ലോക സമ്പന്നരാഷ്ട്രങ്ങളിൽ കോവിഡ് എന്ന മഹാമാരി സംഹാര താണ്ഡവമാടി അവിടുത്തെ മനുഷ്യ ജീവൻ കാർന്നെടുക്കുന്നതും അതിനെ നിയന്ത്രിക്കാൻ സാധിക്കാതെ ഭരണാധികാരികൾ കണ്ണുനീർ വാർക്കുമ്പോൾ.ഇന്ത്യ എന്ന രാജ്യത്തെ ഈ കൊച്ചു കേരളത്തിൽ വളരെ സൂക്ഷ്മമായി ഇതിനെ പിടിച്ചു നിർത്തിയത് ലോകമെങ്ങും ചർച്ചാ വിഷയമാണ്.
സമ്പന്ന രാജ്യമായ ഇറ്റലിപോലും മുതിർന്ന പൗരന്മാരെ മരണത്തിനു ദാനം നൽകി യുവാക്കളെ രക്ഷിക്കാൻ പാടു പെടുമ്പോൾ 70 ഉം 80 വയസ്സുള്ള പ്രായമായവർ അസുഖം ഭേദമായി പുറത്തു വരുന്നകാഴ്ച എത്ര ആത്മവിശ്വാസം പകരുന്നു .അമേരിക്കൻ നാടക സംവിധായകൻ സന്ദർശക വിസാ കാലാവധി നീട്ടുകയായിരുന്നു അതിനു അദ്ദേഹം പറഞ്ഞ മറുപടി ഇവിടം സുരക്ഷിതമാണ് .നിലവിലെ സാഹചര്യത്തിൽ. ജന്മ നാടായ അമീരിക്കയെക്കാൾ?
ഇതെങ്ങിനെ സാധിച്ചു?
ഇൻഡ്യാ മഹാരാജ്യത്ത് കേരളമൊഴികെ മറ്റു സംസ്ഥാന ങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ആഹാരവും വെള്ളവും ലഭിക്കാതെ കൈകുട്ടികളുമായി കൊടിയ വേനലിൽ പാദരക്ഷപോലുമില്ലാതെ സ്വന്തം വീടുതേടി എത്ര ദൂരം എന്നറിയാതെ നടന്നു തളർന്നു വീഴുന്ന കാഴ്ച നമ്മെ സങ്കടപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ഇതിനു കാരണം?
ഇതേ സമയം ലക്ഷങ്ങൾ വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വയറുനിറയെ ആഹാരവും റേഷൻ കിറ്റുകളും നൽകുകയും അവരെ സ്വന്തം നാട്ടിലേക്ക് മാന്യമായി സമാധാനപരമായി സന്തോഷത്തോടെ നിറവയറുമായി യാത്രയാക്കി.
ഇതെങ്ങനെ സാധിച്ചു?
ഇതിനെല്ലാം ഒരുത്തരം ലോകത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ശക്തിപ്പെടാത്ത ഒരു സംവിധാനം.
അതെ നമ്മുടെ പഞ്ചായത്തി രാജ് .വികേന്ദ്രീകൃത സംവിധാനം വളരെ വലുതാണ് അതിൻ്റെ ശക്തി.നാം വിചാരിച്ചാൽ അതിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ കഴിയും.
നാം വിചാരിച്ചാൽ അതിനെ ഉപയോഗശൂന്യമാക്കാനും സാധിക്കും.നാടു പട്ടിണിയാവതിരിക്കാൻ ഉണർന്നു പ്രവർത്തിച്ച കുടുംബശ്രീ സംവിധാനവും നിലവിൽ രോഗ ബാധ സംശയിക്കുന്ന, നിരീക്ഷണത്തിലുള്ളവരെ അവരാറിയാതെ നിരീക്ഷിക്കുകയും ഹെൽത്ത് സംവിധാനത്തെ ശക്തിപ്പെടുത്തിയതിൽ ആശാ വളണ്ടിയർമാരും പഞ്ചായത്ത് മെമ്പർ മാരും ചെയ്ത സഹായം ചെറുതല്ല.
ഈ കോവിഡ് കാലത്ത് ഉണർന്നു പ്രവർത്തിച്ച എൻ്റെ സഹപ്രവർത്തകരും.ഉണർന്നു പ്രവർത്തിക്കാൻ പ്രചോദനം നൽകിയ ആസൂത്രണ അണിയറ സംവിധാനവും നമ്മുടെ ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനവും വളരെയേറെ അഭിമാനന്ദനമർഹിക്കുന്നു.

No comments:
Post a Comment