Monday, April 13, 2020

ജൈവ പച്ചക്കറി വണ്ടി - ശേഖരണവും വിതരണവും-ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്


കൃഷിക്കാരോടുള്ള കരുതൽ.......
ബേഡകത്തിന്റെ പച്ചക്കറി വണ്ടി ഇന്ന് വിറ്റു തീർത്തത് 8 ക്വിന്റൽ

കുമ്പളവും മത്തനും.

നമ്മൾ സഹായിക്കണം എന്ന് നിശ്ചയിച്ചാൽ അതിനുള്ള മാർഗം നാം തന്നെ കണ്ടെത്തണം. നാം അത് കണ്ടെത്തി.

ശാരദമ്മയും ബാലേട്ടനും കൊളത്തൂരിലെ കൃഷിക്കാരും ബേഡകത്തിന്റെ ഈ ഇടപെടലിനെ തിരിച്ചറിഞ്ഞിരിക്കുന്നു. കെട്ടു പോകാതെ അവരുടെ മത്തനും കുമ്പളവും നാട്ടുകാർക്ക് നൽകി. വിഷം തീണ്ടാത്ത ജൈവ പച്ചക്കറി വാങ്ങാൻ നിരവധി പേർ മുന്നോട്ട് വന്നു.അഞ്ചാം വാർഡ് ജനപ്രതിനിധി ബിജു തായത്ത് വളരെ ക്രിയാത്മകമായാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.വാർഡിലെ ആവിശ്യക്കാരെ വിളിച്ചു വരുത്തി മാവിനക്കല്ലിൽ വെച്ച് ഉദ്ദേശം മൂന്നര ക്വിന്റലാണ് വിറ്റഴിച്ചത്. മുന്നാട് ഉൾപ്പെടെ സ്ഥലങ്ങളിൽ ആവിശ്യക്കാർ ഉണ്ടായിരുന്നു. പക്ഷേ സ്റ്റോക്ക് കുറഞ്ഞു പോയി.

ഇനിയും വരാം എന്ന് അവരോട് പറഞ്ഞാണ് YC C നേതൃത്വത്തിലുള്ള വളണ്ടിയർമാർ മടങ്ങിയത്. ഒരാൾ കൃഷി ചെയ്ത് വിളയിച്ചത് വിറ്റഴിക്കാൻ പറ്റാത്ത ദുരവസ്ഥയെ പഴി പറഞത് കൊണ്ടും സഹതപിച്ചതു കൊണ്ടും എന്ത് കാര്യം?

എന്ത് നേട്ടം?


സമൃദ്ധിയുള്ള നാടിന് വേണ്ടി നാമൊന്നിച്ച് ഒരേ മനസ്സോടെ നീങ്ങാം.
വിഷു ആശംസകൾ.

പ്രസിഡണ്ട്
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്

No comments:

Post a Comment