Monday, April 13, 2020

വാർഷിക പദ്ധതി അംഗീകാരം-മാർഗ്ഗ നിർദ്ദേശങ്ങൾ

സഉ (കൈ) നം 62-2020- ത സ്വ ഭ വ തിയതി 11-04-2020 പ്രകാരം  2020-21 വാർഷിക പദ്ധതി അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

പദ്ധതി അംഗീകാരം

ജില്ലയിലെ എല്ലാ പഞ്ചായത്തുകളും വാർഷിക പദ്ധതി യ്ക്ക് അംഗീകാരം വാങ്ങിയിട്ടുള്ള സ്ഥിതിയ്ക്ക് അംഗീകാര നടപടികൾ ജില്ലയിൽ ബാധകമല്ല.

നിർവ്വഹണ നടപടികൾ ആരംഭിക്കൽ

1. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച  പ്രൊജക്ടുകൾ വെറ്റിംഗ് നടപടി പൂർത്തിയാക്കി നിർവ്വഹണം ആരംഭിക്കാം

2. ആശുപത്രി സ്കൂൾ അംഗൺവാടികൾ ഉൾപടെയുള്ള ഘടക സ്ഥാപനങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റ പണികൾക്ക് മുൻഗണന നൽകണം.ഭക്ഷ്യ ഉത്പാദന സംസ്കരണത്തിനുള്ള പ്രൊജക്ടുകൾ സമയബന്ധിതമായി നടപ്പിലാക്കാൻ ശ്രദ്ധിക്കണം.

3. അടിയന്തിര പ്രൊജക്ടുകൾ,സ്പിൽ ഓവർ  പ്രൊജക്ടുകൾ എന്നിവ പിന്നീട് വാർഷിക പദ്ധതിയുടെ ഭാഗമാക്കേണ്ടതിനാൽ നിലവിലെ ഏതൊക്കെ പ്രൊജക്ടുകളാണ് ഒഴിവാക്കേണ്ടതെന്ന് വ്യക്തമായ ധാരണ നിർവ്വഹണം ആരംഭിക്കുന്ന ഘട്ടത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.

അടിയന്തിര സ്വഭവമുള്ള പ്രൊജക്ടുകൾ

1. അടിയന്തിര സ്വഭാവമുള്ള പ്രൊജക്ടുകളുടെ കൂട്ടത്തിൽ താഴെ പറയുന്ന പ്രൊജക്ടുകൾ കൂടി ഏറ്റെടുക്കാം

2. ശുചീകരണ പ്രവർത്തകർക്ക് /ഹരിത കർമ്മസേനയ്ക്ക്, മാസ്ക്, ഗ്ലൌസ്, ഗം ബൂട്ട്.

3. ഹരിത കൃമ്മ സേനയ്ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് 6 മാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് നൽകുന്നതിനുള്ള പ്രൊജക്ട്.

4. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രൊജക്ട് വയ്ക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്രൊജക്ട് വയ്ക്കാം,വെറ്റിംഗ് അനിവാര്യമാണ്.പിന്നീട് ജില്ലാ പ്ലാനിംഗ് സമിതി അംഗീകരിച്ചാൽ മതി.വാർഷിക പദ്ധതി അന്തിമമാക്കുമ്പോൾ വിഹിതം കണ്ടെത്തണം.

5. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്ക് ജനകീയ ഹോട്ടലുകൾക്ക് റിവോൾവിംഗ് ഫണ്ട് ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്ന പ്രൊജക്ടുകൾ,നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്നുകളും ഉപകരണങ്ങളും,ആരോഗ്യ വകുപ്പ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനങ്ങൾക്ക് രോഗം തടയുന്നതിനുള്ള സാധന സാമഗ്രികൾ വാങ്ങൽ,കമ്മ്യൂണിറ്റി കിച്ചണിലെ സൌജന്യമായ ഒരു ഊണിന് അഞ്ച് രൂപയിൽ കുറയാത്ത നിരക്കിൽ ധനസഹായം എന്നീ പ്രൊജക്ടുകൾ ഏറ്റെടുക്കാം.

സ്പിൽ ഓവർ പ്രൊജക്ടുകൾ ഏതൊക്കെ ?

1. മാർച്ച 31 ന് നിർവ്വഹണം പൂർത്തിയാകാത്ത പ്രൊജക്ടുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അംഗീകാരം നൽകാം.

2. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച അന്തിമ വാർഷിക പദ്ധതിയിലെ ഭൌതികവും സാമ്പത്തികവുമായി നിർവ്വഹണം പൂർത്തിയാക്കാത്തപ്രൊജക്ടുകളെ സ്പിൽ ഓവർ പ്രൊജക്ടായി നിശ്ചയിക്കാം.

3. നിർവ്വഹണ നടപടികൾ ആരംഭിക്കാത്ത പ്രൊജക്ടുകൾ നടപ്പിലാക്കേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ ഒഴിവാക്കാം.

4. ഭാഗികമായി പൂർത്തിയാക്കിയ പ്രൊജക്ടുകൾ പാഴ്ചിലവ് വരാത്ത രീതിയിൽ അവസാനിപ്പിക്കാം.

5. 2020 മാർച്ച് അവസാനം ട്രഷറിയിൽ സമർപ്പിക്കുകയും പേയ്മെൻറ് നൽകാൻ കഴിയാതെ ക്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ബില്ലുകളുമായി ബന്ധപ്പട്ട പ്രൊജക്ടുകൾ സ്പിൽ ഓവർ പ്രൊജക്ടുകളായിരിക്കും.ഇതിനുള്ള ക്രമീകരണം സോഫ്റ്റ്വെയറിൽ വരുത്തും.

6. തുടരണമെന്ന് തീരുമാനിക്കുന്ന പ്രൊജക്ടുകളിൽ ഭേദഗതി ആവശ്യമില്ലെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുത്ത് നിർവ്വഹണം ആരംഭിക്കാവുന്നതാണ്.ഡിപിസി,വെറ്റിംഗ് എന്നിവ ആവശ്യമില്ല.

7. സ്പിൽ  ഓവറായി തുടരേണ്ട ഒരു പ്രൊജക്ടിൻറെ  അടങ്കൽ തുകയിലോ പ്രവർത്തനത്തിലോ ഭേദഗതി അനിവാര്യമാണെങ്കിൽ ഭരണ സമിതി അംഗീകരിച്ച് വെറ്റിംഗ്,ഡി പി സി അംഗീകാരം എന്നിവ പൂർത്തിയായതിനു ശേഷം മാത്രമേ നിർവ്വഹണം ആരംഭിക്കാൻ പാടുള്ളൂ.

8. സ്പിൽ ഓവർ പ്രൊജക്ടുകൾ വാർഷിക പദ്ധതി അന്തിമമാക്കുമ്പോൾ പദ്ധതിയുടെ ഭാഗമാക്കേണ്ടതാണ്.

2019-20 ലെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്നത്

1. മാർച്ച് 31 വരെ ഓൺലൈനായി സമർപ്പിച്ചതിൽ പേയ്മെൻറ് നൽകാൻ ബാക്കിയുള്ള  ബില്ലുകളുടെയും ഏപ്രിൽ 18 വരെ സമർപ്പിക്കുന്ന ബില്ലുകളുടെയും ഫിസിക്കൽ കോപ്പി ട്രഷറിയിൽ ഏപ്രിൽ 18 നകം സമർപ്പിക്കേണ്ടതാണ്.

2019-20 സാമ്പത്തിക വർഷം  സ്രോതസ്സിൽ കുറവ് വരുത്തിയ തുക ചെലവിൽ രേഖപ്പെടുത്തൽ

വാട്ടർ ചാർജ്,അംഗൺവാടി ഹോണറേറിയം തുടങ്ങിയ ഇനങ്ങളിൽ 2019-20 സാമ്പത്തിക വർഷം സ്രോതസ്സിൽ നിന്ന് കുറവ് വരുത്തിയ തുക ചെലവ് രേഖപ്പെടുത്താത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആയത് രേഖപ്പെടുത്തേണ്ടതാണ്.

No comments:

Post a Comment