Monday, April 27, 2020

പഞ്ചായത്ത് ഡയറി- കുറ്റിക്കോൽ

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്
കോവി‍‍‍‍‍ഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ - പ്രമോദ് ബി എസ് അസിസ്റ്റൻറ് സെക്രട്ടറി


തെയ്യങ്ങളുടെ നാടാണ്. കാസര്‍ഗോഡ് ജില്ല. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ അസി.സെക്രട്ടറിയായി ജോലി നോക്കുന്ന ഞാന്‍ മാര്‍ച്ച് മാസം 12 ന് സ്വന്തം ജില്ലയില്‍ (തിരുവനന്തപുരം) പോയി 17 നാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേര്‍ന്നത്.

2020 ഫ്രെബുവരി മാസം മുതല്‍ കോവിഡ് 19 രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു.പക്ഷേ സംസ്ഥാനത്തെ ജനങ്ങള്‍ ഈ രോഗം ഗൌരവമായി കണ്ടില്ല. മാര്‍ച്ച് മാസം രാജ്യത്ത് കൂടുതല്‍ കോവിഡ് 19 പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.2020മാര്‍ച്ച് മാസം സംസ്ഥാനസര്‍ക്കാര്‍ എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുള്ളതും കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കോവി‍‍ഡ് 19 കൂടുതല്‍ ആളുകള്‍ക്ക് വ്യാപിച്ചു തുടങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിലും ശനിയാഴ്ചകളില്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാലും  ആഫീസിലെ അക്കൌണ്ടന്‍റ് നാട്ടില്‍ പോകാന്‍ ക്ഷണിച്ചു . ഞാന്‍ പറയുകയുണ്ടായി നാട്ടില്‍ നി്ന്ന് കുറച്ച് ദിവസങ്ങളേ അയിട്ടുള്ളു ഓഫീസില്‍ എത്തിയിട്ട് എന്ന്. 

 മാര്‍ച്ച് 24 ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിക്ക് നിയോഗിച്ചാല്‍ മതിയെന്ന് ഉത്തരവ് വന്നപ്പോള്‍ ഒരു വിഷമം തോന്നി. ആഫീസിലെ ജീവനക്കാര്‍ എല്ലാം വീടുകളിലേക്ക് പോയിട്ടുള്ളതാണ് എനിക്ക് മാത്രം പോകാന്‍ പറ്റിയില്ലല്ലോ എന്ന് .

സംസ്ഥാനം ഒട്ടുക്കും നിശ്ചലമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും ഭക്ഷണം കിട്ടാത്ത അന്യസംസ്ഥാനതൊഴിലാളികള്‍,അഗതി ആശ്രയ,ഭിക്ഷാടകര്‍ ,കിടപ്പുുരോഗികള്‍ എന്നിവര്‍ക്ക് അടിയന്തിരമായി കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കാന്‍ തീരുമാനിക്കുകയും അതിന്‍റെ മോണിറ്ററിംഗ് സമിതിയില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയാണ് കാര്യങ്ങള്‍ വിലയിരുത്തേണ്ടതും എന്ന് ഉത്തരവ് വന്നപ്പോള്‍ നാട്ടില്‍ പോകാഞ്ഞത് ഭാഗ്യമായി എന്ന ഒരു സന്തോഷവും,ദൈവത്തിന് നന്ദിയും പറഞ്ഞു.നാട്ടില്‍ പോയിരുന്നെങ്കില്‍ കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം എങ്ങനെ പരിശോധിക്കാന്‍ കഴിയും.നാട്ടില്‍ നിന്ന് പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത് അവസ്ഥയും ആയിരിക്കും .

അങ്ങനെ ലോക്ക് ഡൌണും,കമ്മ്യൂണിറ്റി കിച്ചനും  ഓരോ ദിവസവും കഴിഞ്ഞുപോയി.മേല്‍ ആഫീസില്‍ നിന്ന് ഓരോരോ അറിയിപ്പുകളും,മെയിലുകളും അയയ്ക്കുന്നതിന് എല്ലാത്തിനും ക്യത്യസമയത്ത് മറുപടി നല്‍കുന്നു.ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യങ്ങളാ​ണ് അന്വേഷിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം കിട്ടാത്തതിനാല്‍ ഉടന്‍ അവര്‍ സമീപിക്കുന്നതും കണ്‍ട്രോള്‍റൂമുകളില്‍ ആണ്.അന്യസംസ്ഥാനതൊഴിലാളികളുടെ ഭാഷയും അത്രക്കും വശമില്ല.

പഞ്ചായത്തിന്‍റെ 6,7 (മാണിമൂല) കഴിഞ്ഞാല്‍ കര്‍ണ്ണാടക അതിര്‍ത്തിയാണ്.കാസര്‍ഗോഡ് ജില്ലയില്‍ കോവി‍ഡ് 19 ദിവസവും കൂടി വന്നതിന്‍റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൌണ്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായ ശ്രീ.അല്‍കേഷ് കുമാര്‍ ശര്‍മ്മയേയും,പോലീസ് മേധാവിയായ ശ്രീ.വിജയസാക്കറേയും കാസര്‍ഗോഡ് നിയമിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ ‍ കാഴ്ചവയ്ക്കണമെന്നു നിര്‍ദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്ക് മാസ്ക്കും,സാനിറ്ററൈസറും വിതരണം നടത്തുകയും,അന്യസംസ്ഥാനതൊഴിലാളികളെ സെക്രട്ടറിയും ,ഞാനുംനേരില്‍ കണ്ട് കാര്യങ്ങള്‍ വിലയിരുത്തുകയും,ഫോട്ടോ എടുക്കുകയും ചെയ്തു.

എന്നാല്‍ പോലും പഞ്ചായത്തില്‍ ഫോണ്‍വിളികള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു.ഏറ്റവും കൂടുതല്‍ ഫോണ്‍വിളികളിലെ പരാതി അന്യസംസ്ഥാനതെളിലാളികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല എന്നതാണ്.ലേബര്‍ ഓഫീസില്‍ നിന്നും,പോലീസ് സ്റ്റേഷനില്‍ നിന്നും അതിഥി തൊഴിലാളികളുടെ എണ്ണം തിരക്കി ഫോണ്‍കോളുകള്‍ വന്നു.പഞ്ചായത്തിലെ സെക്രട്ടറി നിലവില്‍ ഇരിക്കെ അസിസ്റ്റന്‍റ് സെക്രട്ടറിയായ ഞാന്‍ ഓഫീസിലെ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു.


എന്നാലും മനസ്സില്‍ ഒരു പേടി .കാര്യങ്ങള്‍ ചെയ്തില്ലെങ്കിലെ പേടിക്കേണ്ടതുള്ളു എന്ന് എന്‍റെ കൂടെ ജോലി ചെയ്ത കൊല്ലം ജില്ലയിലെ പഴയ സെക്രട്ടറി പറഞ്ഞു.നീ ‍ നല്ലരീതിയില്‍ കാര്യങ്ങള്‍ ചെയ്യുക.

ആരും കൂടെ ഇല്ലാത്തതുകൊണ്ടാണ് സാര്‍ എനിക്ക് ഒരു പേടി എന്ന് ഞാന്‍‍ പറഞ്ഞു. നി പേടിക്കാതെ മുന്നോട്ടുപോകൂ ഇനി ചെന്നെത്തുന്നിടത്ത് മനുഷ്യരുണ്ട് അവരുടെ പാര്‍പ്പിടങ്ങളും പാട്ടും ന‍ൃത്തവുമുണ്ട്.അതെല്ലാം കണ്ടും,കേട്ടും പാടി നൃത്തം വച്ചു നീ പോകൂ.

പ്രിയപ്പെട്ട നദീ നി പേടിക്കാതെ മുന്നോട്ടു പോകൂ 

അത് കേട്ടപ്പോള്‍ എനിക്ക് ഒരു ആശ്വാസവും,ധൈര്യവും വന്നു.അപ്പോള്‍ എന്നെ കൂടുതല്‍ സഹായിക്കാന്‍ ടി ആഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റ് ശ്രീ.രൂപെഷ് കൂടെ നിന്നു.അപ്പോള്‍ എനിക്ക് മനസ്സിലായി മുന്നില്‍ ഒരാള്‍ ഇറങ്ങിയാല്‍ പുറകേ ജീവനക്കാര്‍ ഉണ്ടാകും എന്ന് .

പഞ്ചായത്തില്‍കമ്മ്യൂണിറ്റി കിച്ചന്‍റെയും,ഐസോലേഷന്‍റെയും,ഓഫീസ് പ്രവര്‍ത്തനവും അന്യസംസ്ഥാനതൊലാളികളുടെ ഭക്ഷണത്തിന്‍റെയും വിവരങ്ങള്‍ ചോദിച്ചുമനസ്സിലാക്കുന്നതിന് ബഹുമാനപ്പെട്ട ഡി.ഡി.പി സാര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും, വീഡിയൊ കോണ്‍ഫറന്‍സിന് സെക്രട്ടറിയും,ഞാനും റിപ്പോര്‍ട്ടുകളുമായി സാറിന്‍റെ സംസാരം ശ്രവിച്ചുകൊണ്ടിരുന്നു.സമയക്കുറവായതിനാല്‍ ബഹുമാനപ്പെട്ട ഡി.ഡി.പി സാര്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിൻ്റെ കാര്യങ്ങള്‍ ചോദിക്കാന്‍ വിളിച്ചില്ല.

ഓഫീസിലെ ഹെഡ്ക്ലര്‍ക്ക്,അക്കൌണ്ടന്‍റ് സീനിയര്‍ക്ലര്‍ക്ക്,ക്ലര്‍ക്ക് നാട്ടില്‍ പോയതിനാല്‍ ഓഫീസ് പ്രവര്‍ത്തനം നല്ല  രീതിയില്‍ കൊണ്ടുപോകുന്നതിന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.ഏറ്റവും കൂടുതല്‍ ബാധിച്ചത് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ആയിരുന്നു..തല്‍ക്കാലം സെക്രട്ടറി ഓഫീസ് ഉത്തരവ് ആക്കി ഞാന്‍ അക്കൌണ്ടന്‍റ് സീറ്റില്‍ കാര്യങ്ങല്‍ സുഗമമായി കൊണ്ടുപോയി കോവിഡുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ സേവനകാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്.സേവനകാലാവധി പുതുക്കി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നില്ല .2019-20ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെയും എന്‍.ആര്‍.ജി.എസ് ജീവനക്കാരുടെയും ആര്‍ജ്ജിതാവധി മാര്‍ച്ച് 31 നകം എടുത്തുനല്‍കേണ്ടതാണ്. ടി തുക യഥാസമയം നല്കിയില്ലെങ്കില്‍ അടുത്തസാമ്പത്തിക വര്‍ഷത്തില്‍ ആ തുക ടി ജീവനക്കാര്‍ക്ക് കിട്ടുകയുമില്ല.ഉടന്‍ തന്നെ ഓഫീസ് നടപടിക്രമങ്ങള്‍ പാലിച്ച് ആ തുക ജീവനക്കാര്‍ക്ക് നല്‍കി.


മാര്‍ച്ച് 31 ന് സെക്രട്ടറി അവധി അപേക്ഷ ബഹുമാനപ്പെട്ട ഡി.ഡി.പി സാറിന് നല്‍കി പല മെയിലുകള്‍ക്കും ഡി.ഡി.പി ഓഫീസില്‍ നിന്നും വിളിച്ച് മറുപടി നല്‍കുന്നതിന് മുമ്പെ യഥാസമയം നല്‍കണമെന്നും നല്ലരീതിയില്‍ ഓഫീസ് പ്രവര്‍ത്തനം സുഗമമായി കൊണ്ടുപോകുന്നതിനും തീരുമാനിച്ചു.

മാര്‍ച്ച് 31 ന് ജീവനക്കാരുടെ ശമ്പളം സാംഖ്യയില്‍ എന്‍ട്രി നടത്തി അപ്രൂവ് ചെയ്യണം.അല്ലെങ്കില്‍ അത് അടുത്തസാമ്പത്തിക വര്‍ഷം ആയി പോകും.പക്ഷേ ഓഫീസിലെ തിരക്ക് കാരണം ഞാന്‍ മറന്നുപോയി.അവസാനം രാത്രി 10 മണിക്ക് ഓഫീസ് തുറന്ന് സാംഖ്യയില്‍ എന്‍ട്രി ചെയ്യേണ്ടി വന്നു. ഇതിന് ഏറ്റവും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ശ്രീ.രൂപേഷിനോടാണ് കാരണം  എന്ത് കാര്യം പറഞ്ഞാലും കഴിയൂല എന്ന ഒരു വാക്ക് രൂപേഷിൻ്റെ നാവില്‍ ഇല്ല.എല്ലാം കൃതൃസമയത്ത് ചെയ്യുകയും,സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തി 

1.04.20 മുതല്‍ എനിക്ക് സെക്രട്ടറി ചാര്‍ജ്ജ് നല്‍കുകയും ചെയ്തു. സെക്രട്ടറി,അസിസ്റ്റന്‍റ് സെക്രട്ടറി,അക്കൌണ്ടന്‍റ്,സീനിയര്‍ ക്ലര്‍ക്ക് എന്നിങ്ങനെ 6 റോളുകള്‍ സിനിമയിലെ നായകൻ്റെ വേഷം ‍ 2 റോളുകളേ പലരും ചെയ്തിട്ടുള്ളൂ.പക്ഷേ ഞാന്‍ 6 റോള്‍ ഓഫീസിലെ ഉത്തരവാദിത്വങ്ങള്‍ കൂടി വന്നു.


നമുക്ക് പ്രാഗല്‍ഭ്യമോ കഴിവോ എന്തിനേറെ താല്പര്യമോപോലുമില്ലാത്ത ഒട്ടനവധി കാര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടായിരിക്കും. വീടിനെപ്പറ്റിയോ,നാടിനെപ്പറ്റിയോ,മക്കളെപ്പറ്റിയോ ഓര്‍മ്മ ഇല്ലാതെ. പുതിയ വേഷം,പുതിയ രൂപം,പുതിയ ഭാവം ഒറ്റ വിചാരം കുറ്റിക്കോല്‍ പ‍ഞ്ചായത്തിലെ ജോലികളെ പ്പറ്റി അങ്ങനെ ഓരോ ദിവസവും മുന്നോട്ട് നീങ്ങി. ഐസോലേഷനുമായി ബന്ധപ്പെട്ട് ചില മെയിലുകള്‍ക്ക് സംശയങ്ങള്‍ തീര്‍ക്കുന്നതിനായി ഡി.ഡി.പി ആഫീസിലെ രാജീവ് കുമാര്‍ സര്‍,വിനോദ് സര്‍,ബിജുകുമാര്‍ സര്‍,,സുമേഷ് സര്‍ ,സൈറ മാഡം,സുഭാഷ് സര്‍ എന്നിവരെ ഫോണില്‍ വിളിക്കുകയും,യഥാസമയം മറുപടി നല്‍കുകയും,ചെയ്തിട്ടുണ്ട് എന്നാല്‍ പോലും ഫോണ്‍ എടുക്കാന്‍ കഴിയാത്ത് സാഹചര്യത്തില്‍ അവർ തിരിച്ച് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞുനല്‍കുുകയും ചെയ്യും. 

ഏപ്രില്‍ 8 തീയതി രാവിലെ ബഹുമാനപ്പെട്ട ഡി.ഡി.പി സാര്‍,എ.ഡി.പി ധനീഷ് സാര്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ ചോദിച്ചുമനസ്സിലാക്കുകയും,കോവിഡ്19പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും,പഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. 

 ഏപ്രില്‍ 14 വിഷുവിന് ഞാനും,ക്ലര്‍ക്കും,ടെക്നിക്കല്‍ അസിസ്റ്റന്‍റും മാത്രം,ഓഫീസില്‍ മെയിലിന് മറുപടി നല്‍കുന്ന സമയത്ത് 16 -ാംവാര്‍ഡ് മെമ്പറുടെ ഒരു കോള്‍ മാണിമൂല ജി.എല്‍.പി.സ്ക്കുളില്‍ ഒരു വൃദ്ധന്‍ സുഖമില്ലാതെ കിടക്കുന്നുണ്ട്.ഇവിടെ പോലീസും,നാട്ടുകാരും ,ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥരും ഉണ്ട്.സര്‍ ഇങ്ങോട്ട് വരണം .ഞാന്‍ മാണിമൂല സ്ക്കുളില്‍ ചെന്നപ്പോല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാള്‍ സ്ക്കുള്‍ വരാന്തയില്‍ തോര്‍ത്ത് കൊണ്ട് മുഖം മറച്ചിരിക്കുന്നു.ഞങ്ങള്‍ കാര്യങ്ങള്‍ തിരക്കി പേര് നാരായണന്‍ മക്കള്‍ വീട്ടില്‍‌ കയറ്റുന്നില്ല.പോകാന്‍ വേറെ ഇടം ഇല്ല.ടിയാന്‍റെ വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ തിരക്കി പത്തുവര്‍ഷം മുമ്പ് നാടും,വീടും ഉപേക്ഷിച്ചു പോയതാണ്.ഇപ്പോൾ തിരിച്ചുവന്നതാണ്.വീട്ടില്‍ കയറ്റാന്‍ കൊള്ളൂല .ഇതൊന്നും ഞങ്ങള്‍ മുഖവിലക്കെടുത്തില്ല.


ഉടന്‍ ഞാന്‍ സ്നേഹാലയത്തിലും,അനാഥമന്ദിരത്തിലും വിളിച്ചു.അതുകൂടാതെ ബഹുമാനപ്പെട്ട ഡി.ഡി.പി സാറിനെ ‌ഞാന്‍ വിളിച്ച് കാര്യങ്ങള്‍ പറയുകയും സര്‍ ഉടന്‍ അതിന് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.ടിയാനെ താമസിപ്പിക്കുന്നതിന് വേണ്ടി.കോവിഡ്1 19 മായി ബന്ധപ്പെട്ട് ആരും ടിയാനെ താമസിപ്പിക്കാന്‍ തയ്യാറാകുന്നില്ല.അവസാനം അയല്‍വാസിയായ ഒരാള്‍ ടിയാനെ തൻ്റെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ താമസിപ്പിക്കാനും ഭക്ഷണം നല്‍കാനും മുന്നോട്ട് വരികയായിരുന്നു. 

അങ്ങനെ ഏപ്രില്‍ 14 വിഷു ഞങ്ങള്‍ക്ക് ഒരു പരിക്കും ഏല്‍പ്പിക്കാതെ കടന്നുപോയി.ആത്മവിശ്വാസമാണല്ലോ ഒരു വ്യക്തിയുടെ ജീവിതവിജയത്തിന് അടിസ്ഥാനം.തൊട്ടടുത്ത ദിവസം ടിയാനെ പരിശോധനയ്ക്ക് കൊണ്ടുപോകുകയും ,3 ദിവസം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു.ടിയാന്‍റെ പരിശോധനഫലം നെഗറ്റീവ് ആയപ്പോള്‍ ആണ് സമാധാനമായത് . ശേഷം അദ്ദേഹത്തെ പോലീസിനെ ഏല്‍പ്പിക്കുകയും പോലീസ് വൃദ്ധമന്ദിരത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു. 

 ഏപ്രില്‍ 15 മുതല്‍ മേയ് 3 വരെ നിലവിലുള്ള ജീവനക്കാര്‍ക്ക് റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഓഫീസ് ഉത്തരവ് നല്‍കി. കോവിഡ് 19 പിന്നേയും നമ്മുടെ ഇടയില്‍ കൂടി കടന്നു പൊയ്ക്കോണ്ടിരിക്കുന്നു. 

ഇവിടെ ജീവിക്കുക................. ഇന്ന് ജീവിക്കുക....................... ഈ നിമിഷത്തില്‍ ജീവിക്കുക...........................

പ്രമോദ് ബി എസ് 
അസി.സെക്രട്ടറി 
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്

No comments:

Post a Comment