Wednesday, April 22, 2020

റുവാണ്ടൻ താരത്തിനും പഞ്ചായത്തിൻ്റെ കരുതൽ

ലോക്ഡൗണിൽ ദുരിതത്തിലായ റുവാണ്ടൻ ഫുട്ബോൾ താരത്തിന് കാറഡുക്ക പഞ്ചായത്ത് ഭക്ഷണ കിറ്റ് വിതരണം ചെയ്തു...........




കാറഡുക്ക : ലോക് ഡൗണിൽ പെട്ട് ദുരിതത്തിലായ റുവാണ്ടൻ ഫുട്ബോൾ താരത്തിന് പഞ്ചായത്തധികൃതർ ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്  ആശ്വാസമായി . 

സെവൻസ് ഫുട്ബോൾ സീസണുകളിൽ സ്ഥിരമായി കളിക്കുവാൻ റുവാണ്ടയിൽ നിന്ന് കാറഡുക്കയിൽ എത്താറുള്ള ഉക്കിസമാവോ ബെന്യാവോ എന്ന ബെന്നി രണ്ടു മാസക്കാലമായി കാടകത്ത് താമസിച്ചു വരികയായിരുന്നു. എന്നാൽ ഈ സെവൻസ്ഫുട്ബോൾ സീസൺ കൊറോണയെത്തുടർന്നു നിറുത്തിവയ്ക്കുകയും ലോക് ഡൗൺ വന്നതോടു കൂടി ബെന്നി ദുരിതത്തിലായി. 

കാടകം ഫ്രണ്ട്സ് കമ്പയിൻസിൻ്റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇതുവരെ കഴിഞ്ഞിരുന്നത് . ഇതറിഞ്ഞ കാറഡുക്ക പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാറും വാർഡ് മെമ്പർ എം തമ്പാൻ ,പഞ്ചായത്ത് സെക്രട്ടറി നന്ദഗോപാൽ എന്നിവർ ബെന്നിയെ സന്ദർശിക്കുകയും ഒരു മാസത്തേക്കുള്ള ഭക്ഷണ സാമഗ്രികൾ നൽകുകയും ചെയ്തു .

No comments:

Post a Comment