ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്തുകൾ പ്രതിരോധ പ്രവർത്തനങ്ങൾ തീവ്രമാക്കി. ചെമ്മനാട് ചെങ്കള ഉദുമ മൊഗ്രാൽപുത്തൂർ മധുർ പള്ളിക്കര കുമ്പള ബദിയടുക്ക അജാനൂർ പൈവളികെ മീഞ്ച മംഗൽപാടി പുല്ലൂർ പെരിയ പടന്ന മുളിയാർ എന്നിവയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തവ.
കൂടുതൽ രോഗികളുള്ള ആദ്യ 6 പഞ്ചായത്തുകളും രണ്ടാം താഴും മൂന്നാം താഴുമിട്ട് അതീവ ജാഗ്രതയിലുമാണ്.
ജില്ലയിൽ ലോക്ക് ഡൗൺ ആരംഭിച്ച നാൾ മുതൽ വാർ റൂം ഒരുക്കി സജ്ജമായിരിക്കുകയാണ് ഗ്രാമ പഞ്ചായത്തുകൾ.രാപ്പകൽ വിശ്രമമില്ലാതെ ജോലിയിലാണ് 400 ലധികം ജീവനക്കാരും ഭരണ സമിതിയും.ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടർ കെ കെ റെജികുമാർ എ ഡി പി ധനീഷ് എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓരോ ദിവസവും 5 പേർ വീതമടങ്ങിയ കൺട്രോൾ റൂമും പ്രവർത്തിക്കുന്നു.
ഈസ്റ്റർ ദിനത്തിലും - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് |
കോവിഡ് 19 പ്രതിരോധ
പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഓരോ പഞ്ചായത്തിലും ജീവനക്കാരുടെ നേതൃത്വത്തിൽ വാർ റൂമും ഹെൽപ് ഡെസ്കും പ്രവർത്തിച്ചു വരുന്നു.
പഴുതില്ലാതെ ഈ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടെയാണു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളിലായി വകുപ്പിൽനടത്തി വരുന്നത്. 97 രോഗികളാണു പതിനഞ്ചു പഞ്ചായത്തുകളിലായുള്ളത് അതിനു പുറമെ 8900 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.പഞ്ചായത്ത് വാർഡ് തലത്തിൽ 664 ജാഗ്രതാ സമിതികളുടെ മേൽനോട്ടത്തിലാണിവർ. ദൈനംദിന മോണിട്ടറിംഗും നടക്കുന്നു.
ജില്ലയിലെ പഞ്ചായത്തുകളിൽ 64 കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.38 ഗ്രാമ പഞ്ചായത്തുകളിലെ 53 സാമൂഹ്യ അടുക്കളകൾ വഴി 10900 പേർക്ക് ദിവസേന ഭക്ഷണം നൽകുന്നു.ഇതിൽ 4479 പേർ അതിഥി തൊഴിലാളികളാണ്.വിവിധ പഞ്ചായത്തുകളിലായി 2616 വളണ്ടിയർമാരാണ് സന്നദ്ധം വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്തത്.ഇതിനകം വീടുകളിൽ ഐസൊലേഷനിലുള്ള 8947 പേർക്ക് കൗൺസിലിംഗ് പൂർത്തിയാക്കി.
അതിതീവ്ര മേഖലയിൽ പ്രത്യേക സോണുകളിലെ ഓരോ വീട്ടിലെയും സ്ഥിതി വിവരങ്ങൾ അന്തിമമാക്കുന്ന തിരക്കിലാണ് അത്തരം പഞ്ചായത്തുകളിപ്പോൾ കൂടാതെ ദുരിത മേഖലയിൽ മറ്റു രോഗങ്ങളുള്ളവരുടെ സ്ഥിതിവിവരക്കണക്കുകളും കൂടി തയ്യാറാക്കുകയാണ് പഞ്ചായത്തുകൾ.
ലോക്ക് ഡൗൺ മുതൽ സർക്കാർ നിർദേശ പ്രകാരമുള്ള ബോധവൽക്കരണം,ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ, ജാഗ്രതാ സമിതി, കെയർ സെന്റർ, വളണ്ടിയർ, കമ്മ്യൂണിറ്റികിച്ചൻ, ഭക്ഷണംനൽകൽ, അഗതി പുനരധിവാസം, അതിഥിതൊഴിലാളികൾ പ്രത്യേക പരിഗണന വേണ്ടുന്നവർ എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവ്വഹിച്ചു വരുന്നത്.
ജില്ലയിൽ ചിട്ടയോടെയുള്ള പ്രവർത്തനം കൊണ്ടും ഫലപ്രദമായ ഏകോപനം കൊണ്ടും ചുമതലകൾ ഭംഗിയാക്കുകയാണ് അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പഞ്ചായത്തു ജീവനക്കാർ.
ജില്ലയിൽ ചിട്ടയോടെയുള്ള പ്രവർത്തനം കൊണ്ടും ഫലപ്രദമായ ഏകോപനം കൊണ്ടും ചുമതലകൾ ഭംഗിയാക്കുകയാണ് അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പഞ്ചായത്തു ജീവനക്കാർ.
No comments:
Post a Comment