന്നു വന്ന പ്രവാസികളുടെ വിഷയവും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്ത രീതി മികച്ചതായിരുന്നു.

പ്രതിരോധത്തിൻ്റെയും  അതിജീവനത്തിൻ്റെയും പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ തന്നെ നികുതി പിരിവിൽ 100% നേട്ടവും ഇപ്പോൾ കൈവരിച്ചിരിക്കുകയാണ്.തുടർച്ചയായി മൂന്നാം  വർഷവും നേട്ടം കൈവരിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച നിങ്ങളെല്ലാവരും വാക്കുകൾക്കതീതമായ അഭിനന്ദനം അർഹിക്കുന്നു.

കോവിഡിനൊപ്പം ഡെങ്കിപ്പനിയോടു കൂടി പൊരുതിയാണ് ഗ്രാമ പഞ്ചായത്തിന്റെ നൂറു ശതമാനം നികുതിപിരിവ് എന്നത് നേട്ടത്തെ പത്തരമാറ്റ് തിളക്കമുള്ളതാക്കുന്നു.ഈ തിളക്കം ഭരണ സമിതിയുടെയും ജീവനക്കാരുടെയും ഐക്യത്തിൻ്റെയും കൂട്ടായ്മയുടെയും കൂടി പൊൻതിളക്കമാണ്.

14 വാർഡുകളിലായി 31 ലക്ഷം രൂപയാണ് കെട്ടിട നികുതി ഡിമാൻ്റായി ഉണ്ടായിരുന്നത്.മലയോര കർഷക ഗ്രാമമായ കള്ളാർ മുൻ വർഷങ്ങളിലും നൂറു ശതമാനം നേട്ടം കൈവരിച്ചതാണ്.

നൂറു ശതമാനം നികുതി പിരിച്ചതിന് ക്ലാർക്കുമാരായ മധുസൂദനൻ,ജോജിഷ്,ബേബി,സീനിയർ ക്ലാർക്ക് സിനി.കെ.എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.നേട്ടങ്ങൾക്കെല്ലാം വിജയകരമായി നേതൃത്വം നൽകുന്ന സെക്രട്ടറി ശ്രീ.ജോസഫ്.എം.ചാക്കോയുടെ നേതൃ പാടവം പ്രശംസനീയമാണ്.പഞ്ചായത്ത് പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് ,അംഗങ്ങൾ ഇവരുടെ പിന്തുണയും  നിസ്സീമമാണ്. കളക്ഷൻ ചുമതല നൽകപെട്ട ഒ.എ .ഷാജിമാത്യു,അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ.കെ,ഹെഡ് ക്ലാർക്ക് സുദേവൻ,അക്കൗണ്ടന്റ് രഞ്ജീഷ് പി.കെ,സീനിയർ ക്ലാർക്കുമാരായ വിനോദൻ പി.വി,ലിസ്സി ഡൊമിനിക്,ഡ്രൈവർ സുകുമാരൻ ടി.കെ.ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും അഭിനന്ദനമർഹിക്കുന്നു.

ട്രിപ്പിൾ ലോക്ക് ഡൌൺ പ്രതിസന്ധി നേരിട്ടാണ് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചത്.കേരള സംസ്ഥാനം തന്നെ ഭയശങ്കകളോടെ നോക്കിക്കണ്ട ഒരു പഞ്ചായത്താണ്.കുറേ അധികം പേർ ഹോം ഐസൊലേഷനിൽ കഴിയേണ്ടിവരികയും 14 പേർ രോഗ ഗ്രസ്ഥരാകുകയും ചെയ്തു.ഇപ്പോഴും റെഡ് സോണിൽ കഴിയുന്ന പഞ്ചായത്ത് ഇന്നത്തേയ്ക്ക് രോഗമുക്ത പഞ്ചായത്തായിരിക്കുകയാണ്.മുനിസിപ്പാലിറ്റിയോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് വളരയേറെ സംഘർഷഭരിതമായ ദിനങ്ങളിലൂടെയാണ് കടന്നു പോയത്.ഈ കാലഘട്ടത്തിലാണ് കുടിശ്ശികയായി നിലനിന്നിരുന്ന 19830 രൂപ യും കൂടി പരിച്ചെടുത്ത്  100 തികച്ചു.ഇത് തുടർച്ചയായ മൂന്നാം വർഷമാണ് മൊഗ്രാൽ പുത്തൂർ ഈ നേട്ടം കൈവരിക്കുന്നത്.ഇത്തവണത്തെ നേട്ടം കൂടുതൽ തിളക്കമേറിയതാക്കുന്നത് ഒരു ക്ലാർക്കിൻ്റെ അഭാവത്തിലാണ് എന്നുള്ളതാണ്.

ക്ലാർക്ക് ശ്രീ ടോം സീസർ,ശ്രീമതി ഷീബ,ഓഫീസ് അസിസ്റ്റൻ്റ് സാബിർ,സീനിയർ ക്ലാർക്ക് ഷൈനി,ഡാറ്റാ എൻ്ട്രി ഓപറേറ്റർ സവിത എന്നിവരോടോപ്പം നേതൃനിരയിലുണ്ടായ ഹെഡ് ക്ലാർക്ക്,അസിസ്റ്റൻ്റ് സെക്രട്ടറി, സെക്രട്ടറി എന്നിവർ അഭിനന്ദനമർഹിക്കുന്നു.

ഈ രണ്ടു പഞ്ചായത്തും  നിശ്ചിത തീയ്യതിക്കു മുമ്പേ തന്നെ നൂറു ശതമാനത്തിലേക്കു കുതിക്കുമ്പോഴാണ്‌ വൈറസും ലോക്ക് ഡൗണും വില്ലനായത്.എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിങ്ങളിപ്പോൾ ഹാട്രിക്കിന്റെ വിജയതിലകമണിഞ്ഞിരിക്കുകയാണ്.

ഓരോ ഘട്ടത്തിലും ക്ലാർക്കുമാർ മുതൽ ഓരോ വിഭാഗത്തിനായി ജില്ലാതലത്തിൽ നടത്തിയ പ്രത്യേക യോഗങ്ങളും പെർഫോർമൻസ് ടീമിൻ്റെ ഇടപെടലുകളുമെല്ലാം ഈ നേട്ടത്തിനു ഊർജ്ജമായിട്ടുണ്ടെന്നു കരുതുന്നു.

എന്തൊക്കെയായാലും പ്രതിരോധങ്ങളുടെ തീച്ചൂളയിൽ നിങ്ങൾ നേടിയ വിജയം കാലത്തിനതീതമായി ഈ ഗ്രാമ ചരിത്രത്തിൽ നിങ്ങൾ ചാർത്തുന്ന ഒരിക്കലും മായാത്ത കയ്യൊപ്പായി ബാക്കി നിൽക്കുമെന്നത് തീർച്ച.
ഈ അഭിമാന മുഹൂർത്തത്തിൽ എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

ജാഗ്രതയും കരുതലും തുടരുക സ്നേഹത്തിൻ്റെ പൂച്ചെണ്ടുകളുമായ്.

നിങ്ങളുടെ സ്വന്തം

കെ.കെ.റെജികുമാർ.

ശ്രീ ചന്ദ്രൻ കെ കെ വിരമിച്ചു.


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് ശ്രീ ചന്ദ്രൻ കെ.കെ.ഇന്നുസേവനത്തിൽനിന്നു വിരമിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിയായ ഇദ്ദേഹം 1997 നവംബർ 19 നാണു കൊടുവള്ളി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നത്.2019 ആഗസ്ത് 20 നാണു കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായി പ്രൊമോഷൻ കിട്ടി എത്തുന്നത്.ഇതിനിടയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലും കോഴിക്കോട് അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിലും ക്ലാർക്കായി ജോലി ചെയ്തു.കൊണ്ടോട്ടി,കട്ടിപ്പാറ,കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളിൽ അക്കൗണ്ടൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ശ്രീമതി.ഗീത.എം.മക്കൾ ഗായത്രി,ഗൗതമി.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്ത കാലയളവിൽ ദിവസേന നൂറു കണക്കിനു കിലോമീറ്റർ താണ്ടി താമരശ്ശേരിയിൽ നിന്നു യാത്ര ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

തൻ്റെ പ്രവർത്തനത്തിലൊരു വിട്ടു വീഴ്ചയുമില്ലാതെ ജോലി ചെയ്ത അദ്ദേഹം പഞ്ചായത്തിൻ്റെ മികവുകൾക്ക് മികച്ച പിന്തുണയാണ് നൽകിയിരുന്നത്.

നികുതി പിരിവ്,പദ്ധതിച്ചെലവ്,നൂതന പദ്ധതികൾ എന്നിങ്ങനെ സമസ്ത മേഖലയിലും മുന്നിൽനിൽക്കുന്ന കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിനു കുറഞ്ഞ കാലയളവിലാണെങ്കിലും നല്ലരീതിയിൽ സേവനം നൽകാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

ലോകം കോവിഡ് ഭീതിയിൽ വിറങ്ങലിച്ച സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയയപ്പ് ഇദ്ദേഹത്തിനു  നൽകാൻ സാധിച്ചിട്ടില്ല.

അദ്ദേഹത്തിൻ്റെ രണ്ടര പതിറ്റാണ്ട് കാലത്തെ പഞ്ചായത്ത് സേവനം  വകുപ്പിന് ഏറെ വിലമതിക്കത്തക്കതാണ്.ജനപക്ഷസേവനം നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഈ വേളയിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.  സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനുഷ്യത്വത്തിൻ്റെയും ഇടപെടലിലൂടെ ആയിരക്കണക്കിനു ജനങ്ങൾക്ക് സ്തുത്യർഹ സേവനം നൽകിയ ശ്രീ.ചന്ദ്രൻ കെ.കെ യ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു. 

റിട്ടയർമെൻ്റ് ജീവിതവും കൂടുതൽ ജനസേവനപരവും ശ്രേഷ്ഠവുമാകട്ടെ എന്നാശംസിക്കുകയാണ്.ഭാവി ജീവിതത്തിൽ എല്ലാ വിധ നന്മകളും നേരുന്നു.

കെ.കെ.റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ.

വിജന വീഥിയിലൂടെ

പതിവുപോലെ ഉറക്കമുണർന്ന് സ്ഥലകാലചിന്തകളിലേയ്ക്ക് കടന്നു വരുമ്പോൾ മുമ്പെങ്ങുമില്ലാത്ത ഒരു തരം അസ്വസ്ഥത.

ഇനിയെത്രനാൾ ?
ഇനിയെന്ത് ? ഉത്തരമില്ല. ഒന്നിനും ഒരുറപ്പുമില്ല.

പ്രശ്നങ്ങളൊഴിഞ്ഞൊരു കാലം മനുഷ്യന് ഒരു കാലത്തും ഉണ്ടായിട്ടില്ല.അതൊക്കെ കടന്നുപോകാറുമുണ്ട്.അതിനൊക്കെ എന്തെങ്കിലും പരിഹാരവുമുണ്ടായിരുന്നു.പക്ഷെ ഇതിപ്പോൾ ഇങ്ങനെയൊരുകാലം.

സ്ഥലകാലചിന്തകൾ കഴിഞ്ഞാൽ സ്വന്തം ശരീരത്തിലേയ്ക്കാവും.
സ്വയം ചില ചോദ്യങ്ങൾ ഉന്നയിച്ചു നോക്കും.
ക്ഷീണമുണ്ടോ ? അതുറക്കച്ചടവാകും.
തൊണ്ടയിൽ കിരുകിരുപ്പുണ്ടോ ? അത് സാധരണമാകും,
തലവേദനയുണ്ടോ ? ഏയ് അത് ഉറക്കം ശരിയാവാഞ്ഞിട്ടാകും.
സ്വയം സമാധാനിപ്പിക്കും.

പിന്നെ കോവിഡ് എന്നെ തിരഞ്ഞുപിടിച്ച് വരാനുള്ള സാദ്ധ്യതകളിലേയ്ക്കാവും ചിന്തകൾ.വാഹനത്തിൽ നിന്ന് വ്യക്തികളിൽ നിന്ന് സാധനങ്ങളിൽ നിന്ന് എല്ലാം ഒരു സംശയമേഘം പോലെ തലയ്ക്കു മുകളിൽ വ്യാപരിക്കുന്നു.ഒന്നുമില്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോഴും.

ആകാശവാണിയിലെ സുഭാഷിതവും കീർത്തനങ്ങളും കേട്ട് പ്രഭാത വാർത്തകളിലെത്തുമ്പോൾ കാര്യങ്ങൾ ഒട്ടം ആശാവഹമല്ല.പലയിടത്തും പടർന്നു പന്തലിക്കുന്നു കോവിഡ് സാമ്രാജ്യം.അതും പരിഷ്കൃതമെന്ന് സ്വയം അഹങ്കരിക്കുന്ന സമൂഹത്തിൽ.എന്നെ പോലെ സാധാരണ ജീവിതം നയിച്ചിരുന്ന പലരുമുൾപ്പടെ നമ്മെ വിട്ടു പരിഞ്ഞ ലക്ഷങ്ങളിൽ ഉൾപെടും.

എങ്കിലും ഞാനതിലല്ല എന്ന് ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണ്.
ഭയം വേണ്ട ജാഗ്രത മതി എന്ന മന്ത്രം പലപ്പോഴും കൈവിട്ടു പോകുന്നു.

ജാഗ്രത എന്ന ഒരു അവസ്ഥ പല അവസരങ്ങളിലും സഹജമായ ജാഗ്രതയില്ലായ്മയിലേയ്ക്ക് വഴുതി വീഴുകയും ഭീതിയുടെ നിഴലിലാകുകയും പിന്നീട് ആ അവസ്ഥ സൌകര്യപൂർവ്വം വിസ്മരിച്ച് വീണ്ടും പഴയ പടിയാകുകയും ചെയ്യും.

ശരീരം |അനങ്ങേണ്ടതിലേയ്ക്ക് ചില വിദ്യകൾ അനിവാര്യമെന്നും അതിജീവനപോരാട്ടത്തിൽ പങ്കാളിയാകണമെന്നും ആഹ്വാനം നാലു പാടുമുണ്ട്.അവഗണിക്കുന്നതെങ്ങിനെ.ചില ലൊട്ടു ലൊടുക്ക് വിദ്യകളൊക്കെ കാണിച്ച് തൃപ്തിപ്പെടും.

പത്രക്കാരനെയും പാൽക്കാരനെയും സംശയമാണ്.കക്ഷികൾ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ മുന്നണിപ്പോരാളികളായിരിക്കുമോ.ആയിരിക്കാം അല്ലാതിരിക്കാം.അവരെപ്പറ്റിച്ച് നമ്മുടെ മുഖ്യശത്രു പത്രത്താളുകളിലോ പാൽപാത്രത്തിലോ പതുങ്ങിയിരിപ്പുണ്ടാകുമോ.പത്രമെടുത്ത് അപ്പി പുരണ്ട കടലാസെടുക്കുന്നതുപോലെ അൽപ്പം ചളുപ്പോടെ എടുക്കും.ഇസ്തിരിപ്പെട്ടിയുടെ ചൂടേറ്റ് അക്ഷരങ്ങൾ പരിഹസിച്ച് ചിരിക്കും.കായിക രംഗം പേജ് കണ്ട് നെടുവീർപ്പിടും.പാൽപാത്രം സോപ്പുുകൊണ്ട് കഴുകിമിനുക്കും തൃപ്തി വരില്ല.പത്രമെടുത്ത കൈ ഇതിനകം പലയിടത്തും തൊട്ടതിന് സ്വയം പഴിക്കും പിന്നെ കൈകഴുകി ആശ്വസിക്കും.

വൃത്തി എത്രയായാലും മതിവരില്ല.വസ്ത്രങ്ങൾ ഒരു ദിവസത്തിലേറെ ധരിക്കാൻ കഴിയില്ല.ഫോണും പേഴ്സും കമ്പ്യൂട്ടർ പോലും ഇപ്പോൾ സൂപ്പർ വൃത്തിയാണ്.സാനിറ്റൈസറിനും ഹാൻ്റ് വാഷിനും സോപ്പിനുമൊക്കെ നല്ല ചിലവാണ്.മുഖ്യ ശത്രുവിന് സോപ്പിനെയെങ്കിലും പേടിയുണ്ടല്ലോ.എവിടെയാ കക്ഷി ഒളിഞ്ഞിരിക്കുക എന്ന് പറയാൻ കഴിയില്ലല്ലോ സർവ്വത്ര വൃത്തിയാക്കുക തന്നെ.

ഓഫീസിലേയ്ക്ക് പരിമിതമായ സാധനങ്ങൾ മതി.കൂടുതലായാൽ തിരിച്ച് വന്ന് അണുമുക്തമാക്കാൻ പങ്കപ്പാടാണ്. എന്തു മറന്നാലും തേച്ചുവെടിപ്പാക്കിയ മാസ്കും,സാനിറ്റൈസറും ഉണ്ടാകും.കൂടെ പാഥേയവും.

വാഹനം തൊടുമ്പോഴും ആശങ്കയാണ് ശത്രു എവിടെയൊളിച്ചിരിക്കുന്നു എന്നറിയില്ലല്ലോ.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എവിടെ തൊട്ടാലും അവനുണ്ടാകാം.ഡ്രൈവർ തരുന്ന പുണ്യാഹ ജലത്തിൽ കൈ കഴുകി. കൈ എവിടെയും തൊടില്ല എന്ന താത്കാലിക തീരുമാനവുമായി യാത്രയാരംഭിക്കും.

തിക്കും തിരക്കും കൊണ്ട് പൊറുതി മുട്ടിയ ദേശീയ പാതയോരങ്ങൾ വരെവിജനമാണ്.തെരുവിലെ സ്ഥിരം കാഴ്ചകൾ എത്രവേഗമാണ് അപ്രത്യക്ഷമായത് .എത്രവേഗമാണ് ആൾക്കാർ അത്യാവശ്യങ്ങൾ മാറ്റി വയ്ക്കാൻ ശീലിച്ചത്.പ്രഭാത സവാരികളില്ല,ക്ഷേത്ര ദർശനമില്ല.ഒത്തു ചേരലില്ല.കൊച്ചു വർത്തമാനങ്ങളില്ല.വെറുതേ കുടിക്കുന്ന കട്ടനുമില്ല.എല്ലാം മാറി.മാറ്റങ്ങൾക്കും പൊരുത്തപ്പെടലുകൾക്കും അധിക സമയമൊന്നുംവേണ്ട.

അങ്ങിങ്ങായി പോലീസ് സേന സന്നദ്ധരായി നിൽക്കുകയാണ്.മുഖത്ത് കാർക്കശ്യമാണ്.എങ്കിലും അഭിമാത്തോടെയാണ്പ്രവർത്തനങ്ങൾ.വ്യക്തമായി നിർവ്വചിക്കപ്പെട്ട നിയമം, നിയമ ലംഘനം അഭിമാനമായി കാണുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ അവർക്ക് ആരുടെയും ഉത്തരവിന് കാത്തിരിക്കേണ്ട.ആരും പിന്നീട് ചോദ്യം ചെയ്യാൻ വരുമെന്ന് ഭയക്കേണ്ട.ഒരു ജോലി ഉത്തരവാദിത്വത്തോടെ നടപ്പിലാക്കുന്നതിലെ മുമ്പെങ്ങും കാണാത്ത സംതൃപ്തി ആ മുഖങ്ങളിൽ കാണാം.ലക്ഷ്യം ഒന്നു മാത്രം.അത് സാർവ്വത്രികം.പിന്നെന്ത് വേണം.പുറത്തിറങ്ങി ഒരു സല്യൂട്ട് ചെയ്യണമെന്ന് തോന്നാറുണ്ട്.

നഴ്സ്മാരായ ഭാര്യമാരെ ഡ്യൂട്ടിയ്ക്കെത്തിയ്ക്കുന്ന ഭർത്താക്കന്മാർ.നമുക്കുള്ള ഭയാശങ്കകളൊന്നും അവരുടെ മുഖത്ത് കാണാനില്ല.അവർ കൂടുതൽ സുന്ദരികളായി,സന്തോഷ വതികളായി തോന്നി.സൌന്ദര്യത്തിൻ്റെ മാനകങ്ങൾ മാറി മറയുന്നു.അവരുടെ ജോലി സമൂഹത്തിന് എത്രമാത്രം നിർണ്ണായകമാണെന്നത് അവരുടെ ജോലിയുടെ മഹത്വം വിളിച്ചോതുന്നു.ആ തിളക്കം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നു.അതാണാ മാലാഖമാരുടെ സൌന്ദര്യത്തിൻ്റെ രഹസ്യം.

പുഴകൾ ശാന്തമാണ് സ്വച്ഛമാണ്.മലിനപ്പെടുമെന്നോ കളങ്കപ്പെടുമെന്നോ ഉള്ള ആശങ്കകളില്ല.നിശ്ശബദതയുടെ ഘനതയിൽ പരന്നു കിടക്കുന്ന പുഴയിൽ നിന്ന് എന്തോ കണ്ണെടുക്കാൻ തോന്നുന്നേയില്ല.

എതിരേ വരുന്ന വാഹനങ്ങൾ ഹോണടിച്ച് സൌഹൃദമറിയിക്കുന്നു.പരമിതമായാൽ പരിചിതമാകും,അതു കൊണ്ടു തന്നെ സ്പർദ്ധയുമില്ല.എല്ലാംഎല്ലാവരും നല്ല നാളേയ്ക്കുള്ള പ്രതീക്ഷയിലാണ്.

വഴിയോരങ്ങളിൽ പ്രായമായ സ്ത്രീകൾ പോലും മുഖാവരണം അണിഞ്ഞുനടക്കുന്നു.അത് വളരെ കാലമായി അവരുടെ മുഖത്തുണ്ടെന്നു തോന്നും.അത് ധരിക്കുന്നതിലെ അസ്കിതയൊന്നും അവർക്കില്ല.സ്വാഭാവികമായുള്ള വസ്ത്രധാരണത്തിലും എടുപ്പിലും നടപ്പിലും ലവലേവലേശം മാറ്റം പോലും സഹിക്കാത്തവർ ഇത്തരം മാറ്റങ്ങൾ എത്രവേഗമാണ് സ്വീകരിച്ചത്.ഡൽഹിയിലെ തെരുവുകളിൽ മാത്രമാണ് ഈ അടുത്ത കാലം വരെ മാസ്ക് ധരിച്ച മനുഷ്യരെ കണ്ടിട്ടുള്ളത്.ഇന്നിതാ നമ്മുടെ ഇടയിലും സർവ്വ സാധാരണം.

പറവകൾ എന്തോ താണു പറക്കുന്നു നമ്മുടെ രമ്യ ഹർമ്യങ്ങൾക്കു മുകളിലാണ് ആകാശമെന്നാണ് ഞാൻ ധരിച്ചു വെച്ചിരുന്നത്.അതുകൊണ്ടാണ് താണു പറക്കുന്ന പറവകളെകണ്ടതിൽ അസ്വാഭാവികത തോന്നിയത്.യന്ത്രങ്ങളെ പേടിച്ച് അകലം പാലിച്ചിരുന്ന പറവകൾക്ക് വഴികൾ വിജനമായപ്പോൾ അവരുടെ ആകാശത്തിന് പരിധിയില്ലെന്ന് തോന്നുന്നുണ്ടാകാം.

ശുനകന്മാർ കൂട്ടമായാണ് സഞ്ചരിക്കുന്നത്.അവർക്കും അതിജീവിക്കണം.എന്തോതീരുമാനിച്ചുറപ്പിച്ചപോലെ , എന്തോ ലക്ഷ്യം വച്ച് സഞ്ചരിക്കുകയാണ്.അവരുടെ,യജമാനന്മാർക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് അവർ തിരിച്ചറിഞ്ഞിരിക്കണം.അവർ ആക്രമണകാരികളാകുമെന്ന് കരുതിയവർക്ക് തെറ്റി.പലയിടത്തും സ്വാർത്ഥമെങ്കിലും മനുഷ്യരുമായി ചങ്ങാത്തത്തിന് ശ്രമിക്കുന്ന നായകളെയാണ് കണ്ടു വന്നത്.ഭക്ഷണം കിട്ടാതെ ദയനീയമായി വഴിയോരത്തിരിക്കുന്ന നായകളും കുറവല്ല.

ഫോൺ തുറന്നാൽ എന്തു രസമാണ്.എത്ര നിഷ്കളങ്കരാണ് മനുഷ്യർ.പ്രകൃതിയെ നശിപ്പിക്കുന്നവരെന്നും ജന്തുവർഗ്ഗത്തിൽ ബുദ്ധിമാനെങ്കിലും അഹങ്കാരിയാണെന്നൊക്കെ പറയുമെങ്കിലും എത്ര നിഷ്കളങ്കരാണ് മനുഷ്യർ.ഈ ആപൽ ഘട്ടത്തിലും അവർ പാടുന്നു,നൃത്തം ചവിട്ടുന്നു.കുട്ടികളെ പോലെ പരസ്പരം പടകൂടുന്നു.അവർ ഉറച്ചു വിശ്വസിക്കുന്നു.ഇതും ചരിത്രമാകുമെന്നും അവൻ്റെ നല്ല നാളുകൾ ഇനിവരാനിരിക്കുന്നതേ ഉള്ളൂ എന്നും.

വിജനമായ പാതകളിലെ യാത്രകൾ രാത്രികാല യാത്രകളെയാണ് ഓർമ്മപ്പെടുത്തുന്നത്.വഴിയോരങ്ങളിൽ ആളനക്കമില്ല,വഴിപോക്കരില്ല.വൃക്ഷ ലതാദികൾ പോലും നിശ്ചലം.വൃക്ഷങ്ങൾക്ക് ജീവനുണ്ടെന്ന് പറയപ്പെടുന്നു.അവർ തീർച്ചയായും മനസ്സിലാക്കിയിട്ടുണ്ടാകും മനുഷ്യൻ്റെ ദുരവസ്ഥ. അവരും വിചാരിക്കുന്നുണ്ടാകും മനുഷ്യരില്ലെങ്കിൽ പിന്നെ ഞങ്ങളെന്തിന്.ആർക്കു വേണ്ടിയാണ് ഞങ്ങൾ ഉച്ഛ്വാസ വായു പുറത്തു വിടുന്നത്,ആർക്കു വേണ്ടിയാണ് ഈ പൂക്കളും കായ്കളും പഴങ്ങളും.മനുഷ്യൻ ഒരു പക്ഷെ അങ്ങിനെ ചിന്തിക്കുന്നുണ്ടാവില്ല.എങ്കിലും അവർ ചിന്തിക്കുന്നുണ്ടാകാം. ഒരു നൂറ്റാണ്ട് മുമ്പുള്ള സാഹചര്യം.ഭൂമി ആധുനികതയുടെ മൂടുപടമണിയുന്നതിനു മുമ്പുള്ള കാലത്തിൻ്റെ ഒരു ഓർമ്മപ്പെടുത്തലാവാംഇതൊക്കെ.

വനിതകളുൾപ്പടെയുള്ള പൊതു പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മനസ്സിലെന്തായിരിക്കും.ഒരു വിഭാഗം ജനങ്ങൾ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന് സ്റ്റേ എറ്റ് ഹോം -ൽ കരുതലോടെയിരിക്കുമ്പോൾ കുറേ പേർ നിർവ്വാഹമില്ലാതെ രംഗത്തിറങ്ങുന്നു.കുറേയേറെ പേർ സ്വമേധയാകളത്തിലിറങ്ങുന്നു.അവരുടെ ആത്മവിശ്വാസം നമ്മെ അതിശയിപ്പിക്കുന്നതാണ്.

വെറുമൊരു മുഖാവരണം മാത്രമാണ് അവരുടെ ആയുധം.ചുറ്റും രോഗികളാണെങ്കിലും രോഗികളെ പരിചരിക്കുന്നതിനോ സ്വയം രക്ഷയ്ക്കോ ഉള്ള ഉപായങ്ങളൊന്നും അവർക്കറിയില്ല.ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നതിനുള്ള ഒരു പരിശീലനവും അവർക്ക് ലഭിച്ചിട്ടില്ല.മൂക്കിലൂടെ ഊർന്നിറങ്ങുന്ന മുഖാവരണം കൈ കൊണ്ട് തത്സ്ഥാനത്ത് വീണ്ടും വീണ്ടും വച്ചു കൊണ്ട് അവർ ദുരിത ബാധിതർക്കായി പൊരുതുകയാണ്.

ഒരു പക്ഷെ അവർ ഒന്നിനെ പറ്റിയും ചിന്തിക്കുന്നുണ്ടാകില്ല.ചിലപ്പോൾ കേട്ടതൊക്കെ അവർ വിശ്വസിക്കുന്നുണ്ടാവില്ല.ഭീകരനായ കോവിഡിൻ്റെ ലീലാവിലാസങ്ങളെക്കുറിച്ച് ഇറ്റലിയിൽ നിന്നും ഫ്രാൻസിൽ നിന്നും വന്ന കഥകൾ അവർ കേട്ടിരിക്കില്ലേ.അതോ അവരത് സൌകര്യപൂർവ്വം മറക്കുകയാണോ.സ്വയം ഉൾവലിഞ്ഞ് പോരാടുന്നവരോടൊപ്പം മൈതാനിത്തിറങ്ങി പോരാടുന്നവരുടെഇത്തരക്കാരുടെ സാഹസികത ശരിക്കും അതിശയിപ്പിക്കുന്നതാണ്.

പ്രിയപ്പെട്ടവരുടെ ഫോൺവിളികൾ ഊർജ്ജമാണ്സന്തോഷമാണ്.കുഞ്ഞുങ്ങൾ ഒന്നും അറിയുന്നില്ല.സാധാരണയിൽ കവിഞ്ഞ് അവർക്കൊന്നും തോന്നുന്നുമുണ്ടാകില്ല.കുഞ്ഞുങ്ങളെ പോലെയായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.കൂടുതൽ കടന്ന് ചിന്തിക്കാതെ ഇന്നുകളിൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു.

മൈതാനത്ത് മുഖത്ത് ടവലും കെട്ടി ഫുട്ബോൾ കളിക്കുന്ന ഒരു പറ്റം കുട്ടികൾ ഓഫീസ് വണ്ടി കണ്ടതോടെ ഓടി മറഞ്ഞു.പാവങ്ങൾ എത്രനേരമാണ് അടച്ചിട്ട മുറികൾ കഴിയുക.എല്ലാ നിങ്ങളുടെ നല്ലഭാവിക്കു വേണ്ടിമാത്രമാണ് മക്കളേ.നിശ്ശബ്ദങ്ങളായ നമ്മുടെ മൈതാനങ്ങളിൽ ഇനിയും ആരവങ്ങളുണരണം.അത് എത്രയും വേഗമാകാൻ നിങ്ങളൽപ്പം ക്ഷമിക്കണം.സഹിക്കണം.

തിരിച്ച് വീട്ടിലെത്തുമ്പോൾ ശുദ്ധി കലശമാണ്.അവനെവിടെയാണ് പതുങ്ങിയിരിക്കുന്നതെന്ന് അറിയില്ല. വസ്ത്രവും ശരീരവും മറ്റുപകരണങ്ങളും അണുവിമുക്തമാക്കാനുള്ള ശ്രമമാണ്.തൃപ്തിവന്നതായി സ്വയം ബോദ്ധ്യപ്പെടുത്തുന്നവരെ തുടരുന്ന ഈ പ്രക്രിയ ഉണ്ടാക്കുന്ന മടുപ്പ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ഉറങ്ങാൻ കിടക്കുമ്പോഴും ചിന്തകൾ മാത്രമാണ് സഹചാരി.അതിലൂടെ ഊർജ്ജം തേടാൻ ശ്രമിക്കാറുണ്ട്.ശത്രുവിനെ കീഴ്പെടുത്താൻ ഇത്രയും ലളിതമായ യുദ്ധ തന്ത്രം ഇതിനു മുമ്പെങ്ങും കണ്ടെത്തിയിട്ടില്ല.സഹനവും അഹിംസയും പോലും ഈ തന്ത്രത്തിനു മുന്നിൽ തോറ്റു പോകും.വീട്ടിലിരിക്കാം തിരക്കിട്ട ജീവിതത്തിൽ കുടുംബത്തോടൊപ്പം കഴിയാം.വായിക്കാം പഠിക്കാം ജീവിതത്തിൽ പല പുതിയ തീരുമാനങ്ങളെടുക്കാം എങ്ങും സഹായ ഹസ്തങ്ങൾ.

ഒന്നോർക്കുമ്പോൾ ഭയമാണ്.ഇത് വായുവിലൂടെ പകരുന്ന ഒരു രോഗമായിരുന്നെങ്കിൽ.ചൈനയിലെ ഉദാഹരണങ്ങളിലൂടെ പാഠമുൾക്കൊള്ളാൻ നമുക്ക് അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ.വളരെപെട്ടെന്ന് സാമൂഹിക വ്യാപനത്തിലേയ്ക്ക് സ്ഥിതിഗതികൾ പോയിരുന്നുവെങ്കിൽ.മരണ നിരക്ക് കൂടുതലായിരുന്നെങ്കിൽ.ഒരു പക്ഷെ ഇതിനകം തന്നെ മനുഷ്യ കുലം തന്നെ നശിച്ചു പോയേനെ.അത്തരം ഒരു സാദ്ധ്യതയെ തള്ളിക്കളയാനാകുമോ.

ഇന്നലെ ഗ്രീൻ സോൺ ഇന്ന് റെഡ് ഇന്നത്തെ റെഡ് നാളെ ഗ്രീൻ ഒന്നും ഒരുറപ്പില്ല.പാഠങ്ങൾ ലളിതമാണ്.ഏക പോംവഴി ഒറ്റകെട്ടായി നിൽക്കുക എന്നതാണ്. സ്വാർത്ഥതയ്ക്ക് സ്ഥാനമില്ല.ഞാനോ എൻ്റെ കുടുംബമോ എൻ്റെ ഗ്രാമമോ എൻ്റെ ജില്ലായോ എൻ്റെ സംസ്ഥാനമോ,എൻ്റെ രാജ്യമോ രക്ഷപ്പെട്ടിട്ട് കാര്യമില്ല.ഈ ലോകത്തിൽ നിന്ന് തന്നെ അവനെതുരത്തിയാലേ ഇനി സ്വസ്ഥമായുറങ്ങാൻ കഴിയുകയുള്ളൂ.

ഒളിമ്പിക്സ്,ഫുട്ബോൾ ലോക കപ്പ് എന്നിവയ്ക്ക് ശേഷം ലോകം ഉറ്റു നോക്കുന്ന മറ്റൊരു മെഗാ ഇവൻ്റാണ്.ഇതിൽ കാഴ്ചക്കാരില്ല.എല്ലാവരും കളിക്കാരാണ്.എന്തൊരു ആവിഷ്കാരം.എന്തൊരു കണ്ടു പിടിത്തം.

വിവിധ് ഭാരതിയിലെ ഭൂലെ ബിസ്റെ ഗീതിനോടൊപ്പം കണ്ണുകൾ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നു.

പ്രതീക്ഷയുടെ പ്രഭാതം വിദൂരമാണ്.പക്ഷെ വീണ്ടും ഒരു പ്രഭാതമുണ്ടാകും.ലോകം ഇതിനു മുമ്പും ഇത്തരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്അതൊക്കെ അതിജീവിച്ചാണ്.ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നതും. വഴിവിട്ടു പോകുന്ന മനുഷ്യരെ കൂട്ടി യോജിപ്പിക്കാനും ചിലതൊക്കെ ഓർമ്മപ്പെടുത്താനും ഇങ്ങനെ ചിലതില്ലെങ്കിൽ എന്നേ മനുഷ്യരാശി നാമാവശേഷമായേനെ…….

Wednesday, April 29, 2020

പഞ്ചായത്ത് ഡയറി - ഈസ്റ്റ് എളേരി

പ്രസിഡണ്ട് ജെസി ടോം
 2019 ന്‍റെ അവസാനത്തോടുകൂടി ചൈനയിലെ വുഹാനില്‍ ആയിരക്കണക്കിന് ജനങ്ങളെ വംശഹത്യ നടത്തിയ കോറോണ വൈറസ് ഇന്ന് ലോകം മുഴുവന്‍ സംഹാര താണ്ഡവമാടുകയാണ്.

ഇറ്റലിയിലും , സ്പെയിനിലും , ഇംഗ്ലണ്ടിലും , അമേരിക്കയിലും കോവിഡ് -19 എന്ന വൈറസിനുമുന്നില്‍ പിടിച്ചു നിൽക്കുവാനാകാതെ ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീഴുന്ന സാഹചര്യത്തിലാണ് ഇന്ത്യ ആരോഗ്യ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ സമയോചിതമായി മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളം ഇപ്പോഴാണ് ദൈവത്തിൻ്റെ സ്വന്തം നാടായി മാറിയത്.

വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്കിിക്കൊണ്ട് ജനങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ കേരള സര്‍ക്കാരിനും പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും  കഴിഞ്ഞതാണ് പ്രളയത്തെയും നിപ്പയെയും കൊറണയെയും കൈകാര്യം ചെയ്തതിനു പിന്നിലെ കേരളത്തിന്‍റെ വിജയ രഹസ്യം.

സെക്രട്ടറി കൌസല്യ
ദുരിതം പെയ്തിറങ്ങിയ ഈ “ ലോക്ക് ഡൌണ്‍ ” കാലത്തും ഗവണ്‍മെന്‍റ്  നടപ്പിലാക്കി വരുന്ന വിവിധ തരം പെന്‍ഷനുകള്‍ ഏപ്രില്‍ മാസത്തിനകം തന്നെ ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് സർക്കാരിന്‍റെ അഭിമാനകരമായ നേട്ടമാണ്.പട്ടേങ്ങാനം പതിനാറാം വാർഡില്‍ മരണപ്പെട്ട വെള്ളച്ചി , കുറ്റ്യാട്ട്  എന്ന വ്യക്തിയുടെ വാർദ്ധക്യ പെന്‍ഷന്‍ ഞായറാഴ്ച ദിവസമായിരുന്നിട്ടും മരണത്തിന് ഒരു ദിവസം മുമ്പെ  അവരുടെ കൈകളിലെത്തിക്കാന്‍ കഴിഞ്ഞത് ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ നേടിയ പുണ്യമായി കരുതുന്നുവെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്‍റുമായ ജെസി ടോം അഭിപ്രായപ്പെട്ടു.

ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളില്‍ ഏകദേശം (600) അറുന്നുറോളം പേര്‍ കോവിഡ് -19 നിരീക്ഷണ രോഗികളുണ്ടായിരുന്നത് ഇന്ന് 50 എണ്ണത്തിലേക്ക് കുറക്കുവാനായി സാധിച്ചതില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും പങ്ക് ഏറെ വലുതാണ്. അതോടൊപ്പം കോവിഡ് -19 പോസിറ്റീവ്    കേസ്  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണ്.
എങ്കിലും ഇതേ സമയത്തുതന്നെ 6,7,8 വാർഡുകളില്‍ പല സ്ഥലങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി പഞ്ചായത്തിനെ വല്ലാതെ ആധിപിടിപ്പിക്കുകയുണ്ടായി.


ബഹു. തൃക്കരിപ്പൂര്‍ എം.എല്‍.എ.  ശ്രീ. എം. രാജഗോപാലന്‍റെ  അവസരോചിതമായ സന്ദർശനങ്ങള്‍ പഞ്ചായത്തിന്‍റെ  എല്ലാത്തരം പ്രവർത്തനങ്ങള്‍ക്കും കരുത്തേകി.

ലോക് ഡൌണ്‍ കാലത്ത് മാത്രമല്ല ഏതുകാലത്തും ജീവാമൃതമായ കുടിവെള്ളം ടെണ്ടർ നടപടികള്‍ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ശ്രീ. ജെയിംസ് പന്തമ്മാക്കലിന്‍റെയും , ചിറ്റാരിക്കാല്‍ കിഴക്കിൻകാവ് കിരാതേശ്വര ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ്  ശ്രീ സാലുവിന്റെ യും നേതൃത്വത്തില്‍ കോളനിയിലെ ആവശ്യക്കാരായ മുഴുവന്‍ ജനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.


ജില്ലയില്‍ തന്നെ ഏറ്റവും കുറച്ച് സന്നദ്ധപ്രവർത്തകരെ വെച്ച് കോവിഡ് പ്രവർത്തനങ്ങളില്‍ മികവുകാട്ടാന്‍ ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനു സാധിച്ചിട്ടുണ്ട്.

പന്ത്രണ്ടാം വാർഡിലെ ലക്ഷം വീട് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നൽകുവാനും അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സാധിച്ചിട്ടുണ്ട്.
ഏഴായിരത്തോളം റേഷന്‍ കാർഡ് ഉടമകൾക്ക് സർക്കാർ അനുവദനീയമായ ഭക്ഷണ കിറ്റ് ഒരുക്കുവാന്‍ വ്യാപാരഭവന്‍ വിട്ടുതന്ന് സഹകരിച്ച അതിന്‍റെ ഭാരവാഹികളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

ചിറ്റാരിക്കാല്‍ FHC യിലെ ജീവനക്കാർ , ആശാവർക്കർമാർ , മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങള്‍ പ്രശംസനീയമാണ്. ചിറ്റാരിക്കാല്‍ സബ് ഇന്സ്പെക്ടര്‍ വിനോദ് കുമാർ സാറിൻ്റെ നേതൃത്വത്തിലുള്ള മികവുറ്റ പ്രവർത്തനങ്ങള്‍ എടുത്തുപറയേണ്ട വസ്തുതയാണ്.


ഈ കാലയളവില്‍ പഞ്ചായത്ത് പരിധിയില്‍ ഒരൊറ്റ വിവാഹം പോലും നടന്നില്ല എന്നത് ശ്രദ്ധേയമാണ്. ചില മരണങ്ങള്‍ ആരോഗ്യവകുപ്പിന്‍റെയും , പഞ്ചായത്തിന്‍റെയും , പോലീസിന്‍റെയും മേൽനോട്ടത്തില്‍ കൃത്യമായ പരിചരണത്തോടെ സംസ്കരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
മതാചാരങ്ങൾ നിർത്തലാക്കി ആക്കി ചിറ്റാരിക്കാൽ പള്ളി കമ്മിറ്റിയും, ക്ഷേത്രകമ്മിറ്റിയും, ജമാഅത്ത് കമ്മിറ്റിയും പൂർണ്ണമായും സഹകരിച്ച് സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഐസൊലേഷൻ വാർഡ് ഒരുക്കുവാൻ ചിറ്റാരിക്കാൽ എൽപി സ്കൂൾ വിട്ടു തന്ന ഫാദർ മാർട്ടിൻ കിഴക്കേതലയ്ക്കൽ അച്ഛനും പ്രത്യേകമായ അഭിനന്ദനങ്ങൾ.



ചിറ്റാരിക്കാൽ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളോടും , ഇപ്ലിമെന്‍റിംഗ് ഓഫീസർമാരോടും ,മുഴുവന്‍ ഗ്രാമ പഞ്ചായത്ത് മെമ്പർമരോടും  ദുഃഖവെള്ളി, വിഷു തുടങ്ങിയ വിശേഷദിവസങ്ങളിൽ പോലും ഓഫീസ് തുറന്നു പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും പഞ്ചായത്ത് പ്രസിഡണ്ട് ജെസി ടോമിന്‍റെ  അഭിനന്ദനങ്ങൾ.

കാർഷിക മേഖലയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പുതുക്കിയ നടപടിക്രമം



 നടപ്പ് സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ നെൽകൃഷി പച്ചക്കറി കൃഷി തുടങ്ങിയ ആവർത്തന സ്വഭാവമുള്ള പ്രൊജക്ടുകൾ     മുൻവർഷത്തെ ഗുണഭോക്തൃ പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും വരുത്തി നടപ്പിലാക്കാം.

ഒഴിവാക്കലിന് സമ്മത പത്രവും കൂട്ടിചേർക്കലിന് അപേക്ഷയും ഇലക്ട്രോണിക് മാർഗങ്ങൾ  സ്വീകരിക്കാം.

ആവർത്തന സ്വഭാവമില്ലാത്ത പ്രൊജക്ടുകൾക്ക്  പുതിയ അപേക്ഷ സ്വീകരിക്കണം.

ഉത്തരവാദിത്വം നിർവ്വഹണ ഉദ്യോഗസ്ഥനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിയോഗിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനും

മുൻഗണനാ പട്ടിക സ്റ്റിയറിംഗ് കമ്മിറ്റി പരിശോധിച്ച് ഭരണ സമിതിയ്ക്ക് അംഗീകാരത്തിനായി നൽകും.

സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ഇല്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ ഒരംഗത്തെ യോഗത്തിലേയ്ക്ക് ക്ഷണിക്കണം.

ഗുണഭോക്തൃ പട്ടിക നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും നവ മാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണം.

പട്ടിക ആദ്യം ചേരുന്ന ഗ്രാമ സഭയിൽ അവതരിപ്പിക്കണം.

ഉത്തരവ് വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ.

" കാസറഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇതേ വിഷയം പഞ്ചായത്ത് ഡയറക്ടറുടെ ശ്രദ്ധയിൽ  പെടുത്തിയിരുന്നു.കാസറഗോഡ് ജില്ലയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷം പ്രകടിപ്പിക്കുകയും ഇത് പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനും കാർഷിക മേഖലയിലെ പ്രൊജക്ടുകൾ കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിനും അതുമൂലം കാർഷിക മേഖലയിൽ ഉണർവ്വ് ഉണ്ടാക്കാനും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു."

COVID 19 UPDATES


NUMBER OF COVID 19 CASES  UNDER TREATMENT -  13

NUMBER OF POSITIVE RESULTS LAST DAY - 02

CONFIRMED CASES (INCLUDING THOSE RECOVERED)

CHEMNAD  39 (03)

CHENGALA 25 (04)

MADHUR    13 (00)

MOGRAL PUTHUR 14 (01)

UDUMA       12 (00)

MULIYAR    08 (02)

PALLIKKARA  06 (00)

BADIYADKA 03 (00)

KUMBLA   03 (00)

AJANUR 02 (01)

PADANNA  01 (00)

PULLUR PERIYA O1 (00)

MEENJA 01 (00)

PAIVALIKE 01 (00)


NUMBER OF PERSONS ON HOME ISOLATION - 725

NUMBER -  COMPLETED HOME ISOLATION - 15580

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 00

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 44

FOOD PACKETS SUPPLIED PREVIOUS DAY - 3401

സരസ്വതിയുടെയും ഹൈമവതിയുടെയും കഥ






       പുരാണങ്ങളിൽ ഒരു കഥ വായിച്ചിട്ടുണ്ട്. പ്രാവിനെ ഇരയാക്കാൻ കൊതിച്ച പരുന്തിൻ്റെ വായിൽ നിന്ന് പ്രാവിനെ രക്ഷിക്കാൻ സ്വന്തം ശരീരത്തിൽ നിന്ന് മാംസം മുറിച്ച് പരുന്തിന് നൽകിയ ശിബി മഹാരാജാവിൻ്റെ മഹാത്യാഗത്തിൻ്റെ കഥ.

      ഇത് കഥയായിരിക്കാം , വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. എന്നാൽ വെറുമൊരു കഥയല്ലാത്തൊരു കഥയാണ് സരസ്വതിയുടെയും ഹൈമവതിയുടെയും.

       കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ചെന്തളത്ത് താമസിക്കുന്ന ആർ.സരസ്വതി തൻ്റെ ഒരു മാസത്തെ വിധവാ പെൻഷൻ തുകയും, ശ്രീമതി പി ഹൈമവതി ബീഡി വർക്കർമാർക്ക് വിഷുവിന് അഡ്വാൻസായി ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാനവ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായി. നാട് കോവിഡ്-19 ബാധിച്ച് ഉലയുമ്പോൾ അവർക്ക് വെറുതെയിരിക്കാനായില്ല. പഞ്ചായത്തിലെത്തി തുക പ്രസിഡണ്ട് ശ്രീ സി കുഞ്ഞിക്കണ്ണനെ ഏൽപ്പിക്കുകയായിരുന്നു.

          കോവിഡ്- 19 പ്രതിരോധ ചരിത്രത്തിൽ സരസ്വതിയുടെയും ഹൈമവതിയുടെയും പോലെയുള്ളവരുടെ പേര് രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പ്.

രേഷ്മ
കോടോംബേളൂർ TA

അതെ ഞാൻ സെക്രട്ടറിയാണ് ............


രംഗം 1

 

ഹലോ... ഹലോ... ഹലോ....

“ ഹലോ പൈവളികെ പഞ്ചായത്ത് സെക്രട്ടറിയല്ലേ ? “

“അതെ സർ “

“ഞാൻ ജില്ലാ കളക്ടർ സജിത് ബാബുവാണ് സംസാരിക്കുന്നത് “

“മനസ്സിലായി സർ.പറയൂ.“

“പൈവളികെ പഞ്ചായത്തിലെ കർണ്ണാടക അതിർത്തിയോടു ചേർന്ന  പഞ്ചായത്ത് റോഡിന് കർണ്ണാടക സർക്കാർ കേടുപാടു വരുത്തിയതായി പരാതി ഉണ്ടല്ലോ “

“ അതെ സർ“

“താങ്കൾ പ്രദേശം സന്ദർശിച്ചോ ? “

“ ഇല്ല സർ.“

“ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിച്ച്  എന്തു കേടുപാടാണ് വരുത്തിയിട്ടുള്ളതെന്ന് എനിക്ക് റിപ്പോർട്ട് ചെയ്യണം.“

“ ശരി.സർ. ഇപ്പോൾ തന്നെ പോകാം.“

രംഗം 2


“ ഹലോ വില്ലേജ് ഓഫീസറല്ലേ.??“

“ അതെ.ആരാ ?“

“ ഞാൻ പൈവളികെ ​ഗ്രാമ പഞ്ചായത്ത്  സെക്രട്ടറിയാണ്.“

“പറയൂ സർ.“

“പൈവളികെ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കർണ്ണാട അതിർത്തിയോടു ചേർന്ന  പഞ്ചായത്ത് റോഡ് കർണ്ണാടക സർക്കാർ അനധികൃതമായി ജെ.സി.ബി ഉപയോ​ഗിച്ച് കേടുപാടു വരുത്തിയിട്ടുണ്ട്. നമുക്ക് ഒന്ന് അവിടെ വരെ പോകണം. താങ്കൾ ഓഫീസിലാണോ? “

“ സര്‍ കൊറോണ ആയതു കൊണ്ട് ഞാനിപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല സർ. ഒരാഴ്ച്ചയായി വീട്ടിൽ തന്നെ. സെറ്റ് വിസിറ്റ് കൊറോണ മാറി കഴിഞ്ഞതിനു ശേഷം നടത്തിയാൽ പോരെ സർ? “

" കളക്ടർ റിപ്പോർട്ട് കൊടുക്കാൻ പറഞ്ഞിരിക്കുകയാണ് "

“ സർ ‍‍ഞങ്ങൾക്ക് ഓഫീസ് തുറക്കാനോ ഫീൽഡ് വിസിറ്റ് ചെയ്യാനോ നിർദ്ദേശമില്ല “

“ ശരി“

രംഗം 3


“ ഹലോ ഡ്രൈവറല്ലേ .........  എവിടെയാ ? “

“ സർ ഞാൻ പ്രസിഡണ്ടിനെ കൂട്ടിക്കൊണ്ടു വരാൻ പോകുകയാണ്. “

“ പെട്ടെന്ന് വരണം. നമുക്ക് രണ്ടാം വാർഡ് വരെ ഒന്ന് പോകണം.“

“ ശരി സർ. ഞാനിപ്പോൾ തന്നെ വരാം.“


രംഗം 4



“ ഹലോ ജീവൻ. ഇന്നത്തെ ഡെയിലി റിപ്പോർട്ട് അപ്ഡേറ്റ് ചെയ്തോ ?“
“  ചെയ്തു സർ.“

“  നീ ജില്ലാ കളക്ടർക്ക് ഒരു കത്ത് ടൈപ്പ് ചെയ്യണം. വിഷയം  പഞ്ചായത്ത് റോഡ് കർണ്ണാട സർക്കാർ കേടുപാടു വരുത്തിയത് സംബന്ധിച്ച്. കർണ്ണാടക സർക്കാർ നമ്മുടെ രണ്ട് പഞ്ചായത്ത് റോഡുകൾ മൂന്നൂ സ്ഥലങ്ങളിലായി കേടുപാടു വരുത്തിയിട്ടുണ്ട്. കർണ്ണാടക വില്ലേജ് ഓഫീസറും പഞ്ചായത്ത് മെമ്പറും പോലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡിന് കേടുപാടു വരുത്തിയിട്ടുള്ളത്. റിപ്പോർട്ട് ടൈപ്പ് ചെയ്ത് വച്ചോ. ഞാൻ വന്നിട്ട് തിരുത്ത് ഉണ്ടെങ്കിൽ പറയാം. നിൻ്റെ വാട്സാപ്പിലേക്ക് റോഡിൻ്റെ ഫോട്ടോ അയച്ചിട്ടുണ്ട്.“

“ ശരി സർ.കത്ത് ഞാൻ ടൈപ്പ് ചെയ്തു വെക്കാം.“

രംഗം 5


“  ഹലോ പൈവളികെ പഞ്ചായത്ത് സെക്രട്ടറിയല്ലേ.  ?“

“ അതെ. പറയൂ“

“ ഞാൻ ജില്ലാ ലേബർ ഓഫീസറാണ്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള അരി സപ്ലൈ ഓഫീസിൽ നിന്ന് നിങ്ങൾക്ക് കളക്ട് ചെയ്യാം.“

“ശരി“

രംഗം 6


“ ഹലോ. പഞ്ചായത്ത് സെക്രട്ടറിയല്ലേ ?“

 “ അതെ.ആരാ ?“

“  സർ ഞാൻ ഒരു പൊതു പ്രവർത്തകനാണ്. മീഞ്ച, വൊർക്കാടി പഞ്ചായത്തുകളിൽ വളണ്ടിയർമാർക്കുള്ള പാസ്സ് 10 വീതം നൽകിയിട്ടുണ്ട്. പൈവളികെയിൽ മാത്രം നൽകാത്തതെന്താണ് സർ ?“

“ പൈവളികെയിൽ വളണ്ടിയർ ബാഡ്ജ് നൽകിയിട്ടുണ്ടല്ലോ. ഒരു വാർഡിൽ രണ്ടു വീതം നൽകിയിട്ടുണ്ട്. അത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണപ്പൊതി വീടുകളിൽ എത്തിക്കാൻ വേണ്ടി മാത്രമാണ്. അതിന് രണ്ടെണ്ണം തന്നെ ധാരാളം. “

“ അല്ല സർ. മം​ഗൽപ്പാടിയിൽ പത്ത് വീതം നൽകിയിട്ടുണ്ടല്ലോ ?“

“ ആയിക്കോട്ടെ. ഇവിടെ രണ്ട് ബാഡ്ജ് വീതം മാത്രമേ നൽകൂ. കൂടുതൽ നൽകാൻ സാധ്യമല്ല.“

“ അങ്ങനെയാണെങ്കിൽ എനിക്ക് കളക്ടർക്ക് പരാതി നൽകേണ്ടി വരും.“

“ നിങ്ങൾ പരാതി നൽകിക്കോളൂ.“

രംഗം 7


“ ഹലോ സർ. ഇത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ്.“

“ എന്താ.? പറയൂ“

“ സർ അരി, പച്ചക്കറി, സാധനങ്ങൾ തീർന്നു .“

“ അരി സ്കൂളിലുണ്ടാകുമല്ലോ “

“ അരി സ്കൂളിൽ ഉണ്ടാകും. എച്ച് എമ്മിനോട് ഒന്ന് ചോദിക്കണം സര്‍“

“ ശരി. എച്ച് എമ്മിനെ ഞാൻ വിളിക്കാം.“

രംഗം 8


“ഹലോ. പൈവളികെ എച്ച്.എം അല്ലേ ? ഞാൻ പൈവളികെ പഞ്ചായത്ത് സെക്രട്ടറിയാണ്.“

“ പറയൂ സർ“

“ നിങ്ങളുടെ സ്കൂളിൽ അരി സ്റ്റോക്കുണ്ടാകുമല്ലോ ?. കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി വേണമായിരുന്നു.“

“സർ ആറു ക്വിന്റൽ അരി സ്കൂളിൽ സ്റ്റോക്കുണ്ട്. ഞാൻ സ്കൂളിലേക്ക് അരമണിക്കൂറിനകം വരാം. ആവശ്യമുള്ള അരി നൽകാം. സർ അതിനുള്ള റസീപ്റ്റ് തന്നാൽ മതി  “

“ശരി സർ. താങ്ക്യൂ?“

രംഗം 9


“ഹലോ“

“ഹലോ“

“ സർ. മൈം യു.പീ കാ ആദ്മീ ഹൂം. ചേരാൽ മേം രഹ്താ ഹൂം. ഖാനേ കോ കുഛ് നഹീം സാർ “

“ കഹാം സേ ?“

“ചേരാൽ“

“ ആപ് ലോ​ഗ് കിത്നെ ആദ്മി ഹേ ?“

“ യഹാം ഹം ബാറഹ് ആദ്മി ഹൈ സർ“

“തും ക്യാ കാം കർതെ ഹോ “

“ ക്വാറി മേം സർ “

“ ക്യാ ആപ്കാ  മാലിക് നഹിം ?....“

“ മാലിക് കർണ്ണാടക് മേം രഹ്താ ഹൈ സാർ. വഹ് ഇധർ  ആ നഹീം സക്താ സർ.“

“ അച്ഛാ. ക്യാ ഖാതാ ഹൈ  തൂ. ചാവൽ ഓർ ആട്ട ?“

“  ദോനോം ചൽതാ ഹൈ സർ“

“ ഠീക്  മേം അഭി ഉധർ ആതാ  ഹൂം.

 “ സർ സമയ് രാത് നൗ ബജേ ഹുവാ സർ. ആപ് അഭി  കൈസേ ആയേംഗെ  ? “

“ ഖബരാനാ നഹീം . പഞ്ചായത്ത് തും ലോഗോം കെ സാഥ് ഹൈ , ഔർ ഹമാരാ സർകാർ ഭീ ....ഠീക് ഹേ “

“ ഠീക് ഹൈ സാബ് “

തിരശ്ശീല

നാരായണ.കെ
അസി. സെക്രട്ടറി,
പൈവളികെ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് ഡയറി - മുളിയാർ ഗ്രാമ പഞ്ചായത്ത്


      "ജില്ലയിൽ ഹോട്ട് സ്പോട്ട് ആയി നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഒരു പഞ്ചായത്താണ് മുളിയാർ ഗ്രാമ പഞ്ചായത്ത്.തികച്ചും അപ്രതീക്ഷിതമായിട്ടാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആറു പേർക്ക് രോഗ ബാധയുണ്ടായതിൽ നാലുപേർ രോഗമുക്തരായിട്ടുണ്ട്.പഞ്ചായത്തിൽ നടന്നിട്ടുള്ള പ്രതിരോധപ്രവർത്തങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറാക്കിയിട്ടുണ്ട്.അതോടൊപ്പം ഹെഡ് ക്ലാർക്ക് ശ്രീ മനോജ് തയ്യാറാക്കിയ റിപ്പോർട്ട്."


(വീഡിയോ തയ്യാറാക്കിയത് ശ്രീ മനീഷ് കുമാർ ടെക്നിക്കൽ അസിസ്റ്റൻ്റ്)

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വാത്തകളും, ‍ക്കാ നിദ്ദേശങ്ങളും ശ്രദ്ധയി പ്പെട്ട ഉടനെ തന്നെ ആരോഗ്യപ്രവത്തകരോടെപ്പം ചേ‍ന്ന് ബോധവത്ക്കരണപ്രവത്തനങ്ങ നടത്തി. ഓഫീസിനുമുന്നി കൈ കഴുകുന്നതിന് ഹാഡ് വാഷ്, വെള്ളം പ്പെടെയുള്ള സംവിധാനങ്ങഒരുക്കി.കൈ കഴുകി മാത്രമേ ഓഫീസിനകത്തേക്ക് കയറാ പാടുള്ളൂ എന്ന ശന നിദ്ദേശം കി.പൊതു ജനങ്ങ ഓഫീസിനകത്തേക്ക് കയറിവരുന്നതും, കൂട്ടംകൂടി നിക്കുന്നതും പരിമിതപ്പെടുത്തി.ജീവനക്കാ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ച്, സാമൂഹിക അകലം പാലിച്ച് മാതൃകയായി. വിവിധ ഓഫീസുകള്‍, പൊതു ഇടങ്ങ എന്നിവിടങ്ങളി. “Break the chain “ സന്ദേശം എത്തിച്ചു. പിന്നീട് വിവിധ സന്നദ്ധ സംഘടകളും “Break the chain “ ക്യാംപേയിന്‍ ഏറ്റെടുത്തു.കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ‍ക്കാരിൻ്റെ മാഗ്ഗനിദ്ദേശങ്ങ പെതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളി മൈക്ക് ഉപയോഗിച്ച് പ്രചാരണം നടത്തി.പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനിക കേന്ദ്രീകരിച്ച് പ്രമോ‍ട്ടമാരുടേയും, ആശ ‍ക്കമാ, വാഡ് തല ആരോഗ്യ ജാഗ്രത സമിതി, എന്നീവരുടെ സഹകരണത്തോടെയും കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുകരുത സംബന്ധിച്ച് ബോധവത്കരണം നടത്തി. പാലിയേറ്റീവ് കെയആവശ്യത്തിന് ഉപയോഗിച്ചിരുന്ന വാഹനം കൂടാതെ ഒരു വാഹനം വാടകയ്ക്കെടുത്ത് മുളിയാ സ് എച്ച് സിക്ക് നല്‍കി.വാര്‍ഡ് തല ആരോഗ്യ ജാഗ്രത സമിതി,അംഗവാടി ടീച്ച‍മാ, ആശ ‍ക്കർമാർ, എന്നീവരുടെ നേതൃത്ത്വത്തി വാഡുകളിലെ അഗതിക, കിടപ്പ് രോഗിക, വയോജനങ്ങ, ശാരീരിക- മാനസിക വെല്ലുവിളികള നേരിടുന്നവ തുടങ്ങിയവരുടെ വിവരങ്ങ ശേഖരിക്കുകയും, അവക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള നടപടിക സ്വീകരിക്കുകയും ചെയ്തു.അഗ്നിരക്ഷാവകുപ്പിൻ്റെ സഹായത്തോടെ മുളിയാ സിഎച്ച് സി, ബോവിക്കാനം ടൗ, എന്നിവിടങ്ങളി അണുവിമുക്തക്കി. കൂടാതെ, വാ‍ഡ് തല ആരോഗ്യ ജാഗ്രത സമിതിയുടെ നേതൃത്ത്വത്തി പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തിക നടത്തി.‍ക്കാ നിദ്ദേശപ്രകാരം, മുളിയാ ബഡ്സ് സ്കൂ കോവിഡ് കെയ സെൻ്റർ ആയി ഉപയോഗിക്കുന്നതിന് സജ്ജീകരിച്ചു. അടിയന്തിര ഘട്ടത്തി ആവശ്യമായി വരുന്ന പക്ഷം, BARHS ബോവിക്കാനം,LBS Engineering college എന്നിവ കോവിഡ് കെയ സെൻ്റർ ആയി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു.കോവിഡ് 19 പകച്ചവ്യാധി പടരുന്ന സാഹചര്യത്തി രാജ്യത്ത് ലോക്ക് ഡൗ പ്രഖ്യാപിച്ച ഘട്ടത്തി, ആരും പട്ടണി കിടക്കാ പാടില്ല എന്ന ക്കാ നയത്തിൻ്റെ അടിസ്ഥാനത്തി മുളിയാ ഗ്രാമപ്പ‍ഞ്ചായത്തി കമ്മ്യൂണിറ്റി കിച്ചപ്രവത്തനം മാ‍ച്ച് മാസം 28ാം തീയതി ആരംഭിച്ചു. ആദ്യ ദിവസം 20 ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് ജനപ്രതിനിധിക, ജീവനക്കാ, ആരോഗ്യപ്രവര്‍ത്തക, ആശ ക്കമാ, വാ‍ഡ് തല ആരോഗ്യജാഗ്രതാ കമ്മറ്റിക, പാലിയേറ്റീവ് കേയ ജീവനക്കാ, എന്നീവ വിവിധ വാഡുകളിവിവരണശേഖരണം നടത്തിയാണ് ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത്ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ അരി സ്കൂളുകളി നിന്നുമാണ് ലഭ്യമാക്കിയത്. കറിക്ക് ആവശ്യമായ പച്ചക്കറിക, ജനകീയ പിന്തുണ വഴിയാണ് സമാഹരിച്ചത്. ഇതുവരെയായിട്ടും ( 13.04.2020 വരെ ) 5272 ഭക്ഷണ കിറ്റുക വിതരണം ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളിക, കിടപ്പുരോഗിക, സാന്ത്വന പരിചരണത്തിലുള്ള ആളുക, ആദിവാസി ഊരുകളി താമസിക്കുന്നവ, സ്വയം പാചകം ചെയ്യാന്‍ കഴിയാത്ത സാമ്പത്തികമായി മെച്ചപ്പെട്ടതല്ലാത്ത മുതിന്ന പൗരന്മാ, റേഷന്‍ അരി ലഭിക്കാത്ത നിദ്, തുടങ്ങിയ തികച്ചും ഹരായവ‍ക്കുമാത്രമാണ്ഭക്ഷണ കിറ്റുക വിതരണം ചെയ്തിട്ടുള്ളത്.