Wednesday, April 15, 2020

" ഭാരീ ഉപകാറ പ്രസിഡണ്ട് അവറേ"

പനത്തടി പഞ്ചായത്തിലെ കമ്മാടിയി കോളനിയിലെ മലകുടിയ
ആദിവാസി വിഭാഗത്തിലെ എട്ടുകുടുംമ്പങ്ങൾ.

കർണ്ണാടക സ്വദേശികളാണ്.

അവർക്ക് റേഷൻ കാർഡൊക്കെയുണ്ട്.

പക്ഷെ അതൊക്കെ നാട്ടിലാണ്.

റബ്ബർ ടാപ്പിംഗിന് വന്നതാണ്.

ലോക്ക് ഡൌണാകുമെന്നൊക്കെ പാവങ്ങൾക്കെന്തറിയാം.

 റേഷനില്ല.സഹായങ്ങളില്ല.പോരാത്തതിന് കർണ്ണാടക സ്വദേശികൾ.

വിഷയം ശ്രദ്ധയിൽപെട്ടതോടെ പഞ്ചായത്ത് സംവിധാനം ഉണർന്നു.പെർഫോമൻസ്  ഓഡിറ്റ് വിംഗിലൂടെ വിഷയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽ.

പ്രസിഡണ്ട് ശ്രീ P G  മോഹനൻ , ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നു.വളരെ പെട്ടെന്ന് വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ.

ഇരുപത്തിനാലു മണിക്കുറിനകം ഇവർക്കായുള്ള  അരി പലവ്യഞ്ജന വാഹനവുമായി ട്രൈബൽ ഡവലപ്മെൻറ് ഓഫീസർ പനത്തടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ.

കിറ്റ് കൈപറ്റിക്കൊണ്ട് അവർ പറഞ്ഞു "ഭാരി ഉപകാറ പ്രസിഡണ്ട് അവറെ....... " (വലിയ ഉപകാരം ബഹു പ്രസിഡണ്ട് )

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഒന്നു മാത്രം.

No comments:

Post a Comment