പ്രിയപ്പെട്ടവരെ,
ഇവിടത്തെ അവസ്ഥ അറിയാല്ലോ?.
മക്കളെ ഭാര്യയുടെ വീട്ടിൽ കൊണ്ടാക്കി.ഞങ്ങൾ ഡ്യൂട്ടിയിലല്ലേ. എപ്പോഴാ എന്താന്നറിയില്ലല്ലോ. ആളുകൾ എല്ലാം വെറുതെ ഇരിക്കുകയല്ലേ .അടുക്കളത്തോട്ടം നിർമ്മാണമോ അതുപോലെ ക്രിയേറ്റീവ് ആയ ഏതെങ്കിലും .
നമ്മുടെ വിഷയത്തിൽ ഒരു പോസ്റ്റ് ഇടണമെന്ന് ഒരു സുഹൃത്ത് ഒരു മെസ്സേജ് അയച്ചിരുന്നു രാവിലെ. കാസർഗോഡ് LSGD യിൽ Driver ആണ് അവൻ ഭാര്യ പോലീസിലും.വാഗാ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് പോലൊരു ചടങ്ങാണ് ഇപ്പോൾ മക്കളെ കാണൽ.
ഞങ്ങൾ കോവിഡ് ഉള്ള സ്ഥലത്തൂന്നല്ലേ പോണത്, ജില്ലാ അതിർത്തി അടച്ചിട്ടിരിക്കാണ് ഹൈവേ മാത്രമേ ഉള്ളൂ, പിലിക്കോട് പഞ്ചായത്തും ,കരിവെള്ളൂർ പെരളം പഞ്ചായത്തും വേർതിരിക്കുന്ന ചെറു റോഡുകൾ കൂണിയൻ തോട് അതിർത്തിയാക്കി അടച്ചിട്ടിരിക്കുന്നു,,,,
മക്കളും
പൊതുജനസേവനമാണ് സർക്കാർ ഉദ്യോഗമെന്ന ചിന്ത അത്തരം വലിച്ചിലുകളിലൊന്നും വശംവദനാകാതെ വിനയത്തിലേക്കും വിജയത്തിലേക്കും നയിക്കും സർക്കാർ ഡ്രൈവർമാരുടെ കാര്യം പലപ്പോഴും നല്ല കഷ്ടപ്പാടാണ് എന്ന് എനിക്ക് നേരിട്ടറിയാം. പ്രത്യേകിച്ച് ഇത്തരം ദുരിതങ്ങളും ദുരന്തങ്ങളും നമ്മൾ അനുഭവിക്കുന്ന സമയത്ത്. രാവിലെ എട്ടുമണിക്ക് മണിക്ക് ഇറങ്ങി രാത്രി പത്തിനോ പന്ത്രണ്ടിനോ തിരിച്ചു വീട്ടിൽ പോകുന്ന കളക്ടർമാരും, മറ്റു ഉദ്യോഗസ്ഥരും, മന്ത്രിമാരും MLA, ഡോക്ടർമാരും നഴ്സുമാരും എല്ലാം നമ്മുടെ കയ്യടി നേടുന്നു അവർക്ക് വേണ്ടി പ്രാർഥിക്കുന്നു.
എപ്പോഴും അവരെക്കുറിച്ച് മാത്രമല്ല അവരുടെ ഡ്രൈവർമാരെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. രാവിലെ എട്ടുമണിക്ക് വണ്ടിയെടുക്കണേൽ ഡ്രൈവർ എപ്പൊ റെഡിയാകണം ! വൈകീട്ട് എട്ടുമണിക്കോ പത്തുമണിക്കോ ഇവരെ തിരിച്ച് എത്തിച്ച് വീണ്ടും ഒരുപാട് വൈകി സ്വന്തം വീട്ടിൽ എത്തുമ്പോൾ ഒരു ഡ്രൈവർക്ക് മിക്കവാറും ഉറങ്ങാൻ പോലും സമയം കിട്ടില്ല.
ആരോഗ്യ മേഖലയിലെ ആംബുലൻസ്, ഹോസ്പിറ്റൽ, സംബന്ധമായ എല്ലാ ഡ്രൈവർമാരുടെ അവസ്ഥയും ഇതുതന്നെ ആണ് എന്നാലോ ചുറ്റുവട്ടത്തുള്ളവരുടെ മനസ്സിൽ ഇവൻ കൊറോണയും കൊണ്ട് വന്നതാണോയെന്ന ഭീതിയിൽ കലർന്ന അകൽച്ചയും.
അതുകൊണ്ട് നിങ്ങളുടെ പ്രാർഥനകളിലും അഭിനന്ദനങ്ങളിലും എല്ലാ ഡ്രൈവർമാരെയും പ്രത്യേകിച്ച് സർക്കാർ ഡ്രൈവർമാരെയും ഉൾപ്പെടുത്തുക.
എന്ന്,
ആത്മാർത്ഥതയോടെ,സ്വന്തം
ഡ്രൈവർ
(ഉദുമ ഗ്രാമ പഞ്ചായത്ത് ഡ്രൈവർ തയ്യാറാക്കിയത്)
ഇന്ന് വിഷുവാണ്. ഐശ്വര്യത്തിൻ്റെ കണിക്കൊന്ന വിരിയുന്ന സമയം. നിങ്ങൾ സെക്രട്ടറിമാരോടൊപ്പം പകരക്കാരില്ലാതെ നിശബ്ദ സേവനം നടത്തുന്ന ഒരു പറ്റം കാവൽഭടൻമാർ നിങ്ങളോടൊപ്പമുണ്ട്. മറ്റാരുമല്ല. നമ്മുടെ ഡ്രൈവർമാർ . അവരുടെ സേവനത്തിൻ്റെ വില ചരിത്രം അറിയാതെ പോകരുത്. അവരുടെ ആരോഗ്യ സംരക്ഷണവും വിശ്രമവും നമ്മുടെ കടമയാണ്. ഞാൻ പോയ ഇടങ്ങളിലെല്ലാം വണ്ടിയോടിക്കൽ മാത്രമല്ല ചുമട്ടുതൊഴിലാളിയെ വെല്ലുവിളിക്കും വിധം സാധനങ്ങൾ വണ്ടിയിൽ കേറ്റുന്നു വിതരണം ചെയ്യുന്നു. രാത്രി വൈകി ഓട്ടം കഴിഞ്ഞാൽ വാഹനം കഴുകണം അണുവിമുക്തമാക്കണം അങ്ങനെയും ജോലികൾ. ഒരു പരിഭവവുമില്ല. നാളെയക്ക് വീണ്ടും ഊർജസ്വലനായി രംഗത്തിറങ്ങുന്നു. ആ ഒരു വിജയവും അച്ചടക്കവും കൂട്ടായ്മയുമാണ് നമ്മുടെ വിജയവും. നിങ്ങൾക്കേവർക്കും എല്ലാ നന്മയും വിഷു ആശംസയും നേരുന്നു.
ReplyDeleteDDP Kasaragod
വളരെ ആത്മാർത്ഥമായി സേവനം ചെയ്യുന്ന, ജില്ലയെ ചലനാത്മകമാക്കുന്ന പ്രിയ സുഹൃത്തുക്കളുടെ പ്രയത്നം ശ്രദ്ധിക്കപ്പെടേണ്ടതാണ്
ReplyDelete