Monday, April 27, 2020

ആദ്യ വാർഷിക ധനകാര്യ പത്രികാ സമർപ്പിച്ച് വെസ്റ്റ് എളേരി

" വെസ്റ്റ ്എളേരി ഗ്രാമ പഞ്ചായത്ത് വാർഷിക ധനകാര്യ പത്രിക സമർപ്പിച്ചു. 2019-20 വർഷത്തെ പത്രിക സമർപ്പിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യ പഞ്ചായത്തുമാണ്.മുൻകൈ എടുത്ത് പ്രവർത്തിച്ച അകൌണ്ടൻ്റ് ശ്രീ നാസറിനെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റെജികുമാർ അനുമോദിച്ചു.ശ്രീ നാസറിൻ്റെ കുറിപ്പ് ..................."

" വെസ്റ്റ്എളേരി  ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വർഷത്തെ വാർഷിക ധനകാര്യ പത്രിക പരിശോധനയ്ക്കായി ആഡിറ്റ് വകുപ്പിന് ഇന്ന് സമർപ്പിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് രണ്ടാമതായി വാർഷിക ധനകാര്യ പത്രിക സമർപ്പിക്കാൻ സാധിച്ചു എന്നത് കൂട്ടായ്മയുടെ വിജയമായി കാണുന്നു.

ഈ ഉദ്യമത്തിന് മുൻകൈയെടുത്ത് കൂടെ നിന്ന് പ്രവർത്തിച്ച AlTE ശ്രീ  രമേശൻ, ശ്രീമതി. സിന്ധു  ,പഞ്ചായത്ത് സെക്ടട്ടറി വിനോദ് കുമാർ സർ , ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ടി കെ സുകുമാരൻ, പ്രസിഡണ്ട് ശ്രീമതി.പ്രസീതാ രാജൻ, ടെക്നിക്കൽ അസിസ്റ്റൻ്റ്  വിദ്യ മോൾ, മറ്റ്  സഹപ്രവർത്തകർ  എല്ലാവരെയും സ്നേഹാദരങ്ങളോടെ സ്മരിച്ചുകൊള്ളുന്നു.

കോവിഡ്- 19  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു.പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടർ ശ്രീ  റെജികുമാർ സർ. അസിസ്റ്റൻ്റ് ഡയറക്ടർ  ശ്രീ ധനേഷ്  സാർ പെർഫോർമൻസ് ഓഡിറ്റ് സൂപർവൈസർ ശ്രീ രാജീവ് കുമാർ എന്നിവർ  ഇന്ന് പഞ്ചായത്ത് ഓഫീസിൽ വന്നിരുന്നു. ബഹുമാനപ്പെട്ട റെജികുമാർ സാർ എന്നെ  ഉപഹാരം നൽകി അനുമോദിച്ചത് സർവ്വീസ് ജീവിതത്തിലെ സന്തോഷമുള്ള ഒരു അനുഭവമായി.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും ജില്ലയിൽ ആദ്യം വാർഷിക ധനകാര്യ പത്രിക ആദ്യമായി സമർപ്പിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള അനുമോദനം  ആദ്യമായാണ് ലഭിക്കുന്നത്. വാർഷിക ധനകാര്യ പത്രിക  ഏപ്രിൽ ആദ്യവാരം തന്നെ ഏകദേശം പൂർത്തീകരിച്ചിരുന്നു, എന്നാൽ ഭരണ സമിതി ചേരാൻ സാധിക്കാത്തതും, പരിശോധിക്കാൻ AITE ശ്രീ.രമേശന് ലോക്ക് ഡൗൺ മൂലം വരാൻ സാധിക്കാത്തതും കാര്യങ്ങൾ അൽപ്പം വൈകിച്ചു.

ഇത് എന്നിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വമാണെന്ന പൂർണ്ണ  ബോദ്ധ്യമുണ്ടെങ്കിലും  എന്നോടൊപ്പം നിന്ന് എന്നെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.

നാം കടന്നു പോകുന്നത് ഒരു പ്രതിസന്ധി കാലത്തിലൂടെയാണ്.എൻ്റെ സഹപ്രവർത്തകർ  ഓഫീസിലെത്തുന്നതിനും ജോലി ചെയ്യുന്നതിനും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് അറിയാം.ഈ കാലഘട്ടം നമുക്ക് അതിജീവിക്കണം.ഓഫീസിലെ മുന്നോരുക്ക പ്രവർത്തനങ്ങൾ ചെയ്തു വയ്ക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ നമുക്ക് തളരാതെ മുമ്പോട്ട് നീങ്ങാൻ കഴിയും.ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും സമയബന്ധിതമായി വാർഷിക ധനകാര്യ പത്രിക സമർപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


നാസ്സർ പി.പി, 
അകൗണ്ടൻ്റ് 
വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത്

3 comments:

  1. അർഹതയ്ക്കുള്ള അംഗീകാരം '

    ReplyDelete
  2. തൻ്റെ ജോലിയിൽ എപ്പോഴും ആത്മാർത്ഥത പുലർത്തുന്ന ഒരു ഉദ്യോഗസ്ഥനാണ് നാസർ Pp

    ReplyDelete