Thursday, April 30, 2020

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ബ്ലോഗിനെയും അഭിനന്ദിച്ച് ബഹു:മുഖ്യമന്ത്രി

സന്ദേശം

കോവിഡ് 19 പ്രതിരോധത്തിൽനിന്നും അതിജീവനത്തിലേക്കുള്ള യാത്രയിലാണിന്ന് സംസ്ഥാനം.നമ്മുടെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്.സർക്കാരിനൊപ്പം ഇന്നാട്ടിലെ ജനങ്ങളും പോലീസും ആരോഗ്യ പ്രവർത്തകരും ജില്ലാ ഭരണ കൂടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതിൻ്റെ പ്രതിഫലനമാണ് ഈ മികവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതലായി രോഗം ബാധിച്ച ജില്ലയാണ് കാസർകോട്. എന്നാൽ അതിശക്തമായ പ്രതിരോധത്തിലൂടെ ഏറ്റവും മികച്ച തിരിച്ചു വരവാണ് ജില്ല നടത്തുന്നത്.കേന്ദ്രവും ഈ ശ്രമങ്ങളെ ശ്ളാഘിച്ചിരിക്കുന്നു.ഇവിടെയും ആരോഗ്യ ആഭ്യന്തര വിഭാഗത്തോടൊപ്പം അതിശക്തമായ സാന്നിദ്ധ്യം തദ്ദേശ സ്ഥാപനങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.ഒട്ടേറെ ഉത്തരവാദിത്തങ്ങൾ ജനകീയതലത്തിൽ ചിട്ടയോടെ,സ്തുത്യർഹമായി നടപ്പാക്കുന്നതിൽ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും വലിയ പങ്കു വഹിക്കുന്നു.അതിജീവനപാതയിൽ ഇവയൊക്കെ പ്രധാന കയ്യൊപ്പുകളായി ചരിത്രം വിലയിരുത്തും.

കാസർകോടിൻ്റെ നല്ല മാതൃകകൾ പങ്കു വെച്ചും മലയാളം കന്നഡ ഭാഷകളിൽ സംവദിച്ചും പഞ്ചായത്ത് തയ്യാറാക്കിയ 'ബ്ലോഗ്' നല്ല ഉദ്യമമാണ്.നവ മാധ്യമങ്ങളെക്കൂടി കോവിഡ് പ്രതിരോധത്തിനു ഉപയോഗപ്പെടുത്തി നടത്തിയ ഈ നൂതന ശ്രമത്തിനു പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.തുടർന്നും സർക്കാരിനൊപ്പവും ജനങ്ങൾക്കൊപ്പവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പ്
പിണറായി വിജയൻ

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 
കാസറഗോഡ്



1 comment:

  1. അർഹതയ്ക്കുള്ള അംഗീകാരം

    ReplyDelete