ബളാൽ പഞ്ചായത്തിൽ ഈ മാസം സേവന നിവൃത്തനാകുന്ന ശ്രീ മധുവിനെ പറ്റി പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് 2 ലെ ജൂനിയർ സൂപ്രണ്ട് ശ്രീ ബിജു.................
കോവിഡ്- 19 ലോക്ക് ഡൗൺ കാലത്ത് പഞ്ചായത്തുകൾ ആർക്കൊക്കെ ഭക്ഷണം നൽകണമെന്ന് ചോദിച്ചാൽ പാവപ്പെട്ടവർക്കും അതിഥി തൊഴിലാളികൾക്കും എന്നായിരിക്കും നമ്മളുടെയൊക്കെ കണ്ണടച്ചുള്ള മറുപടി.
എന്നാൽ കളളാർ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായ മധുവേട്ടനോടാണ് ഈ ചോദ്യമെങ്കിൽ പാവപ്പെട്ട മനുഷ്യർക്കൊപ്പം കാക്കയും പൂച്ചയും കന്നുകാലികളും എന്നു വേണ്ട സർവ്വ ചരാചരങ്ങളും ഉൾപ്പെടെ ആ പട്ടിക നീളും.
ഈ ലോക്ക് ഡൗൺ കാലത്ത് മാത്രമല്ല വേനൽ കടുക്കുന്ന മാസങ്ങളിൽ ഓഫീസിൻ്റെ സമീപത്ത് ഒരു ബക്കറ്റ് നിറയെ വെള്ളം പക്ഷികൾക്കായി മാറ്റി വെച്ച് മാത്രമെ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുയുള്ളു.ഉച്ചസമയത്ത് ബാക്കി വരുന്ന ആഹാരപദാർത്ഥങ്ങൾക്കായി കാക്കയുടെ പടതന്നെ ഓഫീസിന് ചുറ്റും കാണും. ഒരിലയിൽ അവ പക്ഷികൾക്കായി മാറ്റിവെക്കും.
ലോക്ക് ഡൗൺ സമയമായതും വേനൽ കടുത്തതും കാരണം പക്ഷിമൃഗാദിതികൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ് എന്ന് കണ്ട് തന്നെ കൊണ്ട് സാധിക്കുന്ന സ്ഥലങ്ങളിലൊക്കെ വെള്ളവു ഭക്ഷണവും വെക്കുന്നതിന് ശ്രമിക്കാറുണ്ട് എന്ന് മധുവേട്ടൻ പറയുന്നു.
പഞ്ചായത്തിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ കെയർ സെൻ്റർ ഒരുക്കൽ , ഐസോലേഷൻ, കമ്യൂണിറ്റി കിച്ചൺ സജ്ജീകരിക്കൽ എന്നിവയിലും ഇപ്പോൾ പഞ്ചായത്തിലുടനീളം ഭക്ഷണ വിതരണത്തിൻ്റെ തിരക്കിലായിരിക്കുമ്പോഴു തൻ്റെ പതിവ് ചിട്ടവട്ടങ്ങൾ കൈവിടാൻ ശ്രീ മധു തയ്യാറായിട്ടില്ല.
ബളാൽ പഞ്ചായത്തിലെ ബളാൽ എന്ന സ്ഥലത്ത് താമസിക്കുന്ന ശ്രീ മധു 2020 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യുകയാണ്.

No comments:
Post a Comment