"ജില്ലയിൽ ഹോട്ട് സ്പോട്ട് ആയി നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഒരു പഞ്ചായത്താണ് മുളിയാർ ഗ്രാമ പഞ്ചായത്ത്.തികച്ചും അപ്രതീക്ഷിതമായിട്ടാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആറു പേർക്ക് രോഗ ബാധയുണ്ടായതിൽ നാലുപേർ രോഗമുക്തരായിട്ടുണ്ട്.പഞ്ചായത്തിൽ നടന്നിട്ടുള്ള പ്രതിരോധപ്രവർത്തങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറാക്കിയിട്ടുണ്ട്.അതോടൊപ്പം ഹെഡ് ക്ലാർക്ക് ശ്രീ മനോജ് തയ്യാറാക്കിയ റിപ്പോർട്ട്."
(വീഡിയോ തയ്യാറാക്കിയത് ശ്രീ മനീഷ് കുമാർ ടെക്നിക്കൽ അസിസ്റ്റൻ്റ്)
കൊറോണ
വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട്
വാർത്തകളും,
സർക്കാർ
നിർദ്ദേശങ്ങളും
ശ്രദ്ധയിൽ
പ്പെട്ട ഉടനെ തന്നെ
ആരോഗ്യപ്രവർത്തകരോടെപ്പം
ചേർന്ന്
ബോധവത്ക്കരണപ്രവർത്തനങ്ങൾ
നടത്തി.
ഓഫീസിനുമുന്നിൽ
കൈ കഴുകുന്നതിന് ഹാൻഡ്
വാഷ്,
വെള്ളം
ഉൾപ്പെടെയുള്ള
സംവിധാനങ്ങൾ
ഒരുക്കി.കൈ
കഴുകി മാത്രമേ ഓഫീസിനകത്തേക്ക്
കയറാൻ
പാടുള്ളൂ എന്ന കർശന
നിർദ്ദേശം
നൽകി.പൊതു
ജനങ്ങൾ
ഓഫീസിനകത്തേക്ക് കയറിവരുന്നതും,
കൂട്ടംകൂടി
നിൽക്കുന്നതും
പരിമിതപ്പെടുത്തി.ജീവനക്കാർ
മാസ്ക്,
ഗ്ലൗസ്
എന്നിവ ധരിച്ച്,
സാമൂഹിക
അകലം പാലിച്ച് മാതൃകയായി.
വിവിധ
ഓഫീസുകള്‍,
പൊതു
ഇടങ്ങൾ
എന്നിവിടങ്ങളി.
“Break
the chain “ സന്ദേശം
എത്തിച്ചു.
പിന്നീട്
വിവിധ സന്നദ്ധ സംഘടകളും “Break
the chain “ ക്യാംപേയിന്
ഏറ്റെടുത്തു.കൊറോണ
വൈറസ് വ്യാപനം പ്രതിരോധിക്കുന്നതുമായി
ബന്ധപ്പെട്ട് സർക്കാരിൻ്റെ
മാർഗ്ഗനിർദ്ദേശങ്ങൾ
പെതു ജനങ്ങളിലേക്ക്
എത്തിക്കുന്നതിനായി പഞ്ചായത്തിൻ്റെ
വിവിധ ഭാഗങ്ങളിൽ
മൈക്ക് ഉപയോഗിച്ച് പ്രചാരണം
നടത്തി.പട്ടികജാതി,
പട്ടിക
വര്‍ഗ്ഗ കോളനികൾ
കേന്ദ്രീകരിച്ച് പ്രമോട്ടർമാരുടേയും,
ആശ
വർക്കർമാർ,
വാർഡ്
തല ആരോഗ്യ ജാഗ്രത സമിതി,
എന്നീവരുടെ
സഹകരണത്തോടെയും കൊറോണ വൈറസ്
വ്യാപനവുമായി ബന്ധപ്പെട്ട്
സ്വീകരിക്കേണ്ട മുൻകരുതൾ
സംബന്ധിച്ച് ബോധവത്കരണം
നടത്തി.
പാലിയേറ്റീവ്
കെയർ
ആവശ്യത്തിന്
ഉപയോഗിച്ചിരുന്ന വാഹനം കൂടാതെ
ഒരു വാഹനം വാടകയ്ക്കെടുത്ത്
മുളിയാർ
സ് എച്ച് സിക്ക് നല്കി.വാര്‍ഡ്
തല ആരോഗ്യ
ജാഗ്രത
സമിതി,അംഗൺവാടി
ടീച്ചർമാർ,
ആശ
വർക്കർമാർ,
എന്നീവരുടെ
നേതൃത്ത്വത്തിൽ
വാർഡുകളിലെ
അഗതികൾ,
കിടപ്പ്
രോഗികൾ,
വയോജനങ്ങൾ,
ശാരീരിക-
മാനസിക
വെല്ലുവിളികളൾ
നേരിടുന്നവർ
തുടങ്ങിയവരുടെ വിവരങ്ങൾ
ശേഖരിക്കുകയും,
അവർക്ക്
ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുകയും ചെയ്തു.അഗ്നിരക്ഷാവകുപ്പിൻ്റെ
സഹായത്തോടെ മുളിയാർ
സിഎച്ച് സി,
ബോവിക്കാനം
ടൗൺ,
എന്നിവിടങ്ങളിൽ
അണുവിമുക്തക്കി.
കൂടാതെ,
വാർഡ്
തല ആരോഗ്യ ജാഗ്രത സമിതിയുടെ
നേതൃത്ത്വത്തിൽ
പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച്
ശുചീകരണ പ്രവൃത്തികൾ
നടത്തി.സർക്കാർ
നിർദ്ദേശപ്രകാരം,
മുളിയാർ
ബഡ്സ് സ്കൂൾ
കോവിഡ് കെയർ
സെൻ്റർ
ആയി ഉപയോഗിക്കുന്നതിന്
സജ്ജീകരിച്ചു.
അടിയന്തിര
ഘട്ടത്തിൽ
ആവശ്യമായി വരുന്ന പക്ഷം,
BARHS ബോവിക്കാനം,LBS
Engineering college എന്നിവ
കോവിഡ് കെയർ
സെൻ്റർ
ആയി ഉപയോഗപ്പെടുത്താന്‍
തീരുമാനിച്ചു.കോവിഡ്
19
പകർച്ചവ്യാധി
പടരുന്ന സാഹചര്യത്തിൽ
രാജ്യത്ത് ലോക്ക് ഡൗൺ
പ്രഖ്യാപിച്ച ഘട്ടത്തിൽ,
ആരും
പട്ടണി കിടക്കാൻ
പാടില്ല എന്ന സർക്കാർ
നയത്തിൻ്റെ
അടിസ്ഥാനത്തിൽ
മുളിയാർ
ഗ്രാമപ്പഞ്ചായത്തിൽ
കമ്മ്യൂണിറ്റി കിച്ചൺപ്രവർത്തനം
മാർച്ച്
മാസം 28ാം
തീയതി ആരംഭിച്ചു.
ആദ്യ
ദിവസം 20
ഭക്ഷണ
പൊതികളാണ് വിതരണം ചെയ്തത്.
പഞ്ചായത്ത്
ജനപ്രതിനിധികൾ,
ജീവനക്കാർ,
ആരോഗ്യപ്രവര്‍ത്തകർ,
ആശ
വർക്കർമാർ,
വാർഡ്
തല ആരോഗ്യജാഗ്രതാ കമ്മറ്റികൾ,
പാലിയേറ്റീവ്
കേയർ
ജീവനക്കാർ,
എന്നീവർ
വിവിധ വാർഡുകളിൽ
വിവരണശേഖരണം
നടത്തിയാണ് ഭക്ഷണം ആവശ്യമുള്ളവരുടെ
ലിസ്റ്റ് തയ്യാറാക്കിയത്. ഭക്ഷണം
തയ്യാറാക്കുന്നതിന് ആവശ്യമായ
അരി സ്കൂളുകളിൽ
നിന്നുമാണ് ലഭ്യമാക്കിയത്.
കറിക്ക്
ആവശ്യമായ പച്ചക്കറികൾ,
ജനകീയ
പിന്തുണ വഴിയാണ് സമാഹരിച്ചത്.
ഇതുവരെയായിട്ടും
(
13.04.2020 വരെ
)
5272 ഭക്ഷണ
കിറ്റുകൾ
വിതരണം ചെയ്തിട്ടുണ്ട്.
അതിഥി
തൊഴിലാളികൾ,
കിടപ്പുരോഗികൾ,
സാന്ത്വന
പരിചരണത്തിലുള്ള ആളുകൾ,
ആദിവാസി
ഊരുകളിൽ
താമസിക്കുന്നവർ,
സ്വയം
പാചകം ചെയ്യാന്‍ കഴിയാത്ത
സാമ്പത്തികമായി മെച്ചപ്പെട്ടതല്ലാത്ത
മുതിർന്ന
പൗരന്മാർ,
റേഷന്‍
അരി ലഭിക്കാത്ത
നിർദ്ധനർ,
തുടങ്ങിയ
തികച്ചും അർഹരായവർക്കുമാത്രമാണ്ഭക്ഷണ
കിറ്റുകൾ
വിതരണം ചെയ്തിട്ടുള്ളത്.
Very good video and detailed note
ReplyDelete