Tuesday, May 5, 2020

ഒറ്റപ്പദം

ബിന്ദു കെ
മനുഷ്യൻ ഇന്നൊരു ഒറ്റപ്പദമായിരിക്കുന്നു
ബഹുവചനങ്ങളോ
പല വചനങ്ങളോ ഇല്ലാത്ത
ഒരൊറ്റപ്പദം
പല ജാതിയില്ല
പല മതമില്ല
വലിയവനോ
ചെറിയവനോയില്ല
മുതലാളി തൊഴിലാളി
വ്യത്യാസമില്ല
കേവലമൊരു ശരീരമായ്
വൈറസിനു മുമ്പിൽ
തല കുനിച്ച്
മനുഷ്യൻ
മനുഷ്യൻ മാത്രമായിരിക്കുന്നു

ബിന്ദു കെ
ക്ലർക്ക്
പള്ളിക്കര ഗ്രാമപഞ്ചായത്ത്

No comments:

Post a Comment