Monday, April 27, 2020

കവിത - കൊറോണക്കാലത്തെ വിശേഷങ്ങള്‍

" ചിറ്റാരിക്കാൽ സെന്‍റ് തോമസ് എൽപി സ്കൂൾ വിദ്യാർത്ഥി കാളിദാസ് എഴുതിയ വരികൾ.ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ ലൈബ്രൈറിയൻ ശ്രീ സുജേഷ് ബാബുവിൻ്റെ മകൻ..." 



കളിസ്ഥലം വീട്ടിനുള്ളിലായി.....
കളിക്കാൻ കൂട്ടുകാരില്ലാതെയായി... 
കളിപറയാൻ അച്ഛനും അമ്മയും മാത്രമായി.... 
ടിവിയിൽ സീരിയലുകളില്ലാതെയായി.. 
ചക്കപ്പലഹാരങ്ങൾ കൊണ്ട് 
വീട്ടിൽ ഉത്സവങ്ങളായി... 
നാട്ടിൽ കള്ളുകുടിയന്മാരില്ലാതെയായി.... 
വാർത്തകളിൽ കൊറോണ മാത്രമായി ... 
നേഴ്സുമാർ മാലാഖമാരായി.... 
ആരാധനാലയങ്ങളിൽ ദൈവം ഒറ്റയ്ക്കായി.... 
മുഖ്യമന്ത്രി സൂപ്പർസ്റ്റാറായി.....

കാളിദാസ് സി. എസ്.
സെന്‍റ് തോമസ് എല്‍.പി. സ്കൂള്‍ ,തോമാപുരം

No comments:

Post a Comment