Monday, April 27, 2020

പഞ്ചായത്ത് ഡയറി - കിനാനൂർ കരിന്തളം


" കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വളരെ ജാഗ്രതയോടുള്ള പ്രവർത്തനമാണ് കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ നടന്നു വരുന്നത്.പ്രസിഡണ്ട് ശ്രീമതി വിധുബാലയുടെ റിപ്പോർട്ട്." 

കൊറോണ ഉണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാൻ ഒരു രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്ന് ഭരണസമിതി വിലയിരുത്തുകയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും മെമ്പർ മാരെയും മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിഒരു പഞ്ചായത്ത്തല ജാഗ്രത കർമ്മസമിതിക്ക് രൂപം നൽകി.\

ഈ കർമ്മസമിതി ഒരു വാട്സാപ് കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ഒരു ഓൺലൈൻ അഭിപ്രായ സമന്വയത്തോടെ പ്രവർത്തനവും മോണിറ്ററിങും നടത്തി.

വാർഡ് തലത്തിൽ ഉള്ള ജാഗ്രത സമിതി വിപുലീകരിക്കുകയും താൽക്കാലിക നടപടി എന്ന നിലയിൽ പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ഒരു വാട്സാപ് കൂട്ടായ്മ വാർഡ് തലത്തിലും ഉണ്ടാക്കി.

ഐസൊലേഷനിൽ ഉള്ളവർക്ക് കൃത്യമായി ഭക്ഷണ സാധനം മരുന്ന് മറ്റാവശ്യങ്ങൾക്ക് പഞ്ചായത്ത് എഫ് എച്ച് സി ഹെൽപ്പ് സെൻ്റർ 24 മണിക്കൂർ പ്രവർത്തന സജ്ജമാക്കി.

വാർഡ് തലത്തിൽ 10 വളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും അവർ അതാത് വാർഡിലെ പൊതുജനങ്ങൾക്ക് ആവശ്യ സമയത്ത് ഹെൽപ്പ് ലൈൻ സംവിധാനം ഏർ പ്പെടുത്തി.


4 സ്ഥലങ്ങളിൽ ജനകീയ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു . പച്ചക്കറികളും,അരിയും സംഭാവനയിലൂടെ സമാഹരിച്ചു .

473 പേർക്ക് 4 സ്ഥലങ്ങളിൽ നിന്നായി ഭക്ഷണം വിതരണം ചെയ്തു. .. ചിക്കൻ ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളിൽ സ്പോൺസർ ചെയ്യുകയുണ്ടായി .നാടൻ ജൈവ വിഭവങ്ങളാണ് എല്ലാ ദിവസവും സദ്യയിൽ ഉൾപ്പെടുത്തിയത്.

പഞ്ചായത്തിലെ വളണ്ടിയർമാർ പൊതിച്ചോറ് കൃത്യമായി വീടുകളിൽ എത്തിച്ചു കൊടുത്തു.

റേഷനരിയും പെൻഷനും കിട്ടുന്നതിന് മുമ്പ് തന്നെ പഞ്ചായത്തിലെ ഏറ്റവും നിർധനരായ 171 കുടുംബങ്ങൾക്ക് അരിയും സാധനങ്ങളും സ്പോൺസർ ഷിപ്പിലൂടെ കൊടുക്കാൻ കഴിഞ്ഞു. ഫോട്ടോഗ്രാഫേർസ് ആൻറ് വീഡിയോ ഗ്രാഫേഴ്സ് വെള്ളരിക്കുണ്ട് ,ജെ എൽജി ഗ്രൂപ്പ് ,കുടുംബശ്രീ യൂണിറ്റുകൾ ,കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ സഹായഹസ്തവുമായി മുമ്പോട്ട് വന്നു.


ചോയ്യങ്കോട് തെരുവിൽ താമസിക്കുന്ന 20 കുടുംബങ്ങൾക്ക് ജെ സി ഐ യെ ക്കൊണ്ട് കിറ്റ് സ്പോൺസർ ചെയ്യിക്കാൻ കഴിഞ്ഞു.

1250 രൂപ വിലയുള്ള 171 ഭക്ഷണ കിറ്റുകൾ  സംഭാവന ചെയ്തത് വ്യക്തികൾ ,സ്ഥാപനങ്ങൾ ,സംഘടനകൾ എന്നിവയാണ് പഞ്ചായത്ത് വളണ്ടിയർമാരുടെ സഹായത്തോടെ എല്ലാ കിറ്റുകളും വീട്ടിലെത്തിച്ചു.

ആശുപത്രിയിൽ  ഡയാലിസിസ് ചെയ്യാൻ പോകാൻ പൈസ ഇല്ലാത്തവർക്ക് സ്പോൺസർമാരെ കണ്ടെത്തി കൊടുക്കാനും വണ്ടി സൗകര്യം ഏർപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞു കൂടാതെ പഞ്ചായത്തിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2000 രൂപ വീതം ഏറ്റവും അശരണരെ കണ്ടെത്തി വിതരണം ചെയ്തു.

ഏറെ ആശങ്കപ്പെട്ടത് നെല്ലിയര കോളനിയിൽ പ്രസവവേദന വന്ന് വണ്ടി കിട്ടാൻ ഏറെ വിഷമിച്ചപ്പോൾ തദവസരത്തിൽ ഇടപെടാനും വണ്ടി വിളിച്ച് കൊടുത്ത് 20 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിക്കാനും 10 മിനിറ്റിനുള്ളിൽ അവർ പ്രസവിക്കുകയും ചെയ്തു.

ആശുപത്രിയിൽ പോകാൻ വണ്ടി കിട്ടാതായ നിരവധി കേസുകളിൽ ഇടപെട്ട് വണ്ടി ആക്കിക്കൊടുക്കാൻ കഴിഞ്ഞു.


റേഷൻ ഷോപ്പുകളിൽ കുടിവെള്ളം,തൂക്കിക്കൊടുക്കാൻ സഹായിക്കുകയും ,റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്യുന്ന നിരവധി ഇടപെടലുകളാണ് വാർഡ് ജാഗ്രത സമിതി വളണ്ടിയർ മാർ മുഖേന ചെയ്യുന്നത്.

എഫ് എച്ച് സി  യിൽ നിന്ന് നിരവധി വളണ്ടിയർമാർ വന്ന് ദിവസവും മരുന്ന് വാങ്ങി രോഗികളുടെ വീട്ടിലെത്തിക്കുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ ഡയാലിസിസിന് പോയ കുടുംബത്തിനെ സാമ്പത്തികമായും സഹായിക്കാൻ കഴിഞ്ഞു.

വയനാട്ടിൽ നിന്ന് വന്നവരെ കൃത്യമായി ആശുപത്രിയിലെത്തിക്കാനും വേണ്ട സഹായമെത്തിക്കാനും കഴിഞ്ഞു.
കെ എസ് ടി എ , ഡി വൈ എഫ് ഐ ,പുരുഷ സംഘങ്ങൾ, പരപ്പ റോയൽ കോളേജ് പൂർവ്വ വിദ്യാർത്ഥി അധ്യാപകർ ,ഇവരൊക്കെ മാസ്ക്ക് ,സാനിറ്റൈസർ ,ഹാൻഡ് വാഷ് എന്നിവ ഉൾപ്പെടെ എഫ് എച്ച് സ് ക്കും പഞ്ചായത്തിനും സംഭാവന ചെയ്തു.


ഇങ്ങനെ നിരവധി പ്രവർത്തനങ്ങളുമായി കൊറോണക്കാലം മുമ്പോട്ട് പോവുകയാണ്.

എ വിധുബാല
പ്രസിഡൻ്റ് 
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്



1 comment: