രംഗം 1
ഹലോ... ഹലോ... ഹലോ....
“ ഹലോ പൈവളികെ പഞ്ചായത്ത് സെക്രട്ടറിയല്ലേ ? “
“അതെ സർ “
“ഞാൻ ജില്ലാ കളക്ടർ സജിത് ബാബുവാണ് സംസാരിക്കുന്നത് “
“മനസ്സിലായി സർ.പറയൂ.“
“പൈവളികെ പഞ്ചായത്തിലെ കർണ്ണാടക അതിർത്തിയോടു ചേർന്ന പഞ്ചായത്ത് റോഡിന് കർണ്ണാടക സർക്കാർ കേടുപാടു വരുത്തിയതായി പരാതി ഉണ്ടല്ലോ “
“ അതെ സർ“
“താങ്കൾ പ്രദേശം സന്ദർശിച്ചോ ? “
“ ഇല്ല സർ.“
“ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിച്ച് എന്തു കേടുപാടാണ് വരുത്തിയിട്ടുള്ളതെന്ന് എനിക്ക് റിപ്പോർട്ട് ചെയ്യണം.“
“ ശരി.സർ. ഇപ്പോൾ തന്നെ പോകാം.“
രംഗം 2
“ ഹലോ വില്ലേജ് ഓഫീസറല്ലേ.??“
“ അതെ.ആരാ ?“
“ ഞാൻ പൈവളികെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്.“
“പറയൂ സർ.“
“പൈവളികെ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കർണ്ണാട അതിർത്തിയോടു ചേർന്ന പഞ്ചായത്ത് റോഡ് കർണ്ണാടക സർക്കാർ അനധികൃതമായി ജെ.സി.ബി ഉപയോഗിച്ച് കേടുപാടു വരുത്തിയിട്ടുണ്ട്. നമുക്ക് ഒന്ന് അവിടെ വരെ പോകണം. താങ്കൾ ഓഫീസിലാണോ? “
“ സര്‍ കൊറോണ ആയതു കൊണ്ട് ഞാനിപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല സർ. ഒരാഴ്ച്ചയായി വീട്ടിൽ തന്നെ. സെറ്റ് വിസിറ്റ് കൊറോണ മാറി കഴിഞ്ഞതിനു ശേഷം നടത്തിയാൽ പോരെ സർ? “
" കളക്ടർ റിപ്പോർട്ട് കൊടുക്കാൻ പറഞ്ഞിരിക്കുകയാണ് "
" കളക്ടർ റിപ്പോർട്ട് കൊടുക്കാൻ പറഞ്ഞിരിക്കുകയാണ് "
“ സർ ഞങ്ങൾക്ക് ഓഫീസ് തുറക്കാനോ ഫീൽഡ് വിസിറ്റ് ചെയ്യാനോ നിർദ്ദേശമില്ല “
“ ശരി“
രംഗം 3
“ ഹലോ ഡ്രൈവറല്ലേ ......... എവിടെയാ ? “
“ സർ ഞാൻ പ്രസിഡണ്ടിനെ കൂട്ടിക്കൊണ്ടു വരാൻ പോകുകയാണ്. “
“ പെട്ടെന്ന് വരണം. നമുക്ക് രണ്ടാം വാർഡ് വരെ ഒന്ന് പോകണം.“
“ ശരി സർ. ഞാനിപ്പോൾ തന്നെ വരാം.“
രംഗം 4
“ ഹലോ ജീവൻ. ഇന്നത്തെ ഡെയിലി റിപ്പോർട്ട് അപ്ഡേറ്റ് ചെയ്തോ ?“
“ ചെയ്തു സർ.“
“ നീ ജില്ലാ കളക്ടർക്ക് ഒരു കത്ത് ടൈപ്പ് ചെയ്യണം. വിഷയം പഞ്ചായത്ത് റോഡ് കർണ്ണാട സർക്കാർ കേടുപാടു വരുത്തിയത് സംബന്ധിച്ച്. കർണ്ണാടക സർക്കാർ നമ്മുടെ രണ്ട് പഞ്ചായത്ത് റോഡുകൾ മൂന്നൂ സ്ഥലങ്ങളിലായി കേടുപാടു വരുത്തിയിട്ടുണ്ട്. കർണ്ണാടക വില്ലേജ് ഓഫീസറും പഞ്ചായത്ത് മെമ്പറും പോലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡിന് കേടുപാടു വരുത്തിയിട്ടുള്ളത്. റിപ്പോർട്ട് ടൈപ്പ് ചെയ്ത് വച്ചോ. ഞാൻ വന്നിട്ട് തിരുത്ത് ഉണ്ടെങ്കിൽ പറയാം. നിൻ്റെ വാട്സാപ്പിലേക്ക് റോഡിൻ്റെ ഫോട്ടോ അയച്ചിട്ടുണ്ട്.“
“ ശരി സർ.കത്ത് ഞാൻ ടൈപ്പ് ചെയ്തു വെക്കാം.“
രംഗം 5
“ ഹലോ പൈവളികെ പഞ്ചായത്ത് സെക്രട്ടറിയല്ലേ. ?“
“ അതെ. പറയൂ“
“ ഞാൻ ജില്ലാ ലേബർ ഓഫീസറാണ്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള അരി സപ്ലൈ ഓഫീസിൽ നിന്ന് നിങ്ങൾക്ക് കളക്ട് ചെയ്യാം.“
“ശരി“
രംഗം 6
“ ഹലോ. പഞ്ചായത്ത് സെക്രട്ടറിയല്ലേ ?“
“ അതെ.ആരാ ?“
“ സർ ഞാൻ ഒരു പൊതു പ്രവർത്തകനാണ്. മീഞ്ച, വൊർക്കാടി പഞ്ചായത്തുകളിൽ വളണ്ടിയർമാർക്കുള്ള പാസ്സ് 10 വീതം നൽകിയിട്ടുണ്ട്. പൈവളികെയിൽ മാത്രം നൽകാത്തതെന്താണ് സർ ?“
“ പൈവളികെയിൽ വളണ്ടിയർ ബാഡ്ജ് നൽകിയിട്ടുണ്ടല്ലോ. ഒരു വാർഡിൽ രണ്ടു വീതം നൽകിയിട്ടുണ്ട്. അത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണപ്പൊതി വീടുകളിൽ എത്തിക്കാൻ വേണ്ടി മാത്രമാണ്. അതിന് രണ്ടെണ്ണം തന്നെ ധാരാളം. “
“ അല്ല സർ. മംഗൽപ്പാടിയിൽ പത്ത് വീതം നൽകിയിട്ടുണ്ടല്ലോ ?“
“ ആയിക്കോട്ടെ. ഇവിടെ രണ്ട് ബാഡ്ജ് വീതം മാത്രമേ നൽകൂ. കൂടുതൽ നൽകാൻ സാധ്യമല്ല.“
“ അങ്ങനെയാണെങ്കിൽ എനിക്ക് കളക്ടർക്ക് പരാതി നൽകേണ്ടി വരും.“
“ നിങ്ങൾ പരാതി നൽകിക്കോളൂ.“
രംഗം 7
“ ഹലോ സർ. ഇത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ്.“
“ എന്താ.? പറയൂ“
“ സർ അരി, പച്ചക്കറി, സാധനങ്ങൾ തീർന്നു .“
“ അരി സ്കൂളിലുണ്ടാകുമല്ലോ “
“ അരി സ്കൂളിൽ ഉണ്ടാകും. എച്ച് എമ്മിനോട് ഒന്ന് ചോദിക്കണം സര്‍“
“ ശരി. എച്ച് എമ്മിനെ ഞാൻ വിളിക്കാം.“
രംഗം 8
“ഹലോ. പൈവളികെ എച്ച്.എം അല്ലേ ? ഞാൻ പൈവളികെ പഞ്ചായത്ത് സെക്രട്ടറിയാണ്.“
“ പറയൂ സർ“
“ നിങ്ങളുടെ സ്കൂളിൽ അരി സ്റ്റോക്കുണ്ടാകുമല്ലോ ?. കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി വേണമായിരുന്നു.“
“സർ ആറു ക്വിന്റൽ അരി സ്കൂളിൽ സ്റ്റോക്കുണ്ട്. ഞാൻ സ്കൂളിലേക്ക് അരമണിക്കൂറിനകം വരാം. ആവശ്യമുള്ള അരി നൽകാം. സർ അതിനുള്ള റസീപ്റ്റ് തന്നാൽ മതി “
“ശരി സർ. താങ്ക്യൂ?“
രംഗം 9
“ഹലോ“
“ഹലോ“
“ സർ. മൈം യു.പീ കാ ആദ്മീ ഹൂം. ചേരാൽ മേം രഹ്താ ഹൂം. ഖാനേ കോ കുഛ് നഹീം സാർ “
“ കഹാം സേ ?“
“ചേരാൽ“
“ ആപ് ലോഗ് കിത്നെ ആദ്മി ഹേ ?“
“ യഹാം ഹം ബാറഹ് ആദ്മി ഹൈ സർ“
“തും ക്യാ കാം കർതെ ഹോ “
“ ക്വാറി മേം സർ “
“ ക്യാ ആപ്കാ മാലിക് നഹിം ?....“
“ മാലിക് കർണ്ണാടക് മേം രഹ്താ ഹൈ സാർ. വഹ് ഇധർ ആ നഹീം സക്താ സർ.“
“ അച്ഛാ. ക്യാ ഖാതാ ഹൈ തൂ. ചാവൽ ഓർ ആട്ട ?“
“ ദോനോം ചൽതാ ഹൈ സർ“
“ ഠീക് മേം അഭി ഉധർ ആതാ ഹൂം.
“ സർ സമയ് രാത് നൗ ബജേ ഹുവാ സർ. ആപ് അഭി കൈസേ ആയേംഗെ ? “
“ ഖബരാനാ നഹീം . പഞ്ചായത്ത് തും ലോഗോം കെ സാഥ് ഹൈ , ഔർ ഹമാരാ സർകാർ ഭീ ....ഠീക് ഹേ “
“ ഠീക് ഹൈ സാബ് “
ഹൃദ്യം.
ReplyDelete