Friday, April 17, 2020

ടെലിമെഡിസിൻ - ചെറുവത്തൂരിൽ ശുഭാരംഭം

കുഞ്ഞാമിന ഉമ്മയ്ക്ക് പെരുത്തു സന്തോഷം !!!




"ഉമ്മാ എന്തുണ്ട് വിശേഷം”


-അങ്ങേത്തലയ്ക്കൽ നിന്നു ഡോക്ടർ രമേഷിന്റെ നേരിട്ടുള്ള ചോദ്യം കേട്ടുംകണ്ടും  മാച്ചിപ്പുറത്തുള്ള കുഞ്ഞാമിന ഉമ്മയ്ക്ക് വിസ്മയവുംസന്തോഷവും.

മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർദേശിച്ച് 24 മണിക്കൂറിനകം ടെലി മെഡിസിൻ സംവിധാനത്തിന് പ്രാരംഭം കുറിച്ച ചെറുവത്തൂർ പഞ്ചായത്തിലെ ആദ്യ സീനായിരുന്നു അത്.

രാവിലെ 8 മണിക്കാണ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവൻ മണിയറയെ വിളിച്ച് ടെലിമെഡിസിൻ സംവിധാനത്തെക്കുറിച്ച് പറയുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.റെജികുമാർ ഇത് സംബന്ധിച്ച് പഞ്ചായത്തുകൾക്ക് നൽകിയ കത്തും പ്രതിപാദിച്ചു.

60 വയസ്സിനു മേലുള്ള മറ്റു രോഗങ്ങളുള്ള ആൾക്കാരുടെ ഭക്ഷണം,ചികിത്സ,മരുന്ന് ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്താനായിരുന്നു കത്ത്.25 ദിവസത്തെ  രാപ്പകൽ പ്രതിരോധത്തിൻ്റെ ക്ഷീണമെല്ലാം മാറ്റി ഇന്നുതന്നെ നമുക്കു ചെറുവത്തൂരിൽ പദ്ധതി ആരംഭിക്കാം എന്ന ഊർജ്വസ്വലമായ മറുപടിയായിരുന്നു പ്രതികരണം.

ആദ്യഘട്ടമെന്ന നിലയിൽ ചെറുവത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നു തുടക്കം കുറിക്കാൻ തീരുമാനിച്ചു.

വാട്സ് ആപ്പ് വീഡിയോ കോളിലൂടെ മാച്ചിപ്പുറത്തുള്ള 65 വയസ്സുകാരി ജീവിതശൈലീ രോഗങ്ങൾ കൊണ്ടു പ്രയാസപ്പെടുന്ന കുഞ്ഞാമിന ഉമ്മയുമായി  ഡോക്ടർ ഡി.ജി.രമേഷ് രോഗവിവരങ്ങൾ ആരായുകയും ആശ്വസിപ്പിക്കുകയും ചെയ്തു.കുറവുമുള്ള മരുന്നുകൾ എത്തിക്കാനും നിർദേശം നൽകി.

തുരുത്തി പി.എച്ച്.സി കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലപ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.ഇതോടനുബന്ധിച്ച് മൊബൈൽ ക്ലിനിക്കിനു കൂടി തുടക്കം കുറിക്കുമെന്നു ശ്രീ.മാധവൻ മണിയറ വ്യക്തമാക്കി.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ നിർദേശാനുസരണം പെർഫോർമൻസ് ഓഡിറ്റ് സൂപ്പർവൈസർ  എന്ന നിലയിൽ നേരിട്ടെത്താനും സാധിച്ചതിൽ അതീവ സന്തോഷം തോന്നിയ നിമിഷം.

       കെ.വി.രാജീവ് കുമാർ

No comments:

Post a Comment