ലോകത്തെ
വിറങ്ങലിപ്പിച്ച
കൊറോണ വൈറസ് അഥവാ കോവിഡ് 19
എന്ന
മഹാവിപത്തിനെ പ്രതിരോധിക്കുന്നതിനായി
നമ്മുടെ ജില്ലയില്‍
പ്രഖ്യാപിച്ച ലോക്ക്
ഡൗണ്‍ ഒരു മാസം
പിന്നിടുകയണ്.
ലോകരെ ആകെ വീടിനുള്ളില്‍
തളച്ചിട്ട ലോക്ക്
ഡൗണിലും വിശ്രമമില്ലാത്ത
അതിജീവന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
ഭാഗമാക്കായവരില്‍
ഒരു വിഭാഗം ആണല്ലോ പഞ്ചായത്ത്
ഭരണസമിതിയും ജീവനക്കാരും
ഇതുവരെയും കൊറോണാ കേസ്
റിപ്പോര്‍ട്ട്
ചെയ്യാത്ത മലയോര
പഞ്ചായത്തുകളില്‍
ഒന്നായ വെസ്റ്റ് എളേരിയുടെ
ചില പ്രവര്‍ത്തനങ്ങളിലൂടെ...........
മാര്‍ച്ച്
മാസം പഞ്ചായത്തുകളെ
സംബന്ധിച്ചിടത്തോളം എത്രത്തോളം
തിരക്കുപിടിച്ചതാണെന്ന്
പറയേണ്ടതില്ലല്ലോ ഓരോ
ദിവസത്തെയും പകല്‍
12
മണിക്കൂര്‍
പോരാതെ വരുന്ന തിരക്കിട്ട
ദിവസങ്ങളില്‍
ആദ്യമൊന്നും കൊറോണയെ അത്രത്തോളം
ശ്രദ്ധിക്കാന്‍
സമയം ലഭിച്ചിരുന്നില്ല.
തീര്‍ക്കാന്‍
ബാക്കിയുള്ള പദ്ധതികളുടെയും
പിരിച്ചെടുക്കന്‍
ബാക്കിയുള്ള നികുതികളുടെയും
പിറകെയായിരുന്നു ജനപ്രതിനിധികളും
ഉദ്യോഗസ്ഥരും കൂടാതെ
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
പ്രവര്‍ത്തനങ്ങളും
അങ്ങനെയിരിക്കെ ആദ്യഘട്ടത്തില്‍
കേരളത്തില്‍ കോവിഡ്
കേസ് റിപ്പോര്‍ട്ട്
ചെയ്ത സമയത്താണ് നമ്മള്‍
മുന്‍കൂട്ടി
അതില്‍ ഇടപെടല്‍
നടത്താന്‍ തുടങ്ങിയത്.
സര്‍ക്കാര്‍
ഉത്തരവുകള്‍
വരുന്നതിനുമുമ്പ് തന്നെ ഈ
വിഷയത്തില്‍ ഒരു
ചുവടു വെക്കാന്‍
നമ്മള്‍ തയ്യാറായത്
അങ്ങനെയാണ്.
ആരോഗ്യ ജാഗ്രത സമിതി
മാര്‍ച്ച്
11ന്
പഞ്ചായത്ത് തല ആരോഗ്യ ജാഗ്രത
സമിതി യോഗം ചേര്‍ന്നു
മെഡിക്കല്‍ ഓഫീസര്‍മാരായ
ഡോ.
ദീപ
മാധവന്,
ഡോ.റിയോ
മാത്യു കോശി എന്നിവരുടെ
നേതൃത്വത്തില്‍
കോവിഡ് ബോധവല്‍ക്കരണവും
നടത്തി .ആയിരത്തിലധികം
പ്രവാസി കുടുംബങ്ങള്‍
ഉള്ള പഞ്ചായത്താണ് നമ്മുടേത്
.
മാര്‍ച്ച്
12
13 തീയതികളില്‍
മുഴുവന്‍ വാര്‍ഡുകളിലും
വാര്‍ഡ്
തല ജാഗ്രതാ സമിതി യോഗങ്ങള്‍
ചേര്‍ന്നു.14
15 തീയതികളില്‍
എല്ലാ കുടുംബശ്രീ യോഗങ്ങളും
കോവിഡ് 19
പ്രതിരോധ
പ്രവര്‍ത്തനം
അജണ്ട വച്ച് യോഗങ്ങള്‍
ചേര്‍ന്നു.
അങ്ങനെ
വലിയ ഒരളവോളം ജനങ്ങളിലേക്ക്
ബോധവല്‍ക്കരണം
നടത്താന്‍ കഴിഞ്ഞു.
തൊട്ടടുത്ത
ദിവസം പഞ്ചായത്തില്‍
പൂര്‍ണ്ണമായി
ആയി മൈക്ക് അനൗണ്‍സ്
മെന്റ് സംഘടിപ്പിച്ചു.
ഫെബ്രുവരി,
മാര്‍ച്ച്
മാസങ്ങളില്‍
നാട്ടിലേക്ക് വന്ന പ്രവാസികളുടെ
വിവരങ്ങള്‍ ശേഖരിച്ചു
.ആരോഗ്യ
പ്രവര്‍ത്തകര്‍
എല്ലാവരെയും ഫോണ്‍
വിളിച്ചു നിര്‍ദ്ദേശങ്ങള്‍
നല്‍കി.
ഗ്രാമപഞ്ചായത്തിലും
നര്‍ക്കിലക്കാട്
എഫ് എച്ച് സി,
മൗകോട്
പി എച്ച്സി എന്നിവിടങ്ങളില്‍
കൊറോണ ഹെല്‍പ്പ്
ഡെസ്ക് ആരംഭിച്ചു.
ബ്രേക്ക് ദി ചെയിന്‍
ബ്രേക്ക്
ദി ചെയിന്‍ ക്യാമ്പയിന്‍
ഭാഗമായി ആളുകള്‍
കൂടുന്ന എല്ലാ കവലകളിലും
പഞ്ചായത്ത് ഓഫീസിലെ ഘടക
സ്ഥാപനങ്ങളിലും കടകള്‍
എന്നിവിടങ്ങളിലും കൈ കഴുകല്‍
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഇടപെടല്‍ നടത്തി.
പ്രസ്തുത
പ്രദേശങ്ങളില്‍
സോപ്പും സാനിറ്റൈസറും
വെള്ളവും ലഭ്യമാക്കി.
ഇതിനായി
എല്ലാ സന്നദ്ധ സംഘടനകള്‍
യുവജന സംഘടനകള്‍
കുടുംബശ്രീ എന്നിവരുടെ
സഹായങ്ങള്‍ കൂടി
അഭ്യര്‍ത്ഥിച്ചു.
അതോടൊപ്പം
സാനിറ്റൈസര്‍ എങ്ങനെ
ഉപയോഗിക്കാം എന്നതിനുള്ള
നിര്‍ദേശങ്ങളും
നടത്തി.പൊതുസമൂഹത്തില്‍
ഏര്‍പ്പെടുത്തിയ
നിയന്ത്രണങ്ങള്‍
പോലീസിന്റെ സഹായത്തോടെ
അനൗണ്‍സ്മെന്റ്
,
കോര്‍ണര്‍
പ്രസംഗങ്ങള്‍ എന്നിവ നടത്തി
അറിയിപ്പു നല്‍കി.
ഉത്സവകാലങ്ങള്‍
ഏറെ വെല്ലുവിളി നേരിടുന്നു
എന്ന ആശങ്ക തുടക്കത്തില്‍
ഉണ്ടായിരുന്നു .
അതുകൊണ്ട്
വാര്‍ഡ്
അടിസ്ഥാനത്തില്‍
ഉത്സവാഘോഷങ്ങള്‍
വിവാഹം ഗൃഹപ്രവേശം തുടങ്ങിയ
പരിപാടികളുടെ വിവരങ്ങള്‍
ശേഖരിച്ച് അത്തരം പരിപാടികള്‍
ആളുകളുടെ എണ്ണം നിജപ്പെടുത്താന്‍
നിര്‍ദ്ദേശം
നല്‍കി.
മുഴുവന്‍
ആരാധനാലയങ്ങളുടെയും ഫോണ്‍
നമ്പര്‍
ശേഖരിച്ചു അത്തരം കേന്ദ്രങ്ങളെല്ലാം
എല്ലാ ആഘോഷങ്ങളും ചടങ്ങുകളും
ആദ്യഘട്ടത്തില്‍
പരിമിതപ്പെടുത്താനും പിന്നീട്
ഒഴിവാക്കാനും രേഖാമൂലം
നിര്‍ദ്ദേശങ്ങള്‍
നല്‍കി
ചിലയിടങ്ങളില്‍
ആദ്യം എതിര്‍പ്പുകള്‍
ഉയര്‍ന്നിരുന്നെങ്കിലും
പിന്നീട് എല്ലാവരും നന്നായി
സഹകരിക്കുകയാണുണ്ടായത്
കെയര്‍ സെന്റര്‍
മാര്‍ച്ച്
24ന്
പഞ്ചായത്ത് സ്റ്റിയറിങ്
കമ്മിറ്റി അവലോകന യോഗം ചേരുകയും
ഓരോ വാര്‍ഡിലെയും
കെയര്‍ സെന്റര്‍
തുടങ്ങാന്‍ ആവശ്യമായ
കേന്ദ്രങ്ങള്‍
കണ്ടെത്തുകയും ചെയ്തു.
കൂടാതെ
അന്നുതന്നെ പഞ്ചായത്തില്‍
രണ്ട് കേന്ദ്രങ്ങള്‍
സജ്ജമാക്കുകയും ആവശ്യമായ
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുകയും
ചെയ്തു.
എളേരിത്തട്ട്
ഇ കെ നായനാര്‍
മെമ്മോറിയല്‍
ഗവണ്‍മെന്റ്
കോളേജില്‍ സ്റ്റുഡന്റ്സ്
ഹോസ്റ്റല്‍,
മൗക്കോട്
ജിഎല്‍പി
സ്കൂള്‍ എന്നിവ
കെയര്‍
സെന്റര്‍ കേന്ദ്രങ്ങള്‍
ആക്കുന്നതിനായി
സജ്ജീകരിച്ചു.
ഉദ്ഘാടനം
നടത്താത്ത എളേരിത്തട്ട് ഇ
കെ നായനാര്‍
മെമ്മോറിയല്‍
ഗവണ്‍മെന്റ്
കോളേജിലെ ബോയ്സ്
ഹോസ്റ്റലില്‍
കുടിവെള്ള സൗകര്യം വൈദ്യുതി
കണക്ഷന്‍ എന്നിവ
അടിയന്തരമായി സജ്ജീകരിക്കുകയാണ്
ചെയ്തത്.
പ്രദേശത്തെ
മുപ്പതോളം യുവജന വളണ്ടിയര്‍മാര്‍
രാത്രി വൈകും വരെ പണിയെടുത്താണ്
എല്ലാവിധ സജ്ജീകരണങ്ങളും
ഒരുക്കിയത്.
അതിഥി തൊഴിലാളികള്‍
പഞ്ചായത്തില്‍
ആകെ ആകെ 196
അതിഥി
തൊഴിലാളികളാണ് നിലവിലുള്ളത്
ഇവര്‍ ഇരുപത്തിയഞ്ചോളം
സ്ഥലങ്ങളിലാണ് താമസിക്കുന്നത്
ഇവരുടെ താമസം ഭക്ഷണം എന്നിവ
ഉറപ്പാക്കുന്നതിന് ആവശ്യമായ
കാര്യങ്ങള്‍
ആദ്യഘട്ടത്തില്‍
തന്നെ ചെയ്തിരുന്നു .അവരുടെ
താമസ സ്ഥലങ്ങള്‍
എല്ലാം പഞ്ചായത്ത് പ്രസിഡണ്ട്,
സെക്രട്ടറി,
അസിസ്റ്റന്റ്
സെക്രട്ടറി,
സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍മാന്‍
എന്നിവര്‍ നേരിട്ട്
സന്ദര്‍ശനം
നടത്തി 121
ആളുകള്‍
കരാറുകാരുടെ കീഴിലും 75
ആളുകള്‍
സ്വന്തം നിലയിലുമാണ്
പണിയെടുക്കുന്നത് .
കരാറുകാരുടെ
ഫോണ്‍ നമ്പര്‍ ശേഖരിച്ച്
പ്രസിഡണ്ട് നേരിട്ട് സംസാരിച്ച്
അവരുടെ കീഴില്‍
പണിയെടുക്കുന്ന അതിഥി
തൊഴിലാളികളുടെ താമസം ഭക്ഷണം
എന്നിവ കൃത്യമായി നല്‍കുന്നുണ്ട്
എന്ന് ഉറപ്പുവരുത്തി.
മറ്റുള്ളവര്‍ക്ക്
സ്പോണ്‍സര്‍ഷിപ്പിലൂടെയും
തൊഴില്‍ വകുപ്പിന്റെ
സഹായത്തോടെയും ഭക്ഷണ കിറ്റുകള്‍
നല്‍കി.
പഞ്ചായത്ത്
സമൂഹ അടുക്കളയില്‍
നിന്നും ഉച്ച ഭക്ഷണം ഇവര്‍ക്ക്
എത്തിച്ചു നല്‍കുകയും
ചെയ്തു.
27/03/2020 ന്
പഞ്ചായത്ത് പ്രസിഡന്റ്,
വൈസ്
പ്രസിഡന്റ്,
പെരിങ്ങോം
ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍
കെ.എം.
ശ്രീനാഥ് തുടങ്ങിയവരുടെ
നേതൃത്വത്തില്‍ ടൗണുകള്‍,
പൊതു
സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍
അണു നശീകരണ പ്രവര്‍ത്തനങ്ങള്‍
നടത്തി.
വളണ്ടിയര്‍മാര്‍
ആദ്യഘട്ടത്തില്‍
10
വളണ്ടിയര്‍മാരാണ്
പഞ്ചായത്തില്‍
സന്നദ്ധ സേന പ്രവര്‍ത്തനങ്ങള്‍ക്കായി
ചുമതലപ്പെടുത്തിയത് .
പിന്നീട്
മരുന്നുകളും അവശ്യ സേവനങ്ങളും
കൂടുതല്‍ ആളുകള്‍ക്ക്
എത്തിച്ചുകൊടുക്കാന്‍
10
പേരെ കൂടി ഉള്‍പ്പെടുത്തി
കളക്ടറുടെ പാസ് 20
പേര്‍ക്കും
ലഭ്യമാക്കി ചുമതലപ്പെടുത്തി.
സന്നദ്ധം
പോര്‍ട്ടലില്‍
രജിസ്റ്റര്‍
ചെയ്തവരാണ് എല്ലാവരും
.
ഭൂമിശാസ്ത്രപരമായി
വലിയ പ്രദേശമായതിനാല്‍
പ്രയാസങ്ങള്‍
അനുഭവിക്കുന്ന പ്രദേശത്തുള്ളവര്‍
കൂടുതലാണ് .
50 ല്‍
അധികം പട്ടികവര്‍ഗ്ഗ കോളനികളുള്ള
പഞ്ചായത്താണ്.
എല്ലാ
വാര്‍ഡുകളിലും
ഏതു സഹായത്തിനും എപ്പോഴും
സന്നദ്ധമായി
പ്രവര്‍ത്തിക്കുന്നവരാണ്
നമ്മുടെ വളണ്ടിയര്‍മാര്‍.
അഗതികള്‍ക്ക്
കമ്മ്യുണിറ്റി കിച്ചണ്‍
ഭക്ഷണം എത്തിച്ചു നല്‍കാന്‍,
ആവശ്യക്കാര്‍ക്ക്
വേണ്ട മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍
പ്രായം ആയവര്‍ക്കും മറ്റും
കടയില്‍ നിന്ന് ആവശ്യമായ
ഭക്ഷ്യസാധനങ്ങള്‍,
റേഷന്‍
സാധനങ്ങള്‍ എന്നിവയും
എത്തിച്ച് നല്‍കാന്‍
തുടങ്ങി.
പ്രതിഫലമില്ലാതെ
അര്‍പ്പണ ബോധത്തോടെ സ്തുത്യര്‍ഹമായ
സേവനങ്ങളാണ് വളണ്ടിയര്‍മാര്‍
നടത്തുന്നത്.
വാട്സ്ആപ്പ് മീറ്റിംഗ്
പ്രതിസന്ധിഘട്ടങ്ങളില്‍
നവമാധ്യമങ്ങളെ ഫലപ്രദമായി
ഉപയോഗപ്പെടുത്താനും ഈ കാലത്ത്
കഴിഞ്ഞു.
ഭരണസമിതി
അംഗങ്ങളുടെ യോഗം
വാട്സാപ്പിലൂടെ ചേര്‍ന്ന്
കോവിഡ് 19
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
അവലോകനം നടത്തുകയും ചെയ്തു.
കുടിവെള്ള
വിതരണം നടത്തുന്നതിന് ആവശ്യമായ
അടിയന്തിര തീരുമാനവും ഈ
യോഗത്തില്‍
നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്.
വളണ്ടിയര്‍മാരുടെയും
കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
കമ്മ്യൂണിറ്റി കിച്ചണിലേക്ക്
ആവശ്യമായ സാധനങ്ങള്‍
ശേഖരിക്കുന്നതിന് പൊതുജനങ്ങളുമായി
ബന്ധപ്പെടുന്നതിനും
വാട്സ്ആപ്പ് നിര്‍ണായകമായ
പങ്കുവഹിച്ചിട്ടുണ്ട്.
ബഹു.
തൃക്കരിപ്പൂര്‍
എം.എല്‍.എ
രാജഗോപാലന്‍ അവര്‍കളും ഈ
കാലയളവില്‍ ഓഫീസ്,
കമ്മ്യുണിറ്റി
കിച്ചണ്‍ എന്നുവ സന്ദര്‍ശിക്കുകയും
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
തരികയും പ്രവര്‍ത്തനങ്ങള്‍
അവലോകനം നടത്തുകയും
ചെയ്തു.
ഗ്രാമപഞ്ചായത്തില്‍
51
കോളനികളിലായി
4400
ലധികം
പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്
ഉള്ളത്.
ഇവരുടെ
ആരോഗ്യകാര്യത്തില്‍
ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തു.
പട്ടികവര്‍ഗ്ഗ
വികസന ഓഫീസര്‍ ബാബു
സാര്‍,
എസ്.ടി
പ്രമോട്ടര്‍ എന്നിവരെകൂടി
ഉള്‍പ്പെടുത്തി അവലോകന
യോഗങ്ങള്‍
ചേര്‍ന്നു.
ആവശ്യമായ
ആരോഗ്യ പരിശോധനകള്‍,
ഭക്ഷണ
കിറ്റുകള്‍ വിതരണം,
കുടിവെളള
വിതരണം,
മരുന്നുകള്‍
എന്നിവയും കാര്യക്ഷമമായി
നടത്തുന്നു.
പട്ടികവര്‍ഗ്ഗ
മേഖലയില്‍ നിന്നും ഇതുവരെയായി
ആര്‍ക്കുംതന്നെ
കോവിഡ് 19
രോഗലക്ഷണം
ഇല്ലാ എന്നത് ആശ്വാസകരമാണ്.
സമൂഹ അടുക്കള
സര്‍ക്കാര്‍
നിര്‍ദ്ദേശാനുസരണം
നമ്മുടെ പഞ്ചായത്തിലും
കമ്മ്യൂണിറ്റി കിച്ചണ്‍
അഥവാ സമൂഹ അടുക്കള
ആദ്യം തന്നെ ആരംഭിക്കുകയുണ്ടായി
മാര്‍ച്ച്
28
ന്
ആരംഭിച്ചു.
ആദ്യ
ദിവസങ്ങളില്‍
ഭക്ഷണത്തിന് ഓര്‍ഡര്‍
കുറവായിരുന്നു.
എന്നാല്‍
മൂന്ന് നാല് ദിവസങ്ങള്‍
കഴിയുമ്പോള്‍
ആവശ്യക്കാര്‍
വര്‍ധിച്ചു
നിലവില്‍ 80
മുതല്‍
100
വരെ
ദിനംപ്രതി ഭക്ഷണപ്പൊതികള്‍
സൗജന്യമായി നല്‍കുന്നുണ്ട്
.
സ്കൂളിലെ
അരിയും കുടുംബശ്രീ ജെ.എല്‍.ജികളുടെ
പച്ചക്കറിയുമാണ് അദ്യഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത്.
പിന്നീട്
നിരവധി സന്നദ്ധ സംഘടനകള്‍
വ്യക്തികള്‍,
ആരാധനാലയ
കമ്മിറ്റികള്‍
തുടങ്ങിയവര്‍
ഭക്ഷ്യവസ്തുക്കള്‍
സ്പോണ്‍സര്‍
നല്‍കി
സഹായിക്കുന്നുണ്ട് .
വിഷുവിനെ
രണ്ടുദിവസം മുമ്പാണ് മൗക്കോട്
പ്രദേശവാസിയായ വയനാട് ജില്ലാ
ജഡ്ജിയായ ശ്രീ കാനാ
രാമകൃഷ്ണന്‍
സമൂഹ അടുക്കള
സന്ദര്‍ശിച്ചത്
.
കാര്യങ്ങളെല്ലാം
അന്വേഷിച്ച് ഒടുവില്‍
വിഷു ദിനത്തിലെ സദ്യ
അദ്ദേഹത്തിന്റെ
വകയായി സ്പോണ്‍സര്‍ ചെയ്തു.
അങ്ങനെ
ചില
സുമനസ്സുകള്‍ ഒരു
ദിവസത്തെ ഭക്ഷണം മുഴുവനായും
നല്‍കാന്‍
തയ്യാറായിട്ടുണ്ട് എന്നത്
വളരെ സന്തോഷവും പ്രചോദനവും
നല്കുന്നു.
പഞ്ചായത്ത്
പ്രസിഡന്റ് പ്രസീത
രാജന്‍,
വൈസ്
പ്രസിഡന്റ് ടി.കെ
സുകുമാരന്‍,
സ്റ്റാന്റിംങ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ
പി വി അനു,
ജയശ്രീ
കൃഷ്ണന്‍.
സി.ഡി.എസ്
ചെയര്‍പേഴ്സണ്‍ കെ പി ലക്ഷ്മി
എന്നിവര്‍ എല്ലാദിവസവും
അടുക്കള പ്രവര്‍ത്തനങ്ങളില്‍
നേതൃത്വപരമായ ഇടപെടലുകളും
മേല്‍നോട്ടം
വഹിച്ചു പ്രവര്‍ത്തിക്കുകയും
ചെയ്യുന്നുണ്ട്.
എല്ലാ
ആഴ്ചയിലും ബന്ധപ്പെട്ട
മോണിറ്ററിംഗ് കമ്മിറ്റി
ചേര്‍ന്ന്
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമായി അവലോകനം നടത്തുകയും
ആവശ്യമായ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കുകയും
ചെയ്യുന്നുണ്ട്.
വെസ്റ്റ്
എളേരി ഗ്രാമപഞ്ചായത്തില്‍
രണ്ടു പി എച്ച് സി പരിധികളിലായി
ഒരു ഘട്ടത്തില്‍
394
പേര്‍
നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു.
ഗ്രാമപഞ്ചായത്തില്‍
നിലവില്‍ അത് 20
ല്‍
താഴെയായി മാറിയെന്നും
ആര്‍ക്കും നിലവില്‍ രോഗലക്ഷണം
ഇല്ലാ എന്നത് ആശ്വാസകരമാണ്.
കാലവര്ഷക്കെടുതികളായും
പ്രളയമായും
വൈറസ് ആക്രമണമായും
അടുത്തിടെ മലയാളികള്‍
നേരിട്ട് ദുരന്തങ്ങള്‍
പലതാണ്.
എന്നാല്‍
അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍
വിറങ്ങലിച്ചു നില്‍ക്കാതെ
പ്രതിരോധ സംവിധാനങ്ങള്‍
ഫലപ്രദമായി ഉപയോഗിച്ച് ഏതു
വിപത്തിനേയും
നേരിടാന്‍
കഴിയും എന്ന പുതിയ അനുഭവമാണ്
മലയാളക്കര ലോകത്തിനു
കാണിച്ചു നല്‍കിയത്.
ജനങ്ങളുടെ
ആകെ പിന്തുണയും കൂട്ടായ്മയും
ഒറ്റക്കെട്ടായി എന്തിനെയും
നേരിടാനുള്ള ആര്‍ജ്ജവവും
ഇച്ഛാശക്തിയും ഏത്
മഹാമാരിയേയും
പരാജയപ്പെടുത്താമെന്ന
സന്ദേശമാണ് ഇത്തരം അനുഭവങ്ങളിലൂടെ
മലയാളികള്‍
കാട്ടിത്തരുന്നത്.
"ഈ
കാലവും കടന്നുപോകും....
ഒരു
നല്ല നാളെക്കായി ജാഗ്രതയോടെ,
ഒറ്റക്കെട്ടായി
നമുക്ക് മുന്നേറാം......."
No comments:
Post a Comment